സ്ത്രീകൾക്ക് സ്ഖലനമുണ്ടോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2924 SHARES
35083 VIEWS

സ്ത്രീകൾക്ക് സ്ഖലനമുണ്ടോ ?

പങ്കജനാഭൻ

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.യഥാർത്ഥത്തിൽ ശാസ്ത്രത്തിൽ തന്നെ അൽപ്പം വിലക്കപ്പെട്ട ( ടാബു ) ആയിട്ടുള്ള വേണ്ടത്ര പഠന മില്ലാത്തതും സാമാന്യ ജനത്തിന് വലിയ തെറ്റിദ്ധാരണകൾ ഉള്ളതുമാണ് സ്ത്രീ ലൈംഗികത !സ്ത്രീ പുരുഷ ലൈംഗിക അനാട്ടമിയൊക്കെ ഇന്ന് വിശദമായി അറിയാം.എന്നാലും സ്ത്രീയുടെ ഓർഗാസം എങനെ , സ്ഖലനം എങ്ങനെയെന്നതൊക്കെ ഇന്നും പല വിശദീകരണങ്ങൾ ഉള്ളതാണ്.
സ്ഖലനം എന്നാൽ പുറത്തേക്ക് വരുക എന്നെ അർത്ഥമുള്ളു.ആ നിലക്ക് പുരുഷന് ലിംഗത്തിലൂടെ മൂന്ന് സ്ഖലനമുണ്ട്.
1. മൂത്രം, 2. ശ്ളേഷ്മ ദ്രവം, 3. ശുക്ളം.

ഇതിൽ സെക്സ് പരമായത് രണ്ടും മൂന്നും.
ശ്ളേഷ്മ ദ്രവം. : കൗപ്പേഴ്സ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഈ ദ്രവം, ഒരു അണുനാശിനിയും മൂത്രനാളിയെ ന്യൂട്രൽ ആക്കുന്നതിനും ഒപ്പം സംഭോഗത്തിലെ ഗ്രീസുമായി പ്രവർത്തിക്കുന്നു.

ശുക്ളം : വൃഷ്ണത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ബീജങ്ങളെ വഹിച്ചു വരുന്ന പ്രോസ് സ്റ്റേറ്റ് ശ്രവവും കൂടി ചേർന്നത്.

ഓർഗാസം : ലൈംഗികാനന്ദത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥ. ശുക്ള ശ്രാവത്തോടെ അവസാനിക്കുന്നു.
ഇതാണ് ചുരുക്കത്തിൽ പുരുഷ ലൈംഗികവൃത്തി.

സ്വാഭാവികമായും അപ്പോൾ സ്ത്രീക്കും ഇതുണ്ടാവണ്ടെ , എന്നത് ന്യായമായ സംശയം.പുരുഷ ലിംഗത്തിന്റെ ശിശ്നം അഥവാ ഗ്ളാൻസിലാണ് ഈ ലൈംഗികാനന്ദ നെർവ് സെല്ലുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ സ്തീക്ക് ഇവിടെയാണ് പ്രത്യേകത.അവർക്ക് പലയിടങ്ങൾ അവരുടെ അവയവത്തിലുണ്ട്.

1. കളൈറ്റോറിയസ് , ഭഗശിശ്നം അഥവാ CUNT , കന്ത് എന്ന ഇംഗ്ലീഷിൽ പറയുന്നത്.
2. യോനിനാളത്തിലെ വൾ വ എന്ന ഇതളുകൾ.
3. തർക്കവിഷയമായ ആന്തരിക ജി. സ്പോട്ട്.

ഇവയെല്ലാം കൂടെ അല്പം മെല്ലെ തീപിടിക്കുന്നതെങ്കിലും പുരുഷനേക്കാൾ പല മടങ് ആനന്ദവും മൂർഛയുമുളള ഓർഗാസം. മിക്കവർക്കും മൾട്ടിപ്പിൾ ഓർഗാസവും സാധ്യമാണ്. വെറും ഭാവനയിലും ഓർഗാസം ഉണ്ടാവാൻ കഴിയുമെന്നും പറയപ്പെടുന്നുണ്ട്.

ഇനി സ്ഖലനം.

ബീജത്തിന് തുല്യമായ അണ്ഡസ്ഖലനം , വൃഷണതിന്ന് പകരം അണ്ഡാശയത്തിൽ നിന്നും മാസത്തിൽ ഒന്ന്.
ശുക്ളത്തിന് പകരം, സ്കീൻസ് ഗ്ളാൻ ൻഡിൽ നിന്നും ഒരു വെളുത്ത ശ്രവം ഓർഗാസസമയത്ത് . സ്കീൻസ് ഗ്രന്ഥി പുരുഷനിലെ പ്രോസ്റ്റേറ്റിന് ബദൽ.ബർത്തോലിൻ ഗ്രന്ഥിയിൽ നിന്നും, ആദ്യ ഗ്രീസ്, ലൂബ്രിക്കേഷനും അണുനാശിനിയും , ന്യൂട്രലൈസേഷനും.

ഇനി തെറ്റിദ്ധാരണയുള്ള രണ്ട് സ്ഖലനങ്ങൾ.
സ്ക്വി ർട്ടിംഗ് – പോണിലൊക്കെ വാട്ടർ ജെറ്റ് പോലെ തെറ്റിദ്ധരിപ്പിച്ച് പെരുപ്പിച്ച് കാണിക്കുന്നതിതാണ്. ചിലർക്ക് ഓർഗാസസമയത് മൂത്രം പുറത്ത് വരും. സ്ത്രീകളുടെ മൂത്രനാളിയും യോനിയും രണ്ടായത് കൊണ്ടാണിത് .

ഇൻ കൺട്ടിനെൻ സ് : അവിചാരിതമായി മൂത്രസഞ്ചിയുടെ പേശികൾ അയഞ് മൂത്രം ഒഴിഞ് പോവുന്നത്. ഇതും ദുർലഭമായി ചിലർക്ക് സംഭവിക്കാം.സ്ത്രീകൾ വാഹനമോടിക്കുമ്പോൾ അപകടത്തിൽ പെട്ട് ഭയന്നു പോയാൽ പൊതുവെ ഇത് സംഭവിക്കും. വലിയ വേദനയേറ്റാൽ പുരുഷനും .ഒരു സാമാന്യ ജ്ഞാനത്തിനുതൊക്കെ മതിയെന്ന് കരുതുന്നു. ഇതൊക്കെ ഏത് കുട്ടി മനസിലാക്കുന്നതും തെറ്റായ കാര്യമല്ല, തെറ്റിദ്ധാരണ മാറ്റാനുള്ളവയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു