Fidha Thasni Salim
ഇന്നലെ എന്റെ ഫ്രണ്ടിന്റെ ക്ഷണം കിട്ടിയാണ് ചതുരം സിനിമയുടെ പ്രിവ്യു ഷോ കാണാൻ പോയത്. പോകുമ്പോൾ തന്നെ A certification കിട്ടിയ മൂവി ആണ് എന്ന് അറിഞ്ഞിരുന്നില്ല. കാണാൻ കേറുന്ന കുറച്ച് മുന്നേയാണ് അറിഞ്ഞത്.പടം കഴിഞ്ഞ് സിദ്ധാർഥിനോടും സ്വാസികയോടും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിൽ നിന്ന് ഞാൻ ഒഴിഞ്ഞു നിന്നു. കാരണം എനിക്കീ എന്നെ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് എന്നെ ഇട്ട് കൊടുക്കാനുള്ള ഒരു ആത്മവിശ്വാസം ആയിട്ടില്ല. എത്ര നന്നായി സംസാരിക്കുമെങ്കിലും ആള് കൂടുമ്പോ കൈ വിറക്കും.
പക്ഷെ എനിക്ക് സിനിമയെ കുറിച്ച്… ഞാൻ കണ്ട എന്റെ വീക്ഷണം… എനിക്കറിയുന്ന, അനുയോജ്യമായ വഴിയിലേക്ക് നിങ്ങളോട് പറയണമെന്ന് തോന്നി. എപ്പോഴും ഒരു സിനിമയിൽ സ്ത്രീ കരഞ്ഞും കലങ്ങിയും മാത്രം കാണിക്കുന്നിടത്ത്, ഇതിലെ സ്ത്രീയെ ഒരു സാധാരണ സ്ത്രീ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരാളാണ് ഞാൻ. എന്നാൽ ചോദിക്കും സോ കോൾഡ് സാധാരണ സ്ത്രീ അബലകളും തബലകളും ആണല്ലോ അപ്പൊ അങ്ങനെ തന്നെയുള്ള ചിത്രീകരണം ആണോ ഇതും എന്ന്. എന്നാൽ അല്ല, അത് സമൂഹം സൃഷ്‌ടിച്ച സാധാരണ സ്ത്രീ ആണ്. എന്റെ സാധാരണ സ്ത്രീ സമൂഹത്തിന്റെ കണ്ണിലെ സാധാരണ പുരുഷനെ പോലെ തന്നെയാണ്. ദേഷ്യവും വാശിയും ആഗ്രഹം തോന്നിയാൽ അത്യാവശ്യം തെറ്റാല്ലാത്ത രീതിയിൽ ആഗ്രഹം ഒക്കെ സ്വയം നിറവേറ്റുന്ന സ്വയഭോഗം ചെയ്യുന്ന സെക്സ് ചെയ്യാൻ തോന്നിയാൽ അത് ആസ്വദിച്ച് ചെയ്യുന്ന “സാധാരണ പുരുഷനെ പോലെ തന്നെയാണ് എന്റെ കണ്ണിലെ സാധാരണ സ്ത്രീയും”.
എപ്പോഴുമുള്ള സ്ത്രീ കഥാപാത്രങ്ങൾ റിവൻജ് എടുക്കുമ്പഴോ “ബോൾഡ്” ആയി അതിജീവിക്കാൻ ശ്രമിക്കുമ്പഴൊ സോ കോൾഡ് സീരിയൽ പാറ്റേൺ പോലൊരു സങ്കടപ്പെടുത്തുന്ന കദനകഥയുടെ ഭൂതകാലത്തിന്റെ depiction ഉണ്ടാവാറുണ്ട്. അത്രയും സഹനം സഹിച്ചിട്ടാണ് അവൾ ഇങ്ങനെ പൊട്ടിത്തെറിച്ചത് എന്ന് വരുത്താനോ അല്ലെങ്കിൽ ആ പ്രതികാരകഥ പ്രേക്ഷകരുടെ ഓഡിന്റിങ്ങിന് സബ്ജക്റ്റ് ആകുമ്പോൾ അവരെ പ്രീതിപ്പെടുത്താൻ പെണ്ണ് സർവൈവ് ചെയ്യാൻ എടുത്ത സാഹചര്യം വലിഡേറ്റ് ചെയ്യാൻ പാകത്തിൽ ഇങ്ങനെയെന്തെങ്കിലും തിരുകാറുണ്ട്.
