shijith valiyaveettil വലിയ വീട്ടിൽ സംവിധാനം ചെയ്ത ഒരു ഷോർട് മൂവിയാണ് ഫെബ. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ തന്നെയാണ് ഈ ചെറിയ സിനിമയുടെ പ്രമേയം. ഇതൊരു കൂട്ടം കലാകാരന്മാരുടെ ഒരു ചെറിയ സംരംഭം ആണ്. പ്രസക്തമായ ഒരു ആശയവും.
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ നിത്യ സംഭവങ്ങളാണ്. എന്നാൽ ഓരോ അക്രമിയും ഇതൊക്കെ കാണിച്ചുകൂട്ടുന്നത് വീട്ടിലെ പെണ്ണുങ്ങളെ ഓർക്കാതെയാണ് എന്നതാണ് സത്യം. അത്തരക്കാർക്കിട്ടു നല്ല കൊട്ട് കൊടുക്കുന്ന ഒരു സിനിമയാണിത്.
ഫെബയ്ക്കു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക് ചെയുക
വീട്ടിൽ പെങ്ങളും മകളും അമ്മയും ഭാര്യയും ഉണ്ടെന്ന തിരിച്ചറിവ് ഓരോ പുരുഷനും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ നാട്ടിലെ പുരുഷന്മാരിൽ കുറേയെണ്ണത്തിന് ‘ബോധമുള്ള’ മാനസികരോഗം ആണ്.മാനേഴ്സ് എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ല. ‘അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്ക് നേരെ’യെന്നു പറയുന്നപോലെ അവർ സ്ത്രീകളെ മാത്രം പലകാര്യത്തിനും ശല്യപ്പെടുത്തുകയും വെർബലറ്റാക്കുകൾ കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവരെ വളർത്തി വഷളാക്കുന്ന വീട്ടുകാരെയാണ് ആദ്യം തല്ലേണ്ടതെന്നിരിക്കെ എല്ലാരും ചേർന്ന് പുതിയ തലമുറയിലെ പെൺകുട്ടികളിൽ ‘വളർത്തുദോഷം’ ആരോപിക്കാൻ മടികാണിക്കാറുമില്ല.
വിദേശത്തു(ഗൾഫിലല്ല)ജോലിചെയ്യുന്ന ഒരുകൂട്ടുകാരി അവിടത്തെ ചില കാര്യങ്ങൾ വാട്സാപ്പിൽ എന്നോട് സംസാരിച്ചകൂട്ടത്തിൽ തദ്ദേശീയരായ ചില പുരുഷന്മാർ ഡേറ്റിംഗിനു ക്ഷണിച്ച കാര്യവും പ്രണയാഭ്യർത്ഥന നടത്തിയ കാര്യവും സരസമായി സൂചിപ്പിച്ചു. തന്റെ താത്പര്യമില്ലായ്മ അവൾ അവരോടു തുറന്നു പറഞ്ഞു. എന്നാൽ ആ പുരുഷന്മാർ പിന്നെയും അനവധിത്തവണ അവളെ മുഖാമുഖം കണ്ടപ്പോഴൊന്നും തങ്ങളുടെ പഴയ ആവശ്യം ഉന്നയിച്ചില്ലെന്നു മാത്രമല്ല ഒരു നോട്ടംകൊണ്ടുപോലും അസ്വസ്ഥതയുണ്ടാക്കിയതുമില്ല. നല്ല സുഹൃത്തുക്കളെപ്പോലെ അഭിവാദ്യംചെയ്തു കടന്നുപോകും.
ഇനി നമ്മുടെനാട്ടിലെ യുവാക്കളെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഒരുവളോട് പ്രണയാഭ്യർത്ഥന നടത്തുമ്പോൾ അവൾ നിരസിച്ചാൽ വെറുപ്പിക്കാവുന്നിടത്തോളമൊക്കെ വെറുപ്പിക്കും. പിന്നെയും കാര്യം നടന്നില്ലെങ്കിൽ ആസിഡ് പ്രയോഗം നടത്താനോ പച്ചയ്ക്കു കത്തിച്ചുകൊല്ലാനോ ഒരുമടിയുമില്ല.
ഈ ചെറിയ സിനിമ പറഞ്ഞ ആശയം വളരെ പ്രസക്തമാണ് എന്നതുകൊണ്ട് തന്നെ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഈ സിനിമ അണിയിച്ചൊരുക്കിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.
