Felix Joseph

ചതുരം
(Malayalam | 2023 | SainaPlay )

എൽദോച്ചായൻ അതി സുന്ദരിയായ രണ്ടാം ഭാര്യയുമായി കിഴക്കൻ മലകളിലെ തന്റെ കുടുംബവിഹിതമായ 200 ഏക്കർ എസ്റ്റേറ്റിലേക് യാത്ര ചെയ്യുന്ന മധുവിധു ഷോയിൽ ആണ് പടം തുടങ്ങുന്നത്. പുള്ളിയെ പരിചപെടുതുന്നത് മദ്ധ്യ വയസ്കനായ കൊച്ചി ബേസ്ഡ് ബിസിനസുകാരനും പ്ലാന്ററും ആൺ മേൽകൊയ്മയുടെ ആൾരുപവുമായ അഹങ്കാരിയായ പുരാതന നസ്രാണി കോടീശ്വരൻ, എന്നാണെങ്കിലും, ശരിക്കും പരിചയപെടുത്തേണ്ടത്, അഹങ്കാരവും കാമവും വെറി മുറ്റി നിൽക്കുന്ന ക്രൂരനായ ഒരു മാടമ്പി സാഡിസ്റ് എന്നാണ്. പുള്ളിക്ക് പെണ്ണ് സുഖം കിട്ടാവുന്ന തുണി ഉരിഞ്ഞുള്ള ഏത് വിനോദത്തിനും ഉപയുക്തമായ നല്ലോരു കളിപ്പാട്ടം, അതിലെ കൂടിയ ഒരിനത്തിനെ പറഞ്ഞ കാശുറപ്പിച്ചു പുള്ളി വാങ്ങി വന്നു അയാളുടെ ഇഷ്ടം പോലെ ഉപയോഗിക്കുന്നു. ആദ്യ പീഡനങ്ങളുടെ ഷോക്കിന് ശേഷം, ഇയാളുടെ കിടക്കയിലെ സുഖം കൊടുക്കുന്ന കളിപ്പാട്ടമായി സെലീന (സ്വാസിക ) താൻ വന്നു പെട്ട ദുരന്തം സ്വീകരിച്ച്, ആ വലിയ ബംഗ്ലാവിലെ ആഡംബര അടിമ ജീവിതം ആരംഭിക്കുന്നു, കാലക്രമേണ അവളത് എൻജോയ് ചെയ്യുന്നു ( മാസോക്കിസ്റ്റ് അല്ലെങ്കിൽ bdsm അല്ല ഉദ്ദേശിച്ചത് ). ഇങ്ങനെ പോയിക്കൊണ്ടിരിക്കവേ, ഒരു ആക്സിഡന്റ് എൽദോച്ചായന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു, ലോകം ചവച്ചു തുപ്പി നടന്ന സിംഹം ഒരു സുപ്രഭാതത്തിൽ എല്ലാവരുടെയും കാരുണ്യം കാത്ത്, ശരീരം മുഴുവൻ തളർന്ന് ഒരു കിടക്കയിലെ ലോകത്തേക്ക് ചുരുങ്ങുന്നു. എല്ലാം കാണാനും അറിയാനും കഴിയുന്നുണ്ടെങ്കിലും ഒന്നും മിണ്ടാൻ വയ്യാത്തഅവസ്ഥ. പുള്ളിയെ ശുശ്രൂഷിക്കാനായി എത്തുന്ന മെയിൽ നേഴ്സ് ആണ് ബെൽ (റോഷൻ മാത്യു ). പ്രാരാബ്ധകാരനായ ബെൽത്തഷാസർ ഇസ്രായേൽ പോകാൻ വിസ ഒപ്പിക്കാനുള്ള ഓട്ടത്തിലാണ്. വന്നു കേറിയ സ്ഥലത്ത്, സമ്പത്തിന് അപ്പുറം വലിയൊരു നിധി ഇരിപ്പുണ്ടെന്നു കുറച്ചു വൈകിയാണെങ്കിലും അവൻ അറിയുന്നു.