പക്ഷെ ചതുരം സിനിമയിൽ ഞാൻ കണ്ടത് സൊസൈറ്റിയുടെ സാധാരണ പുരുഷന് എന്തൊക്കെ സാധിക്കുമോ അതൊക്കെ തന്നെ സാധ്യമാവുന്ന, അതെല്ലാം ചെയ്യാൻ കഴിയുന്ന എന്റെ കാഴ്ചപ്പാടിലെ സാധാരണ സ്ത്രീയെ ആണ്. പ്രായമായ അപ്പന്റെ പ്രായമുള്ള ഒരു പണക്കാരന്റെ വീട്ടിലേക്ക് കെട്ടി കേറി വരുമ്പോ സാധാരണ കാണുന്ന പോലെ എന്റെ ജീവിതം എന്റെ വീട്ടുകാർക്ക് വേണ്ടി അവര് രക്ഷപെടാൻ വേണ്ടി ഞാൻ ത്യാഗം ചെയ്തു എന്ന ക്‌ളീഷേ ആറ്റിട്യൂട് ഒന്നും തന്നെയില്ലാത്ത, ഇയാളുമായി ഒരു അടിപൊളി ജീവിതം എന്ന് തന്നെ പൂർണമായും ഉൾക്കൊണ്ട് ആസ്വദിച്ച് ജീവിക്കാൻ തുടങ്ങുന്ന സ്ത്രീ. അതിൽ നിന്ന് അവളെങ്ങനെ ഇതിലേക്ക് എത്തി എന്ന സങ്കടകരമായ പാസ്റ്റ് കാണിച്ച് സഹതാപ തരംഗം ക്രീയേറ്റ് ചെയ്ത് കഥാപാത്രത്തിന് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്ന ചീപ് പരിപാടി ഒന്നും ഈ സിനിമയിൽ സിദ്ധാർഥ് ഉപയോഗിച്ചിട്ടില്ല.
സർവൈവ് ചെയ്യാൻ ഒരു പുരുഷന് എന്തും ചെയ്യാമെങ്കിൽ a lady can also do those kind of things without any emotional background എന്ന് ഈ സിനിമ വൃത്തിയായി പറഞ്ഞു. വലിയ വീട്ടിലെ പ്രായമുള്ള പാണക്കാരന്റെ യൗവ്വനത്തിലുള്ള ഭാര്യ, like ഭർത്താക്കന്മാര് വെളിയിലുള്ള സ്ത്രീകൾക്ക് കഴപ്പ് മാത്രമാണ് ജീവിതലക്ഷ്യം എന്ന് വിചാരിക്കുന്ന കുറേ പൊട്ടൻമാരിൽ ഒരു പൊട്ടനിട്ടെങ്കിലും പണി കൊടുക്കാൻ പറ്റിയ അത്രേം നല്ലത് എന്ന് എനിക്ക് തോന്നിയിടത്താണ്, എല്ലാ പെണ്ണുങ്ങളെയും കിട്ടുമെന്നും വിരൽ തൊട്ടാൽ വിരിയാൻ മുട്ടി നിക്കുന്ന പെൺപൂ..വാണെന്നും തോന്നലുള്ള ഒരു മലരിനെ, ആ തോന്നലിലൂടെ ഒരാണ് ഒരു പെണ്ണിനെ അപ്രോച്ച് ചെയ്യുമ്പോ ഉണ്ടാകുന്ന സകല ഫ്രസ്ട്രെഷനും ഒരായുസ്സ് മുഴുവൻ ഒരുത്തനെ അനുഭവിക്കാൻ വിടുന്ന രീതിയിലൊക്കെ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഭയങ്കര സന്തോഷായി 🥰.
ആദ്യത്തെ പകുതി വരെ തോന്നിയത് പെണ്ണിനെ ഭയങ്കരായി സെക്ഷ്വലൈസ് ചെയ്യുന്ന objectify ചെയ്യുന്ന ഒരു മലര് സിനിമ എന്നാണ്. പക്ഷെ ഈ സിനിമ വേറൊരു തരത്തിലാണ് എന്ന് ക്ലൈമാക്സിലെത്തിയപ്പോ മനസിലായി. എത്തിക്സ് മാത്രം നോക്കി, ത്യാഗത്തിന്റെയും സഹനത്തിന്റെയും തൂക്കം നോക്കി അതിജീവിക്കുന്ന സിനിമയിലെ സ്ത്രീ കതപാത്രങ്ങളും ഒന്ന് നോക്കിയാൽ പോലും ആരെയും അടിക്കാനും ഇടിക്കാനും ലൈസൻസുള്ള പുരുഷ കഥാപാത്രങ്ങളും കണ്ട് മരവിച്ചിടത്തേക്കാണ് ഇങ്ങനെയൊരു പരീക്ഷണചിത്രം വെച്ചിരിക്കുന്നത്.
