മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ട് ഒരു വനിതയെ മുഖ്യമന്ത്രിയാക്കുന്നില്ല?

495

 

Basheer Vallikkunnu

ഏഷ്യാനെറ്റിൽ മുസ്ലിംലീഗ് വനിതാ നേതാവ് നൂർബീനാ റഷീദിന്റ അതിഗംഭീര കോമഡി ചോദ്യം കേട്ടു..

മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ട് ഒരു വനിതയെ മുഖ്യമന്ത്രിയാക്കുന്നില്ല എന്ന്?..

ചിരിച്ചു പണ്ടാരമടങ്ങി..

പതിനഞ്ചും ഇരുപതും എം എൽ എ മാർ ഓരോ നിയമസഭയിലുമുണ്ടായിട്ടും നാളിതുവരെ ഒരു വനിതാ എം എൽ എ യെ നിയമസഭയിൽ എത്തിക്കാൻ കഴിയാത്ത പാർട്ടിയുടെ നേതാവാണ് ചോദ്യം ചോദിക്കുന്നത്..

നൂർബീന താത്താ,
മുഖ്യമന്ത്രി വേണ്ട,

അടുത്ത ഇലക്ഷനിൽ നിയമസഭയിലേക്ക് മത്സരിക്കാൻ ഒരു സീറ്റ് ഒപ്പിക്കാൻ പറ്റുമോ നിങ്ങളിൽ ആർക്കെങ്കിലും?

ഖമറുന്നിസ അൻവറിനെ കോഴിക്കോട്ട് നിന്ന് മത്സരിപ്പിച്ചതിന് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഒരു പെൺതരിക്ക് മത്സരിക്കാൻ ലീഗ് സീറ്റ് കൊടുത്തിട്ടില്ല.

മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കാൻ എഴുന്നേറ്റ് വന്ന അതേ ഖമറുന്നിസ അൻവറിനെ ‘സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത് ചരിത്രത്തിലില്ലാത്തതാണ്’ എന്ന് പറഞ്ഞു ശകാരിച്ച് തിരിച്ചയച്ച മായിൻ ഹാജിക്ക് സിന്ദാബാദ് വിളിച്ചു കൊണ്ട് ഇതുപോലുള്ള കോമഡി ചോദ്യങ്ങൾ ചോദിക്കരുത്.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങാൻ പാടില്ല എന്ന് ഇന്ന് രാവിലെ പോലും ഫത്‌വയിറക്കിയ സമസ്തയുടെ കയ്യിലാണ് ഇപ്പോഴത്തെ ലീഗ് എന്ന കാര്യം മറക്കരുത്. വനിതാ പ്രാതിനിധ്യത്തിന് വേണ്ടി സംസാരിക്കുന്നവർക്ക് ആ പാർട്ടിയിൽ മുമ്പ് ഇരിപ്പിടമുണ്ടായിരുന്നു, ഇപ്പോൾ അവർ ബാക്ക് ബെഞ്ചിൽ പോലുമില്ല.

നിങ്ങൾ ഇന്ന് ചാനലിൽ വന്നിരുന്ന് സംസാരിച്ചത് പോലും രാവിലെയിറങ്ങിയ ഫത്‌വക്ക് എതിരാണ്..

ആദ്യം ആ ഫത്‌വയൊന്ന് തിരുത്താൻ ശ്രമിക്ക്..

ഒരു വനിതാ എം എൽ എ യെ ഉണ്ടാക്കാൻ നോക്ക്..

എന്നിട്ട് നമുക്ക് സി പി എമ്മിനെക്കൊണ്ട് വനിതാ മുഖ്യമന്ത്രിയെ ഉണ്ടാക്കാം…

Previous articleവനിതാ മതിൽ വൻവിജയമായി.
Next articleജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും !!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.