നിരന്തരമായ സെലീനയുടെ പ്രലോഭനങ്ങളിൽ, യാതൊരു അനുഭവ പരിചയവും ഇക്കാര്യത്തിൽ ഇല്ലാത്തവൻ, വളരെ നൈസ് ആയി വീണു കൊടുക്കുന്നു. ശേഷം അങ്ങോട്ട് ട്രെയിലറിനോട് നീതിപുലർത്തുന്ന അതിമനോഹരമായ പ്രകടനമാണ്. ബുദ്ധിമതിയായ ഒരു പെണ്ണ് ഇറങ്ങിയാൽ, ഏതു ലെവൽ വരെ കളിച്ചേക്കാം എന്നതാണ് തീം. കൊതിപ്പിക്കൽ രംഗങ്ങൾക്ക് ഒട്ടും കുറച്ചിൽ വരുത്തിയിട്ടില്ല … എന്നുവച്ച് ബി സിനിമകളുടെ നിലവാരത്തിലോട്ട് താഴ്ന്നിട്ടില്ല, എന്നാൽ കുലപുരുഷകൾ പടം കണ്ട് കയ്യടിക്കാൻ ഓടിയടുക്കുകയും വേണ്ട. ഇത്രയും സഭ്യമായിട്ടേ എനിക്ക് ഇതിൽ പറയാൻ പറ്റൂ.???? എന്തായാലും കുറച്ചൊക്കെ ഓപ്പൺ നെറ്റ്‌വർക്ക് ജീവിക്കുന്നവർക്ക്, ഈ പടത്തിന്റെ പലപല സ്ക്രീൻഷോട്ടുകൾ ഇപ്പോൾ തന്നെ കാണാൻ കഴിഞ്ഞു കാണും, അത്രയ്ക്ക് ഓടിനടപ്പുണ്ട് ഇവ.

തകര എടുത്ത അപ്പന്റെ സ്കിൽ സെറ്റ് & ഫെയിം മകൻ കാത്തുസൂക്ഷിച്ചു എന്ന് ഇക്കാര്യത്തിൽ പറയേണ്ടിവരും. ഭരതന്റെ അതിമനോഹരമായ ഇറോട്ടിക് ഡ്രാമ ആയിരുന്നു തകര. അന്ന് നിലനിന്നിരുന്ന പല സങ്കല്പങ്ങളുടെയും കടയ്ക്കൽ കത്തി വെച്ചതായിരുന്നു തകരയുടെ ത്രെഡും സിനിമാറ്റോ ഗ്രഫിയും. ആ പടം മാറ്റിവരച്ചു കളഞ്ഞ മലയാള സിനിമയുടെ ക്യാൻവാസ്, പിന്നെ രണ്ടായിരങ്ങളിലെ ഷക്കീല തരംഗം വരെ, ഏറിയും കുറഞ്ഞും, ബിറ്റ് സിനിമകളെ മലയാള സിനിമയുടെ ഭാഗമാക്കി തന്നെ നിർത്തി,( ചിലപ്പോ ഇറയത്തും മറ്റു ചിലപ്പോ വരമ്പത്തും ). അതുകൊണ്ട് രക്ഷപ്പെട്ടവരും മുടിഞ്ഞവരും ഒത്തിരി ഏറെയുണ്ട്: അതല്ല നമ്മുടെ പ്രതിപാദ്യം. ഇത്തരം സിനിമകളെ തള്ളിപ്പറയുന്ന കൾച്ചറൽ മലയാളിക്ക് മുമ്പിൽ ഭരതൻ എന്ന സംവിധായകൻ അയാളുടെ സിഗ്നേച്ചർ ഇട്ടത് ക്ലാസിക് മാസ്റ്റർ ഫിലിം മേക്കർ എന്നായിരിക്കുമ്പോൾ, തകര പോലും പുള്ളിയുടെ പ്രതിഭയുടെ പ്രകടനമായി മാത്രമേ തൽക്കാലത്ത് മലയാളി എടുത്തുള്ളൂ, പിൽക്കാലത്ത് ആകട്ടെ വാഴ്ത്തിപ്പാടാൻ ആളേറെ ഉണ്ടാവുകയും ചെയ്തു. ഇതേ അവസ്ഥ തന്നെയാണ്, ഇന്ന് മകൻ സിദ്ധാർത്ഥ ഭരതൻ ഈ പടത്തിലൂടെ അച്ചീവ് ചെയ്തിരിക്കുന്നത് എന്ന് പറയേണ്ടി വരുന്നു. കയ്യടിക്കാൻ ആള് കുറയുമായിരിക്കും, നിരൂപകർ ചവിട്ടി കൂട്ടിയേക്കാം, ആളനക്കം കുറഞ്ഞ വഴിയിലൂടെ കുറച്ചു കാലം നടക്കേണ്ടി വന്നേക്കാം, എങ്കിലും അടുത്ത മാസ്റ്റര്‍ ജനിക്കുകയാണെന്ന് സംശയമില്ല. അയാളുടെ കയ്യിൽ സംവിധാനം അത്ര ഭംഗിയായിരുന്നു.