പിന്നെ ഈ സിനിമ കാണുമ്പോ ചിലപ്പോ ഗ്രീഷ്മ, ജോളി എന്നൊക്കെ പറഞ്ഞ് വരാനും സാധ്യത ഉണ്ട്. അവരോട് ഒന്നേ പറയാൻ ഉള്ളു. ഇതില് ക്രൈമിനെ പ്രോത്സാഹിപ്പിക്കുകയോ ഇതിലെ സ്ത്രീ ക്രിമിനലോ കൊലപാതകിയോ അല്ല. മനുഷ്യമനസിലെ സങ്കീർണതയും ഒരു മനുഷ്യൻ ഏതറ്റം വരെ ചിന്തിക്കാമെന്നും ഒരു സാമൂഹിക ജീവി ആയിരിക്കെ എവിടെ വരെ ചെയ്യാമെന്നുമുള്ള കൃത്യമായ ബൗണ്ടറി ഈ സിനിമയിൽ സെറ്റ് ചെയ്തിട്ടുണ്ട്. അത് കണ്ട് മനസിലാക്കാൻ പറ്റാത്ത ആളുകൾക്കു രണ്ടര മണിക്കൂർ സിനിമയും കഴിഞ്ഞ് അതിന്റെ എഫോർട്ടും കഴിഞ്ഞ് നിങ്ങൾക്ക് പറഞ്ഞൂടെ മനസിലാക്കി തരാൻ സിനിമയുടെ പ്രവർത്തകർക്ക് സാധിക്കില്ലല്ലോ.
ഇനിയും തീരെ പറ്റുന്നില്ലെന്ന് തോന്നുന്നവർ മംഗലശ്ശേരി നീലകണ്ഠൻ കൈ വെട്ടിയ സീനിൽ കൈയടിച്ച ആ അസുലഭ മുഹൂർത്തം ഓർത്താൽ മതി 🥱 അതൊക്കെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്നാണെങ്കി അതിന്റെ പകുതിപോലും ഇല്ലാത്ത ഈ സിനിമയെ ചുമ്മാ ഇപ്പഴുത്തെ കൊലപാതകങ്ങൾ വെച്ച് വിലയിരുത്തരുത്.ഈ സിനിമ ഒറ്റബുദ്ധിയിൽ കണ്ടാൽ ചിലപ്പോ manipulated ആണെന്ന് തോന്നും. ഇവളുമാരെല്ലാം ഇങ്ങനാണെന്ന് തോന്നും. പെണ്ണിന്റെ ദുഷ്ടത്തരം കാണിച്ച സിനിമ എന്ന രീതിയിൽ ചില ആർഷാഭാരത മലരുകൾ സന്തോഷം കണ്ടെത്തിയേക്കാം (അങ്ങനെ വന്നാൽ അത്തരം റിവ്യൂ കണ്ട് എനിക്ക് ചിരിക്കാനുള്ള വകുപ്പുണ്ട് 🥱😆😌). ഇനി അതല്ലെങ്കിൽ മിന്ത്രേടെ ലോഗോ പോലെ ഈ സിനിമ വൻ manipulation ആണെന്ന പ്രസംഗവും വന്നേക്കാം 😁
Whatever it is 😌 എന്റെ ഇമോഷൻസ് എന്നെ ദ്രോഹിക്കാത്തൊർക്ക് നല്ല രീതിക്കും എന്റെ വായെന്ന് കേക്കണംന്ന് വാശിപിടിക്കുന്നോർക്ക് വാരി കൊടുക്കുന്ന തരത്തിലൊക്കെ ഉള്ളതാണ്. ഞാൻ എന്നെ സാധാരണ സ്ത്രീ എന്ന് തന്നെയാണ് വിശേഷിപ്പിക്കാറുള്ളത്. Bold ആയ പുരുഷൻ ഇല്ലാത്ത കാലത്തോളം bold ആയ സ്ത്രീ വേണ്ടെന്നേ. സാധാരണ പുരുഷന് ചെയ്യാൻ അനുവാദമുള്ള എല്ലാ കാര്യങ്ങളും സാധാരണ സ്ത്രീക്കും വേണമെന്നെ. അത്തരം കാര്യങ്ങൾ ചെയ്യുമ്പോ bold എന്നുള്ള സ്പെഷ്യൽ ടാഗ് വേണ്ട. സാധാരണ സ്ത്രീ അത് മതി ❤😌 പിന്നെ ഇതിലെവിടെയാ A content എന്നെനിക് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല 😑 ഒരു സീൻ പോലും ഞാൻ വിടാതെ കണ്ടാരുന്നു പെർഫോമൻസ് രീതിയിൽ അലൻസിയർ അപ്പൻ പോലെ തന്നെ ഇറിറ്റേറ്റ് ചെയ്യിച്ചു.Sidharth Bharathan എനിക്കിഷ്ടായി പടം