ഗുജറാത്ത് കലാപത്തിൽ മുസ്ലിം വിഭാഗത്തെ ഉൻമൂലനം ചെയ്തവർ ഇപ്പോൾ പറയുന്നു പൊതുമുതൽ നശിപ്പിക്കരുതെന്ന്

0
262

Febin Faiby

ഗുജറാത്ത് കലാപത്തിൽ മുസ്ലിം വിഭാഗത്തെ ഉൻമൂലനം ചെയ്തവർ ഇപ്പോൾ പറയുന്നു പൊതുമുതൽ നശിപ്പിക്കരുതെന്ന്

ഇന്ത്യൻ ജനതയില് ഒരു വിഭാഗത്തെ വേഷം കൊണ്ട് ചൂണ്ടിക്കാട്ടി ഒറ്റിക്കൊടുക്കാന് ശ്രമിച്ച പ്രധാനമന്ത്രിയോട് ഇന്ന് ജനത തിരിച്ചു ചോദിക്കുന്നു. ഇപ്പോള് വേഷം കണ്ടാല് പ്രതിഷേധക്കാരെ തിരിച്ചറിയാമോ പ്രധാനമന്ത്രി?

പ്രതിഷേധക്കാരെ നിങ്ങൾക് വേർതിരിച്ചറിയാൻ കഴിയില്ല.കാരണം ഭരണഘടനയിൽ വിശ്വസിക്കുന്ന ഇന്ത്യൻ ജനത ഒറ്റക്കെട്ടാണ്.. അന്ന് ഗുജറാത്ത് കലാപത്തിൽ മുസ്ലിം വിഭാഗത്തെ ഉൻമൂലനം ചെയ്തവർ ഇപ്പോൾ പറയുന്നു പൊതുമുതൽ നശിപ്പിക്കരുതെന്ന്.കോടികണക്കിന് ജോലി കൊടുക്കാമെന്ന് പറഞ്ഞു ഭരണത്തിൽ ചവിട്ടിയ മോഡിയും അമിത്ഷായും.. ഉള്ളവരുടെ ജോലി സംരഷിക്കാൻ പറ്റാത്ത അവസയിലേക് എത്തിച്ചു!നോട്ടു നിരോധനം സാധാരണക്കാരെ ബാധിക്കില്ല കള്ളപ്പണക്കാരെ മാത്രേ ബാധിക്കൂ എന്നു പറഞ്ഞ Modi ഇപ്പൊ പറയുന്ന NRC സാധാരണ ജനങ്ങളെ ബാധിക്കില്ല എന്നു പറഞ്ഞ അതേ ടോണിൽ വായിക്കണം.

രാജ്യത്ത് ഒരു പ്രശ്നമുണ്ടായാൽ രാഷ്ടത്തെയാണ് അഭിസംബോധന ചെയ്യേണ്ടത് അല്ലാതെ BJP സമ്മേളനത്തെയല്ല. 2002 ൽ ഗുജറാത്തിൽ 2000 ത്തിൽ പരം പാവപ്പെട്ട മുസ്ലിംകളെ കൂട്ട കശാപ്പ് ചെയ്തത് മോദിയോ സർക്കാറോ മറന്നാലും സ്വാതന്ത്ര ഇന്ത്യ അതത്ര വേഗം മറക്കില്ല.
എന്തിനേറെ പറയുന്നു പരമോന്നത സഭയിലെ 70 വയസ്സ് കഴിഞ്ഞു വയോധികനായ ഇർഫാൻജിഫ്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ചുട്ടുകൊന്നത് കുടുംബം എന്തെന്നറിയാത്ത ചിലരുടെ അറിയില്ലായിരിക്കാം.

പാവപ്പെട്ട ഇർഫാൻ ജിഫ്‌രി അവസാന നിമിഷം വരെ ഗുജ്‌റാത് ഭരിക്കുന്ന മോദി govt നോട് രക്ഷപെടുത്താനൊന്നു കേണപേക്ഷിച്ചപ്പോൾ നീ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് തിരിച്ചു ചോദിച്ചത് മതേര ഇന്ത്യ ഒരിക്കലും മറക്കുകയില്ലയെന്നെ ഇപ്പോൾ പറയുന്നുള്ളൂ.
എന്നാലും ഇങ്ങനെ ഓരോ അഭിസംഭോധനക്കും ഭായിയോം ബഹനോം പറഞ്ഞ് പറഞ്ഞ്
ഇമ്മാതിരി കോലാഹളങ്ങളും കൂട്ടകൊലയും നടത്തുന്നൊരെറ്റ ഏകലവ്യൻ

ഇന്ന് പുറത്തുവന്ന ഫലത്തെ അടിസ്ഥാനപ്പെടുത്തി ഒരു ബിജെപി ഇതര govt ഒരു പുത്തൻ പ്രതീക്ഷ ഈ ഭരണഘടനയുടെ മൂല്യങ്ങൾ വരെ ചോദ്യം ചെയ്യുന്ന ഈ അവസരത്തിൽ അതൊരു പുത്തൻ ഉണർവായി രാജ്യത്തെ മുന്നോട്ടു നയിക്കാൻ കഴിയട്ടെ എന്നു ആത്മപൂർവ്വം ആഗ്രഹിക്കുന്നു.❤️