Connect with us

experience

ആക്സിഡന്റൽ പ്രെഗ്നൻസി ഉണ്ടായാൽ അത് unwanted child തന്നെയാണ്, ദൈവത്തിന്റെ ദാനം ഒന്നുമല്ല

ഒരു UNWANTED CHILD ആവുക എന്നതിന്റെ ഭീകരത എത്രത്തോളമുണ്ടെന്നറിയാമോ മനുഷ്യരെ നിങ്ങൾക്ക്. ദൈവം തന്നതല്ലേ എന്നു പറഞ്ഞു ആക്സിഡന്റൽ

 53 total views

Published

on

Fidha Thasni Salim

ഒരു UNWANTED CHILD ആവുക എന്നതിന്റെ ഭീകരത എത്രത്തോളമുണ്ടെന്നറിയാമോ മനുഷ്യരെ നിങ്ങൾക്ക്. ദൈവം തന്നതല്ലേ എന്നു പറഞ്ഞു ആക്സിഡന്റൽ പ്രെഗ്നൻസികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഞാൻ എന്റെ ജനനത്തെ പറ്റി പറയാം.

എന്റെ ഉപ്പയും ഉമ്മയും എനിക്ക് 6 മാസം ഉള്ളപ്പോൾ സെപ്പറേറ്റ് ആയതാണ്. അവരുടെ കല്യാണം കഴിഞ്ഞു മൂന്ന് മാസം തികയുന്നതിന് മുൻപാണ് എന്നെ ഉമ്മ ഗർഭം ധരിക്കുന്നത്. പൊതുവെ അവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലാത്തത് കൊണ്ട് തന്നെ വഴക്കും ബഹളവും അടിയും ഉപ്പ കള്ളുകുടിയും ഒക്കെ തുടങ്ങി ആകെ അലങ്കോലമായിരുന്നു ഉമ്മ എന്നെ വയറ്റിൽ ചുമന്ന കാലമത്രയും.

4 മാസം വരെ ഉമ്മയാൽ ആവും വിധം ഗർഭം അലസിപ്പിക്കാൻ ഉമ്മ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. 4 മാസം ആയപ്പോ ഉമ്മ അബോർഷന് വേണ്ടി ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് ഉമ്മാക്ക് മഞ്ഞപിത്തം ഉണ്ടെന്നും ബോഡി കണ്ടിഷൻ വളരെ വീക് ആണെന്നും അറിയുന്നത്. ഒരു അബോർഷൻ സാധ്യമല്ലാത്തത് കൊണ്ട് ഉമ്മാക്ക് തീരെ താല്പര്യമില്ലാതെ ഒരു ജന്മം എനിക്ക് നൽകേണ്ടി വന്നു. മാസം തികയുന്നതിന് മുൻപ് സിസ്സേറിയൻ ചെയ്തെടുക്കേണ്ടി വന്നു..

പിന്നീടുമ്മ ജീവിച്ചതൊക്കെ എനിക്ക് വേണ്ടിയാണെന്ന് പറയുമെങ്കിലും ഓർമ വച്ച കാലം മുതൽ ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള,എപ്പഴും സംസാരിക്കുന്ന, വഴക്കുണ്ടാക്കുന്ന ഉമ്മയെ കണ്ടിട്ടുള്ളു. ഓരോ ദിവസവും രാവിലെ ഉണരുന്നതും ഉമ്മയുടെ അടിയും കൊണ്ടിട്ടാണ്. ഭാവി തകർത്തു എന്നൊക്കെയുള്ള വാക്കുകൾ കുഞ്ഞിലേ തന്നെ നല്ല രീതിയിൽ എന്റെ ഉള്ളിൽ പതിഞ്ഞു പോയിട്ടുണ്ട്. എത്ര രാത്രിയും പകലും വഴക്ക് പേടിച് മരിക്കാൻ പേടിയായിട്ട് വീടിന്റെ പുറകിലൊക്കെ ഉമ്മ കാണാതെ ഒളിച്ചിരുന്നിട്ടുണ്ട്.

വീട്ടിലേക്ക് പോകുന്നതേ പേടിയായിട്ട് സ്കൂൾ വിട്ട് വന്ന് എത്രയോ തവണ വീടിന്റെ വഴിയിൽ വീട്ടിലേക്ക് കേറാതെ വെറ്റമഷി നോക്കാണെന്നും പറഞ്ഞിരുന്നിട്ടുണ്ട്.ഒരു ഇരുണ്ട കുട്ടിക്കാലത്തിന്റെ ബാക്കിയാണ് ഇപ്പഴും ഞാൻ. സർവത്ര പേടികളുടെ,കോൺഫിഡൻസ് ഇല്ലായ്മകളുടെ ഒരു കൂമ്പാരം. ഓരോ ദിവസവും മരിക്കാൻ പേടിയായത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന, ഒന്നും ഓർക്കാതിരിക്കാൻ വേണ്ടി മാത്രം ചിരിച്ചോണ്ടിരിക്കുന്ന, ഒരാള് മാത്രമാണിപ്പഴും ഞാൻ…

പിന്നീട് ബോധം വെച് തുടങ്ങിയപ്പോഴാണ് മനസിലാകുന്നത് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതിന്റെയും മാനസികമായി ഒട്ടും തയ്യാറാകാതെ എന്നെ പ്രസവിക്കേണ്ടി വന്നതിന്റെയും താളം തെറ്റിക്കലായിരുന്നു ഉമ്മയുടെ ഓരോ പ്രവർത്തികളുമെന്ന്. ഒരേ സമയം സ്നേഹവും ദേഷ്യം കാണിക്കുന്നത് കൊണ്ട് സങ്കടവും സഹതാപവും മാത്രമേ എനിക്കുമ്മയോട് തോന്നിയിട്ടുള്ളൂ….

Advertisement

ഉമ്മയോടും എന്നെ വളർത്തിയ മൂത്തുമ്മയോടും ഞാനിന്നും ചോദിക്കാറുണ്ട് എന്നെ എന്തിനാ ജനിപ്പിച്ചതെന്ന്, വയറ്റിൽ വെച് അബോർഷൻ ചെയ്തിരുന്നെങ്കിൽ ഇത്രയൊക്കെ ജീവിതത്തിൽ നേരിടേണ്ടി വരില്ലാരുന്നല്ലോ എന്ന്….അപ്പോ പറഞ്ഞു വന്നത് ഒരു ആക്സിഡന്റൽ പ്രെഗ്നൻസി ഉണ്ടായാൽ അത് unwanted child തന്നെയാണ്, അല്ലാതെ ദൈവത്തിന്റെ വരധാനം എന്ന് പറഞ്ഞിട്ടതിനെ ഭൂമിയിലേക്ക് കൊണ്ടുവന്നാൽ എന്നെ പോലെ ചത്ത് ജീവിക്കുന്ന മരണത്തെക്കാൾ ഭയാനകമായ അവസ്ഥകൾ അങ്ങനെയുള്ള ഓരോ കുട്ടിയും നേരിടേണ്ടി വരും…
So dear guys, if you are not prepared for a child, don’t go for giving a birth….
Abortion is just a normal thing…

 54 total views,  1 views today

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement