Shameer KN
🎬 Fidelity (2019)
(Russian: Верность
Romanized: Vernost
Genre : Erotic Drama
Direction : Nigina Sayfullaeva
പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും സ്നേഹത്തോടും ഒരുമിച്ചു ജീവിക്കേണ്ട ദമ്പതിമാർക്കിടയിൽ സംശയം എന്ന അപകടം ഉണ്ടായാൽ തീർന്നു എല്ലാം..ജീവിതം തന്നെ മറ്റൊരു വഴിയിലേക്ക് മാറിപ്പോകും.Suspicion Can Poison Your Life എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ തോന്നിയാൽ അത് ഉണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം വ്യക്തത വരുത്തി പരിഹരിക്കാൻ ശ്രമിക്കുക.സുന്ദരിയായ ഗൈനക്കോളജിസ്റ് ലെന യുടെ കുടുംബജീവിതം ആണ് സംവിധായിക കാണിച്ചു തരുന്നത്..
എല്ലാമുണ്ടെങ്കിലും അവൾക്കു ഏറ്റവും ആവശ്യമുള്ളത് കിട്ടാതെ വരുമ്പോൾ അവളിൽ പ്രകടമാവുന്ന നിരാശ, സങ്കടം അത് കിട്ടാൻ അവൾ തെരഞ്ഞെടുക്കുന്ന വഴികൾ… അത് അവളുടെ ജീവിതം എങ്ങനെ ഒക്കെ മാറ്റി മറിക്കുന്നു.പൊതു സമൂഹത്തിനു മുന്നിൽ അതുവരെ ഉണ്ടായിരുന്ന ചിത്രം മാറി തുടങ്ങുന്നത്തോടെ ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയിൽ കാര്യങ്ങൾ സങ്കീർണമാകുന്നു.
വൈവാഹിക ജീവിതത്തിൽ സെക്സിനുള്ള പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണ്.. അത് ലെനയുടെ ജീവിതത്തിൽ അവൾക്കു പൂർണ സംതൃപ്തിയിൽ നൽകാൻ ഭർത്താവിന് സാധിക്കുന്നില്ല.പോരാത്തതിന് പൂർണമായും അവളെ ഒഴിവാക്കുന്നു എന്നൊരു തോന്നലും.. ഭർത്താവിന്റെ ആ മാറ്റം ഉൾകൊള്ളാൻ പറ്റാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് അയാളുടെ ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് അവൾ കാണുന്നത്.അതോടെ അവൾ ഉറപ്പിക്കുന്നു… ഭർത്താവ് തന്നെ വഞ്ചിക്കുന്നു… സ്വന്തം ഭർത്താവിൽ നിന്നും കിട്ടാത്തത് എന്തൊക്കെയാനോ അത് നേടിയെടുക്കാൻ അവൾ തീരുമാനിക്കുന്നു..
പ്രത്യേകിച്ച് ശാരീരികമായ തൃഷ്ണകൾ, ആഗ്രഹങ്ങൾ ഒക്കെ സാധിച്ചെടുക്കാനായി അവൾ അവൾക്കു പോലും പരിചിതമല്ലാത്ത പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു.അതായത് ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ അവൾ ഒരുക്കമായിരുന്നില്ല… ആഗ്രഹിച്ചത് തേടിപോയപ്പോൾ അവളുടെ ജീവിതം അനിയന്ത്രിതമാവുകയായിരുന്നു…
She Actively Seeks Sexual Relations Which Gets Hopelessly Out of Control സ്വന്തം ആഗ്രഹങ്ങളെ എങ്ങനെ ഡീൽ ചെയ്യണം എന്നറിയാൻ സാധിക്കാത്ത വിധം കാര്യങ്ങൾ കൈവിട്ടുപോകുന്നു.ഒരു സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന സിനിമ.. ഇവിടെ ലെന എന്ന സ്ത്രീ അവളുടെ Sexuality പൂർണമാക്കാൻ നോക്കിയപ്പോൾ അത് അവളെ മറ്റൊരാൾ ആയി സമൂഹം കാണുന്നു.. പക്ഷെ അവൾ ആഗ്രഹിച്ച പൂർണതയും സംതൃപ്തിയും അവൾ കണ്ടെത്തിയ ബന്ധങ്ങൾ നൽകുന്നില്ല എന്നുള്ളതായിരുന്നു വാസ്തവം.സിനിമ കൈകാര്യം ചെയുന്ന പ്രമേയം ഇതായത് കൊണ്ട് Nudity, Sexual References , Sex Scenes ഒക്കെയുണ്ട്.. അതുകൊണ്ട് ഒറ്റയ്ക്ക് കാണുന്നതാവും ഉചിതം..
LANGUAGE : Russian
CAST : Evgeniya Gromova, Aleksandr Pal, Aleksey Agranovich, Anna Kotova, Marina Vasileva, Pavel Vorozhtsov
ലെന ചെയ്തു കൂട്ടിയത് എന്തൊക്കെയാണെന്ന് അറിയാൻ… താല്പര്യം ഉള്ളവർ മാത്രം കാണുക…