2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ആസിഫലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായി ആസിഫ്‌ അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി. നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്.

രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. ആസിഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ഉന്നം, ഓർഡിനറി, ബാച്ച്‌ലർ പാർട്ടി, ഹണീ ബീ എന്നിവയാണ്‌. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ താരം സോഷ്യൽ മീഡിയയിൽ ചിലപ്പോൾ എങ്കിലും വ്യക്തിഹത്യയ്ക്ക് ഇടയാക്കാറുണ്ട്. പ്രധാനമായും താരത്തിന്റെ അഭിനയം, താരം അഭിനയിച്ച ചിത്രങ്ങളുടെ പരാജയം എന്നിവയെ മുൻനിർത്തിയാണ് അവഹേളനങ്ങൾ ഉണ്ടാകുന്നത്. അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും ഫ്ലോപ്പായി നിർമ്മാതാവിനെ കുത്തുപാള എടുപ്പിക്കുന്ന നടനാണ് ആസിഫലി എന്ന തരത്തിലും ആരോപണങ്ങൾ താരത്തിനെതിരെ ശക്തമാണ്. ഇപ്പോൾ കുറച്ചുകൂടി ക്രൂരമായ രീതിയിലാണ് ഈ വ്യക്തിഹത്യ. UpRight International Cinema – UIC എന്ന സിനിമാ ഗ്രൂപ്പിൽ ആണ് ഒടുവിൽ അതിരുവിട്ട അവഹേളനം ഉണ്ടാകുന്നത്. Uvais Bin Ummer എന്ന പ്രൊഫൈലിൽ നിന്നും വന്ന പോസ്റ്റാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

“ജന്തുലോകത്തിലെ ഒരു പ്രത്യേക ജീവിയാണ് ഹയന. ഇതിന് സ്വന്തമായി വേട്ടയാടാനോ ഇരയെ കീഴ്പ്പെടുത്താനോ ഉള്ള ശേഷിയില്ല. കാട്ടിലെ കഴിവുള്ള പ്രഡേറ്റർമാരായ സിംഹം,കടുവ,പുലി എന്നീ മൃഗങ്ങൾ വേട്ടയാടിയ ഭക്ഷണം ചുളുവിൽ തട്ടിയെടുത്ത് ആണ് ഇവറ്റകൾ ഫീൽഡിൽ സോറി കാട്ടിൽ പിടിച്ചുനിൽക്കുന്നത്. അതുപോലെ മലയാളസിനിമയിൽ ഹയനയോട് ഉപമിക്കാവുന്ന ഒരു നടൻ ആണ് ആസിഫലി. സ്വന്തമായി ഹിറ്റുണ്ടാക്കാനോ സ്വന്തമായി തീയേറ്ററിൽ ആളെ കേറ്റാനുള്ള കഴിവും സ്റ്റാർവാല്യുവും ഇല്ല ഈ നടന്. ഫീൽഡിൽ വന്ന് 13 വർഷമായിട്ടും ഇതുവരെ 20 കോടിക്ക് മേലെ കളക്ഷൻ ഉള്ള ഒരുപടവും നായകനായി ആസിഫിന് ഇല്ല.”

“നായകനായി അഭിനയിച്ച 90% പടങ്ങളും ഫ്ലോപ്പ് ആയ ഈ നടൻ എങ്ങനെ ഈ ഫീൽഡിൽ പിടിച്ചുനിൽക്കുന്നു എന്നത് പലർക്കും അത്ഭുതം തോന്നിയിട്ടുണ്ടാവും. അതാണ് ഹയനയുടെ രീതി. സ്വന്തമായി ഹിറ്റടിക്കാൻ കഴിവില്ലേലും സ്റ്റാർവാല്യു ഉള്ള പ്രേക്ഷകപ്രീതി ഉള്ള മമ്മുക്ക, പൃഥ്വിരാജ്, തുടങ്ങിയ ടോപ്പ് നായകരുടെ പടങ്ങളിലും ദുൽക്കർ, ടൊവീനോ പോലുള്ള പ്രേക്ഷകപ്രീതിയുള്ള മറ്റ് യൂത്ത് നായകരുടെ പടങ്ങളിലും ഗസ്റ്റ് റോളിൽ വന്ന് അവരുടെ മികവിൽ പടം ഹിറ്റാവുമ്പോൾ അതിൻ്റെ ക്രെഡിറ്റ് അടിച്ചുമാറ്റി ഭക്ഷിച്ച് ഫീൽഡിൽ പിടിച്ചു നിൽക്കുന്ന നടനാണ് യഥാർത്ഥത്തിൽ ആസിഫലി. ”

