Fawaz Kizhakkethil
തല്ലുമാല കണ്ടപ്പോൾ ആദ്യം ഓർമ്മ വന്ന സിനിമയാണ് ഡബിൾ ബാരൽ. ഞാൻ ഏറ്റവും കൂടുതൽ കണ്ട ലിജോ ജോസ് പല്ലിശ്ശേരി സിനിമയാണ് ഡബിൾ ബാരൽ. ലിജോയുടെ ഏറ്റവും റിപീറ്റ് വാല്യൂ ഉള്ള സിനിമയാണ് എനിക്ക് അത്. ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്. അതിൽ വെടിയാണെങ്കിൽ ഇതിൽ തല്ലാണ് എന്ന വ്യത്യാസം മാത്രം. കോസ്റ്റ്യൂസ്, കളർ ഗ്രേഡിങ്, funky സോങ്‌സ്, തുടങ്ങി എല്ലാത്തിലും നിങ്ങൾക്ക് ആ സാമ്യം കാണാം. തല്ലുമാലയിൽ വസീം ആദ്യമായി ദുബായിൽ പോകുന്ന സമയത്ത് വരുന്ന അനിമേഷൻ ഭാഗങ്ങളിലെ മ്യൂസിക്കും ഡബിൾ ബാരലിന്റെ ടൈറ്റിൽ ട്രാക്കിലുള്ള അനിമേഷനിലെ മ്യൂസിക്കുമായി നല്ല സാമ്യം പോലും ഉണ്ട്.
ഡബിൾ ബാരലിലെ മിസ്‌പ്ലേസ്ഡ് ആയിരുന്ന സെൽഫി സോങ് പോലെ തല്ലുമാലയിലെ tupathu സോങ്ങും misplaced ആണ്. മറ്റൊരു സാമ്യം രണ്ട് സിനിമയുടെയും സംവിധായാകർ തമ്മിലാണ്. ഓരോ സിനിമയിലും ഓരോ ജോണർ പരീക്ഷിക്കുന്ന, മുൻപ് എടുത്ത സിനിമകളുമായി ഒരു തരത്തിലും സാമ്യമില്ലാത്ത സിനിമകൾ ആണ് ലിജോയുടെ forte. അതേ കെ ജി ജോർജിയൻ ശൈലി തന്നെയാണ് ഇത് വരെ ഇറങ്ങിയ ഖാലിദ് റഹ്മാന്റെ സിനിമകളും.
ഈ രണ്ട് സിനിമകളിലും ഉള്ള പ്രകടമായ വ്യത്യാസം എഡിറ്റിങ്ങിൽ ആണ്. ഡബിൾ ബാരൽ ബോക്സ് ഓഫീസിൽ വിജയിക്കാതിരുന്ന കാരണം എഡിറ്റിംഗ് ആണ് എന്ന് അന്നുമിന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നോൺ ലീനിയർ ശൈലി പിന്തുടർന്നത് വഴി ഒരു ആകാംഷ നിലനിർത്താൻ തല്ലുമാലക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ ഡബിൾ ബാരൽ പരാജയമായിരുന്നു. ഡബിൾ ബാരൽ ഇഷ്ടപെടാതിരുന്ന എന്നാൽ തല്ലുമാല ഇഷ്ടപെട്ട ആളുകൾ ഡബിൾ ബാരൽ ഒരു വട്ടം കൂടി കണ്ട് നോക്കൂ. 2015 ലെ മലയാളികൾ ആ സിനിമയ്ക്ക് റെഡി ആയിരുന്നില്ല എന്നാണ് അന്ന് എനിക്ക് തോന്നിയിരുന്നത്.
**