മലയാളത്തിന് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ നൽകിയ പ്രിയപ്പെട്ട സംവിധായകൻ ആണ് ഫാസിൽ. എന്നാൽ അദ്ദേഹം കുറേകാലമായി സിനിമാജീവിതത്തിൽ വിശ്രമത്തിലായിരുന്നു. ഒരിടവേളക്ക് ശേഷം അദ്ദേഹം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ഈ ചിത്രത്തിൽ ഫാദർ നെടുമ്പള്ളിയായാണ് ഫാസിലെത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഫാസിൽ ഇപ്പോൾ.

‘പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുക്കുന്നത് ഞാനാണ്. പൃഥ്വിരാജ് പെട്ടെന്ന് ഒരു ചോക്ലേറ്റ് ഹീറോ ആയി വരേണ്ട ആളല്ലെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ചെറിയ റോളുകൾ ചെയ്ത് ചെയ്ത് മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ എന്നിവരെ പോലെ വളരേണ്ട ആളാണെന്ന് തോന്നി. പക്ഷെ ഇന്റർവ്യൂ ചെയ്ത ആ സബ്ജക്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടായിരുന്നു. കാരണം ഇന്റർവ്യൂ ചെയ്തിട്ടും പടം എടുക്കാൻ പറ്റിയില്ലല്ലോ. ആ പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ ഞാൻ എങ്ങനെയാണ് നോ പറയുക. പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല . ഞാൻ അഭിനയിക്കും. അങ്ങനെ അഭിനയിച്ചു. ലൂസിഫറിലെ അഭിനയം കണ്ട പ്രിയദർശൻ വിളിച്ചത് കൊണ്ടാണ് ഞാൻ കുഞ്ഞാലി മരക്കാരിൽ അഭിനയിക്കുന്നത്. ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട്, സാറിന്റെ ഒരു പതിനഞ്ച് ദിവസം വേണമെന്ന് പറഞ്ഞാൽ ഞാൻ അയ്യോ പറ്റില്ലെന്ന് പറയും. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ ഞാൻ അഭിനയിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറും,’ ഫാസിൽ പറഞ്ഞു.

Leave a Reply
You May Also Like

“യുവാവായി കാണപ്പെടുന്ന കൂളായ ആൾ ബോളിവുഡിനെ നശിപ്പിച്ചു” സംവിധായകൻ വിവേക് അഗ്നിഹോത്രി ഉദ്ദേശിച്ചതാരെ ?

സാധാരണ നമ്മുടെ സിനിമകളിൽ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം വളരെ കൂടുതലാണ്. അത് പലപ്പോഴും പരിഹാസങ്ങൾക്കും…

പുള്ളിക്കാരിയെ സ്ക്രീനിൽ കാണാൻ തന്നെ നല്ലൊരു പോസിറ്റീവ് വൈബ്, കൂടെ ഫൺ പെർഫോമൻസും

ചില കഥാപാത്രങ്ങൾക്ക് സിനിമയിൽ വല്യേ സ്ക്രീൻ ടൈം ഒന്നും കാണില്ല.പക്ഷെ ആ വന്ന് പോകുന്ന ഗ്യാപ്പിൽ…

ജാതിബോധത്തെ മറികടക്കാനാവാത്ത പ്രണയത്തിന്റെ നേർസാക്ഷ്യത്തിന് 34 വര്ഷം

Sunil Kolattukudy Cherian എംടി വാസുദേവൻ നായർ-യൂസഫലി കേച്ചേരി ടീമിന്റെ ‘നീലത്താമര’യ്ക്ക് 34 വർഷപ്പഴക്കം. 1979…

ഇതുപോലൊരു പടം ഇതുവരെ ഉണ്ടായിട്ടില്ല, ഇതിനുശേഷം ഉണ്ടാകുമായിരിക്കാം

Shimjo Devassia ‘ആത്മാവിന്റെ രഹസ്യം പ്രാണനിലൊളിപ്പിച്ച് പറന്നുപോയ കിളിയെ അമ്പെയ്തു വീഴ്ത്തി, ഹൃദയം തുരന്ന് രഹസ്യം…