“ഉസ്താദ് ഹോട്ടലിൽ ദുൽഖറിന്റെ മികവിൽ പേര് അടിച്ചുമാറ്റി , റോഷാക്കിൽ മുഖം ചാക്കിട്ടുമൂടി മമ്മുക്കയുടെ മികവിലും 2018 സിനിമയിൽ ടോവിനോയുടെ മികവിലും ഇത്തരത്തിൽ ക്രെഡിറ്റ് അടിച്ചുമാറ്റി ആളുകളുടെ കണ്ണിൽ പൊടിയിട്ട് ആസിഫ് പിടിച്ചുനിൽക്കുന്നു. എന്നാൽ നായകനായി വന്നാൽ തീർന്നു അമ്പേപരാജയമാണ് ആസിഫലി. കഴിഞ്ഞവർഷം നായകനായി 100% തോൽവി നേടിയ നടൻ എന്ന നാണംകെട്ട റെക്കോഡും ആസിഫലിക്കാണ്. കഴിഞ്ഞവർഷം നായകനായി ആസിഫ് അഭിനയിച്ച 4 പടങ്ങളും ബോംബുകളായി. അതിൽ അഭിനയിച്ച ചെറുകിട നായികമാരുടെ പ്രതിഫലം പോലും പടങ്ങൾക്ക് കളക്ഷൻ കിട്ടിയില്ല എന്നതാണ് യാഥാർഥ്യം. ”

“ഇങ്ങനെ നിർമ്മാതാക്കളുടെ നട്ടെല്ലൊടിച്ച് കാശുണ്ടാക്കുന്ന മറ്റുള്ള നായകരുടെ മികവിൽ ഉച്ചിഷ്ടം ഭക്ഷിച്ച് മുന്നോട്ടു പോകുന്ന ആസിഫലിയെ വച്ച് വീണ്ടും വീണ്ടും സിനിമകൾ ചെയ്യാൻ ഇവിടത്തെ നിർമ്മാതാക്കളും സംവിധായകരും തയ്യാറാവുന്നതാണ് അദ്ഭുതപ്പെടുത്തുന്നത്. ഇത്രയും വിവരവും വകതിരിവും ഇല്ലാത്ത സംവിധായകരും നിർമ്മാതാക്കളും ഇന്ത്യയിൽ മലയാള സിനിമയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.”

You May Also Like

കണ്ണൂർ സ്ക്വാഡ് 50 കോടി കടന്നതായി ദുൽഖർ സൽമാൻ: ‘സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു’

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത അന്വേഷണാത്മക ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയെ…

എന്താണ് ഡങ്കി ക്രോസിംഗ് ?

Edward L ഡങ്കി ട്രെയിലർ കണ്ടപ്പോളാണ് ചില കാര്യങ്ങൾ ഓർമയിൽ വന്നത് , പഞ്ചാബികളെ പറ്റിയുള്ള…

നടി ഷക്കീലയെ വളർത്തുമകൾ മർദ്ദിച്ചതായി പരാതി

വളർത്തു മകൾ ശീതളും കുടുംബവും ചേർന്ന് തന്നെ മർദ്ദിച്ചെന്ന പരാതിയുമായി നടി ഷക്കീല.വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍…

അളന്നു മുറിച്ച് എഴുതിയിരിക്കുന്ന സംഭാഷണങ്ങളും, അതിനെ അതിമനോഹരമായി അവതരിപ്പിച്ച ഒരു കൂട്ടം അഭിനേതാക്കളുമാണ് ‘കടക്ക് സിങ് ‘നെ പിടിച്ചിരുത്തുന്നത്

Vani Jayate പങ്കജ് ത്രിപാഠിയുടെ ഏറ്റവും ആകർഷകമായ കഴിവ് അനായാസമായ ഡയലോഗ് ഡെലിവറിയാണ്. ആ ഒരു…