Fidelity (vernost)🔞
2019/Russian
Vino John
ദാമ്പത്യജീവിത്തിൽ പരസ്പര ബഹുമാനം, സ്നേഹം എന്ന പോലെ സെക്സിനും വലിയ ഒരു സ്ഥാനം ഉണ്ട്, ഇവിടെ ഈ പറഞ്ഞവയിൽ ഒടുക്കുമുള്ളത് മാത്രം വേണ്ട വിധേന കിട്ടാത്ത ഒരു ഭാര്യയുടെ കഥ പറയുന്ന ഒരു റഷ്യൻ ഇറോട്ടിക് ഡ്രാമ പരിചയപ്പെട്ടാലോ.
യുവ ഗൈനോളീജിസ്റ്റ് ഡോക്ടർ ലെന,ഡ്രാമ ആക്ടർ ഭർത്താവ്… പണവും പദവിയും പരസ്പരസ്നേഹവും ബഹുമാനവും നിറഞ്ഞ ദാമ്പത്യം,പക്ഷെ ലെനക്ക് വേണ്ട തക്കവണ്ണം അവർക്കിടയിൽ സെക്സ് മാത്രം കാര്യമായി സംഭവിക്കുന്നില്ല…പറഞ്ഞു നോക്കി.. ശ്രമിച്ചു നോക്കി.. പക്ഷെ എന്തോ അവൾക്ക് വേണ്ടത് കിട്ടുന്നില്ല…ആവശ്യത്തിനുള്ളത് കിട്ടാത്തപ്പോൾ എന്താ ചെയ്യുക… ഒന്നെങ്കിൽ കിട്ടിയത് വച്ചു തൃപ്തിപ്പെടുക.. ഇല്ലേൽ, കിട്ടുന്ന സ്ഥലം കണ്ടെത്തുക… വീട്ടിൽ ഇല്ലേൽ നാട്ടിൽ എന്നായിരുന്നു ലെനയുടെ ലൈൻ…ബാക്കി ലെന പറയും.
ദമ്പതികൾക്കിടയിൽ ഉടലെടുക്കുന്ന അസൂയ,പരസ്പര വിശ്വാസം, ലൈംഗികത എന്നിവയുടെ രണ്ടു വശങ്ങളെയാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്.ലെനക്ക് വേണ്ടത് വീട്ടിൽ കിട്ടാതാകുമ്പോൾ തേടി പോകുന്നു, അവിടെയും ലെനക്ക് കിട്ടുന്നത് വെറും സെക്സ് മാത്രമായിരുന്നു, സെക്സ് അതിന്റെ അർഥം പൂർണ്ണമാകുന്നത് ശാരീകമായി മാത്രമല്ല മനസികമായ അടുപ്പത്തിലും കൂടിയാണ് എന്നവൾ തിരിച്ചറിയുമ്പോൾ, താൻ വെറും ഒരു ഭോഗവസ്തു മാത്രമായി പോകുന്നു എന്ന് തോന്നുമ്പോൾ അവൾ ഉൾവലിയുന്നു.. പിൻതിരയുന്നു പക്ഷെ സമൂഹത്തിന്റെ ദൃഷ്ടിയിൽ അവളെ നോക്കി കണ്ടത് മറ്റൊരു രീതിയിലാണ് …കഥ നടക്കുന്നത് റഷ്യയിൽ ആണെങ്കിലും ഇവിടെ ഈ കൊച്ചു കേരളത്തിൽ ഇരിക്കുന്ന നമ്മുക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്നാണ് സിനിമയുടെ വിജയം.
ഞാൻ പേർസണലി ഇത്തരം സിനിമ നോക്കി കാണുന്നത് കേവലം ഇറോട്ടിക് എന്ന നിലയിൽ മാത്രമല്ല, അതിന്റെ ഒടുക്കം നമ്മുക്ക് പറഞ്ഞു തരുന്ന ഒരു മെസ്സേജ് ഉണ്ട്.. പടം കഴിഞ്ഞും നമ്മളെ ചിന്തിപ്പിക്കാൻ വിടുന്ന ഒന്ന് .. അത് കിട്ടാനും കൂടിയാണ്.ഈ ചിത്രവും നമ്മളെ ഉത്തേജിപ്പിക്കുന്നുണ്ട്, ഒപ്പം ഉത്തരം മുട്ടിക്കുന്നും,. ഉണ്ട്. കണ്ടു നോക്ക് നിരാശപെടുത്തില്ല എന്ന് വിചാരിക്കുന്നു. സെക്സ് കണ്ടന്റ് ഉണ്ട്.