പിന്നെ പടത്തെ കുറിച്ച് പറഞ്ഞാൽ : — റേപ്പ്, marital abuse, തെറി, കഴപ്പ് വർത്തമാനം, തുണ്ട് തമാശകൾ ഇതോന്നും കാണാൻ ത്രാണി ഇല്ലാത്തവർ അലൻസിയർ ചെയ്ത എൽദോ കഥാപാത്രത്തേ സഹിച് കണ്ടിരിക്കില്ല. കുറച്ചേ ഉള്ളൂവെങ്കിലും, ജാഫർ ഇടുക്കിയുടെ അമേരിക്കയിലെ അനിയനും ചുരുളിയുടെ സ്റ്റാൻഡേർഡ് വക്ക് പൊട്ടാതെ വിളമ്പി. ഇവരുടെ തെറിവിളികൾക്കിടയിൽ കൂടെ അഭിനയിക്കുന്ന ആൾക്കാർ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന പല സീനുകളും ഉണ്ട്, അത്ര നാച്ചുറൽ അഭിനയം. അലൻസിയർ ഈ സ്റ്റൈൽ കയ്ക്കുന്ന ഐറ്റം, അപ്പൻ എന്ന പടത്തിൽ ചെയ്തത് മറക്കാനായിട്ടില്ല. ചുരുക്കത്തിൽ സദാചാരത്തിന്റെ അസുഖമില്ലാത്തവർ മാത്രമേ ഈ പടത്തിന് ഇരിക്കാവൂ.

ഫെമിനിസത്തിന്റെ അസുഖം അല്പമെങ്കിലും ഉണ്ടെങ്കിൽ, ഇത് നിങ്ങൾ കാണുകയേ ചെയ്യരുത്, കാരണം ഇതൊരു വെർബൽ ഡയെരിയ മാത്രമായിരിക്കും നിങ്ങൾക്ക് (വിഷ്വൽ ഡയേറിയ എന്ന് വിളിക്കാൻ വയ്യ ) തുണ്ടും തെറിയും ഇഷ്ടപ്പെടുന്നവരും കലിക്കാൻ ചാൻസ് ഉണ്ട്, “അമ്മാത്തൂന്ന് ഇറങ്ങുകയും ചെയ്തു ഇല്ലത്തൊട്ട് എത്തിയുമില്ല” എന്ന ഒരു പ്രത്യേക സ്ഥിതിവിശേഷം ( വിവക്ഷ എന്തെന്ന് അത്ഭുതപ്പെടേണ്ട, ഇത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിക്കോളും????) ഇവിടെയും സംഭവിക്കുന്നുണ്ട്. നമ്മുടെ സെൻസർ ബോർഡ്, ഇന്ത്യയിൽ ആയിരിക്കുന്നടത്തോളം എത്ര കൂടിയവർ എന്തൊക്കെ അഭിനയിച്ചാലും ഇത്രയൊക്കെ കാണിക്കനുള്ള യോഗമേ തിയേറ്ററിന്നിറങ്ങിയ പടങ്ങൾക്കുള്ളൂ എന്ന് മനസ്സിലാക്കി പൊറുക്കാൻ തയ്യാറാവുക.

സിനിമാറ്റോഗ്രാഫി ❤️
ബിജിഎം ☺️
കാസ്റ്റിംഗ് ????
അലൻസിയർ ????
സ്വാസിക ( ശരീരം ???? | അഭിനയം ???? )
ഇനിയും ഇവിടെ മഴ പെയ്യാൻ ചാൻസുണ്ട്, ഉറങ്ങി കിടക്കുന്ന പുല്മേടിന് കാത്തിരിക്കാം ഒരു വേനലിനു അപ്പുറം വസന്തം ☺️ ഇതാണ് സിദ്ധാർത്ഥ ഭരതൻ.

Leave a Reply
You May Also Like

യുവത്വത്തിന്റെ ആവേശം, കളർഫുള്ളായി ‘ഹയ’ പോസ്റ്റർ.

യുവത്വത്തിന്റെ ആവേശം, കളർഫുള്ളായി ‘ഹയ’ പോസ്റ്റർ. അയ്മനം സാജൻ പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന…

‘കാത്തിരിപ്പിനൊടുവിൽ’ സിനിമ ടീം യുട്യൂബിൽ

“കാത്തിരിപ്പിനൊടുവിൽ ” സിനിമ ടീം യുട്യൂബിൽ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പർ ഹിറ്റ് ഹ്രസ്വ…

ഒരു കൊച്ചു ഫീൽ ഗുഡ് സിനിമ കണ്ട അനുഭവം

*സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച* Nikhil Godan Moorkkanoor (NGM) അഞ്ച് എപ്പിസോഡുകളുമായി കരിക്ക് ടീമിന്റെ ആദിത്യൻ ചന്ദ്രശേഖർ…

കല്യാണം മുടങ്ങുമ്പോൾ എന്തിനാണിയാൾ റേപ്പ് ചെയ്യാൻ പോകുന്നത് എന്നൊരു സംശയം പലർക്കുമുണ്ടാകും,ആ കാര്യം കൺവിൻസിങ് ആയിട്ട് എടുക്കാൻ പറ്റാതെ പോയതാണ് സിനിമയുടെ പരാജയം…

Lawrence Mathew പുലിമട സിനിമ കാണാത്തവർ വായിക്കേണ്ട…spoiler ഉണ്ട്. ഈ പോസ്റ്റ്‌ ആ സിനിമയെ കുറിച്ച്…