Theju P Thankachan
ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ്
അതിൽ ആദ്യത്തേത് ആണ് ലൂസിഫർ.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മോഹൻലാലിന് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള ഒരേയൊരു ട്രയ്ലർ. സിനിമയുടെ പ്ലോട്ടിനെയും പടത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെയുമെല്ലാം ഹൈലൈറ്റ് ചെയ്തപ്പോഴും ട്രയ്ലർ മോഹൻലാലിന്റെ കൂടെത്തന്നെയായിരുന്നു. അത്രയും ഹൈ തന്ന ഒരു ട്രയ്ലർ ജീവിതത്തിൽ അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല. പടത്തിന്റെ ഹൈപ് കൂട്ടിയതിൽ ആ ട്രയ്ലർ വഹിച്ച പങ്ക് ചില്ലറയല്ല. 2019 മാര്ച്ച് ഇരുപത് രാത്രി ഒൻപത് മണിക്ക് ആ ട്രയ്ലർ റിലീസ് ആയതിന് ശേഷം സോഷ്യൽ മീഡിയയ്ക്ക് ലിറ്ററലി തീ പിടിച്ച അവസ്ഥയായിരുന്നു. വല്ലാത്തൊരോർമ്മ.
രണ്ടാമത്തേത് വൈറസ് ട്രയ്ലർ.
ശബ്ദത്തിലൂടെ ഇത്രയും ഭയപ്പെടുത്തിയ മറ്റൊരു ട്രയ്ലർ ഇല്ല.
നിപ്പയുടെ ഭീകരത ആളുകളെ എങ്ങനെ ബാധിച്ചു എന്നതൊക്കെ വെറും രണ്ട് മിനിറ്റുകൊണ്ടു ഇഫക്റ്റിവായി ആളുകളിലേക്കെത്തിക്കാൻ ആഷിഖ് അബുവിന് കഴിഞ്ഞു. ട്രയ്ലർ എഡിറ്റിങ് ഈസ് ആൻ ആർട്ട് എന്ന് തോന്നിപ്പിച്ച ഒരു ഐറ്റം. പടം ട്രയ്ലറിന്റെ അത്ര നന്നായില്ല എന്നത് മറ്റൊരു രസം.
മൂന്നാമത്തേത് മാസ്റ്റർ ട്രയ്ലർ(ടീസർ)
കോവിഡ് മൂലം മാസ്റ്റർ ടീം അവരുടെ പടത്തിന്റെ റീലീസിനോട് അടുപ്പിച്ചു പതിനഞ്ചും പതിനാറും സെക്കന്റുകൾ നീളമുള്ള പ്രൊമോകൾ ഇറക്കിയിരുന്നു.അതിനൊക്കെ മൂന്ന് മാസം മുൻപ് ആയിരുന്നു മാസ്റ്ററിന്റെ ഒന്നര മിനിറ്റ് മാത്രം നീളമുള്ള ടീസർ ഇറങ്ങിയത്. അത്രയും ചെറിയ സമയം കൊണ്ട് അനിരുദ്ധും ലോകേഷും കൂടി ചെയ്തു വെച്ചത് പിന്നീട് ഒരു ഡയറക്ടർ-മ്യൂസിഷ്യൻ കോംബോയും ചെയ്തിട്ടില്ല. വിജയ് യെ ഇത്രയും “കൂളാ”യി അവതരിപ്പിച്ചത് കണ്ട് അക്ഷരാർത്ഥത്തിൽ ഫാൻസും അല്ലാത്തവരും ഞെട്ടിത്തരിച്ചു. ഇന്നും വാട്സാപ്പ് സ്റ്റേറ്സുകൾ ഭരിക്കുന്ന “അണ്ണാ യാര്??..ദളപതി”..!! എന്ന ബീറ്റ് ആദ്യമായി കേട്ടപ്പോഴുണ്ടായ രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല.
ഈ ശ്രേണിയിലേക്ക് ലോകേഷ് വീണ്ടും ഇടം നേടുകയാണ്. വിക്രമിന്റെ ട്രയ്ലറിലൂടെ. വൗ മൊമെന്റ്സും ആൾക്കൂട്ടവും ആവി പറക്കുന്ന ബിരിയാണിയും നമ്മുടെ സ്വന്തം ഫാഫയുമൊക്കെയായി ഒരു പക്കാ ട്രീറ്റ്. ദിസ് വൺ ഈസ് ഗോന ബീ ഹ്യൂജ്..!!