ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

കേരളത്തിൽ ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. അടുത്ത മാസങ്ങളിൽ ശക്തമായ മഴയായിരിക്കും. ഈ സമയത്ത് ഫോണുകൾ വെള്ളത്തിൽ വീഴാനുള്ള സാധ്യതകളേറെയാണ്. മറ്റു സാഹചര്യങ്ങളിലും ഫോൺ വെള്ളത്തിൽ വീഴാം. വെള്ളത്തിൽ വീണ ഫോണുകൾ പെട്ടെന്ന് എടുത്ത് ചൂടാക്കുകയും പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുന്നതും പതിവാണ്. എന്നാൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ വീണ ഫോണുകളെ നിങ്ങൾക്ക് സ്വയം സംരക്ഷി ക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളത്തിൽ വീണ ഫോണ്‍ എന്തുചെയ്യണ മെന്ന് അറിയാതെ ഓണാക്കി പ്രവർത്തിപ്പി ക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ഉപയോഗശൂന്യമായേക്കാം.

ഫോൺ വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ

📌വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെ ങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്.

📌ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ, വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്.

📌ഓഫുചെയ്ത ഉടന്‍ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം.

📌 ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും.

📌ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.

📌ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്.

📌വെള്ളത്തിൽ നന്നായി മുങ്ങിയെങ്കിൽ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം ഫോണിന്റെ വിടവുകളിൽ നിന്നും വെള്ളം വലിച്ചെടുക്കാം.

📌 ഫോൺ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളിൽ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഇതിനായി ഫോൺ ഡ്രൈയിങ് പൗച്ചുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ കൂടുതൽ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തിൽ ഇട്ടുവയ്ക്കുക.

📌 2 ദിവസം ഫോൺ ഉണക്കിയ ശേഷം ചാർജറും സിം കാർഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം.

📌ഫോൺ ഓണാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

You May Also Like

1,600 വര്‍ഷമായിട്ടും കുത്തബ് മിനാറിലെ ഇരുമ്പ് തൂണ്‍ തുരുമ്പ് പിടിക്കാത്തതിന്റെ രഹസ്യം നൂറ്റാണ്ടുകള്‍ക്കുശേഷം കണ്ടെത്തിയിരുന്നു

1,600 വര്‍ഷമായിട്ടും കുത്തബ് മിനാറിലെ ഇരുമ്പ് തൂണ്‍ തുരുമ്പ് പിടിക്കാത്തത് എന്തുകൊണ്ട് ? അറിവ് തേടുന്ന…

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Basheer Pengattiri തെളിഞ്ഞ രാത്രി ആകാശത്തിലേക്ക് അല്‍പസമയം നോക്കിനിന്നാൽ പലതരത്തിലുള്ള നക്ഷത്രങ്ങളെ നമുക്കവിടെ കാണാനാവും. എന്നാല്‍…

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്ലണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത് ?

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്ലണ്ട് അറിവ് തേടുന്ന പാവം പ്രവാസി കടല്‍കടന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ…

ശത്രു ആക്രമിക്കാൻ വരുമ്പോൾ ശരീരം പന്തു പോലെയാക്കി രക്ഷപെടുന്ന ജീവി

മഴക്കാടുകളിലും, പുല്ല് നിറഞ്ഞ പ്രദേശങ്ങളിലും, മരുഭൂമി സമാനമായ മിതശീതോഷ്ണ ഭാഗങ്ങളിലാണ് അർമഡി ല്ലോകൾ താമസിക്കുന്നത്. തണുപ്പ് സഹിക്കാ നുള്ള ശേഷി ഇവയ്ക്ക് കുറവാണ്.