‘ഫെബ’യുടെ കഥ, തിരക്കഥ നിർവഹിച്ച Nishanth ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാനിപ്പോൾ ഒരു ബയോ മെഡിക്കൽ ആയി വർക്ക് ചെയ്യുകയാണ് . എന്റെ സ്ഥലം കണ്ണൂരാണ് ഞാൻ വർക്ക് ചെയുന്നത് കോഴിക്കോട് ആണ്. ഫെബ ഞങ്ങളുടെ ആദ്യത്തെ അറ്റംപ്റ്റ് ആയിരുന്നു. ഇതൊരു കൂട്ടായ്മയുടെ കീഴിൽ രൂപം കൊണ്ട ഷോർട്ട് ഫിലിം ആണ്.”
“വളരെ പണ്ടേ തന്നെ എനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു . എന്റെ ആ താത്പര്യം എന്റെ ഒരു സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവനാണ് പറഞ്ഞത് എന്റെ കയ്യിൽ ഒരു ത്രെഡ് ഉണ്ട് എന്ന്. ഞാനുമ വാനുംകൂടി അഞ്ചെട്ടു മാസം ഇരുന്നു ഇരുന്ന് അതിനെ ഒരു സ്റ്റോറി ആക്കി. പക്ഷെ ഈ സാധനം എങ്ങനെ എടുക്കണം, എങ്ങനെ അവതരിപ്പിക്കണം എന്ന് യാതൊരു ഐഡിയയും നമുക്കില്ലായിരുന്നു. അവനു ഡയറക്റ്റ് ചെയ്യാനും എനിക്ക് എഴുതാനും അഭിനയിക്കാനും താത്പര്യമുണ്ടായിരുന്നു. ഞാൻ തന്നെയാണ് അതിൽ അഭിനയിച്ചത് . കഥാനായികയുടെ ചേട്ടനായി .”
“സ്ക്രിപ്റ്റിന് ശേഷം ഞങ്ങൾ പകച്ചു നിന്ന്..കാമറ, എഡിറ്റിങ് ഒക്കെ വേണമെല്ലോ… അതുവഴി നമുക്ക് ചില ചതികളും സംഭവിച്ചു. പിന്നെ രണ്ടാമത് എഡിറ്റിങ് വേണ്ടി വന്നു. അതിനു ശേഷമാണ് ഇത് റിലീസ് ചെയ്തത്. ഞാൻ തൃശൂരിൽ വർക്ക് ചെയുന്ന സമയം പത്തുദിവസത്തോളം ലീവെടുത്താണ് ഇത് ചെയ്തിട്ടുണ്ടായിരുന്നത്. ആ പത്തുദിവസത്തെ സാലറിയും നഷ്ടപ്പെടുത്തിയാണ് ഞാൻ ഇതിനു വേണ്ടി ഇറങ്ങിയത്. ഇത് വർക്ക് ചെയ്ത സമയം മടുപ്പോ ദേഷ്യമോ ഒന്നും തോന്നിയിരുന്നില്ല. ഇപ്പോൾ ചെയുന്ന പണിയെക്കാൾ താത്പര്യം നമുക്ക് ഇതിനോടൊക്കെ ഉണ്ട്. ഇപ്പോൾ ഞാനൊരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ കണ്ടിട്ട് അവർ എന്നെ വിളിച്ചതാണ്. അതൊരു നല്ല സ്റ്റോറി ആണെന്ന് തോന്നുന്നുണ്ട്.”
ഫെബയെ കുറിച്ച് നിശാന്ത്
“ഫെബയിലെ ചെറിയൊരു ഭാഗം റിയൽ ലൈഫിൽ നടന്നിട്ടുള്ളതാണ്. ബാക്കിയുള്ളതാണ് സ്റ്റോറി ആക്കിയത്. ആദ്യത്തെ വർക്ക് ചെയുമ്പോൾ അത് പ്രസക്തമായ ആശയം ആകണം എന്ന് ഞങ്ങൾക്ക് നിര്ബന്ധമുണ്ടായിരുന്നു. ഈയൊരു ആശയം തന്നെ പല രീതിയിൽ വന്നതാണെങ്കിലും നമുക്ക് ഇതിൽ എന്തെങ്കിലും ചെയ്യണമെന്ന താത്പര്യം ഉണ്ടായിരുന്നു .”
എല്ലാരും ഫെബ കാണുക വോട്ട് ചെയ്യുക
ഫെബയ്ക്കു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക് ചെയുക
Director :- shijith valiyaveettil
Dop :- Gauthu
editor :- alwin
associate director :- Abhijith p.v
assistant camera :- Sayanth Valiyaveettil
story &written :- nishanth & shijith
publicity design :-vinil kannur
title design :-gokul govind
sound effect : nived
colour grading&title graphics :-akshay lakshmanan
cast
Adhithya || Nishanth || sidharth || vandhana || vishnu || shantha || devana || shijina
Dubbing
Feba:- adhithya
Mathew:nishanth
Akshay:-sandeep
Nandana:vandhana
Abin mother:- devika
Feba mother :-sajna
Abin:- abhijith pv
**