എഴുതിയത്  Febin Faiby

ടെക്‌സാസിലെ എൻആർജി ഫുട്‌ബോൾ സ്റ്റേഡിയത്തിന്‌ അകത്ത്‌ കൊട്ടിഘോഷിക്കപ്പെട്ട “ഹൗഡി മോഡി’ പരിപാടി നടക്കുമ്പോൾ ഏകാധിപത്യഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളാൽ മനുഷ്യർ ഒത്തു ചേരുകയുണ്ടായി. അതായത് ഒരു സ്വാരാജ്യസങ്കലപ്പമോ വർഗവർണ മതസങ്കലപ്പമോ വെച്ചുപുലർത്തിട്ടല്ല പകരം, ലോകത്തിലെ മതഭ്രാന്തവിചാരങ്ങൾക്കും അക്രമങ്ങൾക്കും ഫാസിസ്റ്റുചിന്തകൾക്കുമെതിരെയുള്ള മനുഷ്യന്റെ ഒറ്റക്കായുള്ള ഒരു പോരാട്ടത്തിന്റെ ആദ്യചുവടായിരുന്നു.

Image result for howdy modi protestsഅവിടെ ഓരോ പച്ചമനുഷ്യരിലെയും വാക്കുകളിൽ കണ്ടിരുന്നത്, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ വെമ്പലുകളോടും വംശഹത്യകളോടും ഉള്ള അടങ്ങാത്ത പ്രതിഷേധമായിരുന്നു. അത്‌ ഓരോ പ്ലകാർഡിലൂടെയും അവർ ഉയർത്തിപ്പിടിച്ചു .പ്ലക്കാർഡുകളിലൊന്നിൽ “ഹിറ്റ്‌ലർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ’ എന്നതായിരുന്നു ചോദ്യം. അത്രയും മോശമായി രാജ്യത്തെ കൊണ്ടെന്നെത്തിച്ചെതിന്റെ , രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കത്തിച്ചതിന്റെ എല്ലാ പങ്കും മോദിക്ക് ചാർത്തിക്കൊണ്ടുള്ള ധാർമ്മികരോഷങ്ങൾ. ഇതിന്റെ പിറകോട്ടെന്നു ചിന്തിച്ചാൽ എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാം.

Image result for howdy modi protestsഅതായത്, ഒരിക്കൽ സ്പെയിനിലെ സർക്കാരിനെതിരെ ഫാസിസ്റ്റ് വിരുദ്ധ മുന്നണി (international bregade(1936-1938 ) രൂപപ്പെട്ടു. ലോകമെമ്പാടുമുള്ള സ്വാതന്ത്രസമരസേനാനികളും ജനാധിപത്യ വാദികളും അന്നത്തെ ഫാസിസ്റ്റ് മുഖ്യൻ ഫ്രാങ്കോവിനെതിരെ ശബ്ദമുയർത്തി. cristephor qoutwell ( written crisis in physics )ബ്രിട്ടനിൽ നിന്നും ral folks നെ പോലെയുള്ള പ്രഗത്ഭരായ ആളുകളും നിരന്തരം സ്പെയിനിലെ ഈ ഫാസിസ്റ് ആക്രമണത്തിനെതിരെ ശബ്ദമുയർത്തികൊണ്ടേയിരുന്നു. ഇവരെല്ലാം ആ പ്രശ്നങ്ങളെ സ്‌പെയിനിന്റെ മാത്രം പ്രശ്നമല്ലാതെ അത്‌ മനുഷ്യവംശത്തിന്റെ ആഗോളപ്രശ്നമായി കാണുകയുണ്ടായി.

Image result for howdy modi protestsഅന്ന് ഇൻഡ്യയിലെ international bregad ന്റെ ,സ്പാനിഷ് ഐക്യമുന്നണിയുടെ നേതാവിന്റെ പേര് പണ്ഡിറ്റ് നെഹ്റു എന്നായിരുന്നു ഒരു രാജ്യത്തിന്റെ വിമോചനമെന്നത് ആ രാജ്യത്തിന്റെ മാത്രം പ്രശ്നമായി കണ്ടിരുന്നില്ല. അതു മനുഷ്യവംശത്തിന്റെ നിലനിൽപ്പായി തന്നെ കാണുകയും ചെയ്തു. ആ പ്രധാനമന്ത്രി പദവും ഭരണവും ഇന്നർഥമാക്കുന്നത് ഏതു idelogy യാണ് എന്നു ഞാൻ കൂടുതൽ വ്യക്തമാക്കേണ്ടതില്ല എന്ന് തോന്നുന്നു.

പ്രതിവർഷം അമ്പതുലക്ഷം ടൺ പ്രകൃതിവാതകംകൂടി വാങ്ങാൻ മോദി കരാറുറപ്പിച്ചു. അമേരിക്കൻ കുത്തകയായ ടെലൂറിയനിൽനിന്ന്‌ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റാണ്‌ വാതകം വാങ്ങുക. ടെലൂറിയനിന്റെ പുതിയ പദ്ധതിയിൽ 250 കോടി ഡോളർ പെട്രോനെറ്റ്‌ മുതൽമുടക്കും. ഇറാനിൽനിന്നും മധ്യേഷ്യയിൽനിന്നും മറ്റുമായി കുറഞ്ഞ വിലയ്‌ക്ക്‌ പ്രകൃതിവാതകം ലഭിക്കുന്നതിനുള്ള സാധ്യതകൾ നിലനിൽക്കെയാണ്‌ അമേരിക്കയെ പ്രീതിപ്പെടുത്താൻ മോദി പെട്രോനെറ്റിനെ ഉപയോഗപ്പെടുത്തിയിരുന്നതെന്നു കാണാം. അതുപോലെ നെഹ്രുവിൽ നിന്നു ഇങ്ങോട്ടുള്ള ദൂരത്തിൽ രാജ്യത്തിന്റെ അരക്ഷിതാവവസ്‌ഥ വർദ്ധിക്കുകയും സാമ്പത്തികരംഗം കൂപ്പുകുത്തുകയും ചെയ്തിരിക്കുന്നു.

Image result for howdy modi protestsസാമ്രാജ്യത്വവിരുദ്ധമായി ലോകമെമ്പാടും ഉയർന്നു പൊങ്ങുന്ന സമരങ്ങളെ പ്രതീക്ഷയോടെ കാണേണ്ടിയിരിക്കുന്നു, സ്വാതന്ത്ര്യത്തിനും ജനാധിപത്യ ആശയങ്ങൾക്കും വേണ്ടി നടക്കുന്ന ഇത്തരം സമരങ്ങളിൽ ലോകസാഹോദര്യം ഉദ്ഘോഷിച്ചുകൊണ്ടു മനുഷ്യർ ഒറ്റക്കെട്ടായി ഇവിടെ ഒന്നിച്ചു കൂടിയിരിക്കുന്നു. ഇത് മനുഷ്യവംശത്തിന്റെ കൂടിച്ചേരലിന്റെ തന്നെ ഒരു പുത്തൻ ഉണർവാണ്.
അവസാനത്തെ ‘മനുഷ്യൻ’ ഉള്ളോടത്തോളം കാലം സ്വാതന്ത്ര്യത്തിനായി പോരാടികൊണ്ടേയിരിക്കും.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.