പത്ത് വയസ്സ്കാരിക്ക് പേരക്ക കൊടുത്ത് അമ്മിഞ്ഞയിൽ പിടിക്കാൻ ശ്രമിച്ചത് സെക്ഷ്വൽ അബ്യുസ് അല്ലത്രേ

117

Fidha Thasni Salim

ഏഴ് വർഷം മുൻപ് എനിക്കുണ്ടായ sexual abuse ന് അന്നെന്താണ് പരാതി കൊടുക്കാതിരുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. ഒരു കാരണം അന്നെനിക്ക് 15 വയസുണ്ടാരുന്നുള്ളു. മാരിറ്റൽ റേപ്പ് ആയത്കൊണ്ട് തന്നെ അത്രേം നാൾ മുൻപ് വരെയും അതൊക്കെ സർവസാധാരണം ആണെന്നാണല്ലോ കരുതിപോന്നിരുന്നതും. വീട്ടുകാരും മാക്സിമം ഒതുക്കി തീർത്തേത്.

Link Between Alcohol and Sexual Assault | Fountain Hillsഎന്ന പിന്നെ തനിക്ക് ബോധം വെച്ചപ്പോ പരാതി കൊടുത്തൂടാർന്നോ എന്ന് ചോദിക്കുന്നവരും കുറവല്ല. അവരോടായിട്ട് പറയാനുള്ളത് നമ്മുടെ നാട്ടിൽ എവിടെയാണ് വര്ഷങ്ങളോളം മൊഴിയെടുപ്പ്,തെളിവെടുപ്പ്, വാതിഭാഗം വക്കീലിന്റെ ചോദ്യം പ്രതിഭാഗം വക്കീലിന്റെ ചോദ്യം എന്നൊക്കെ പറഞ്ഞു സംഭവിച്ച കുട്ടിയെ എടങ്ങേറാക്കാണ്ട് നീതി നൽകിയിട്ടുള്ളത്.

Pollachi sexual abuse: NCW expresses concern, asks for action taken report from Tamil Nadu Policeരജിഷ വിജയന്റെ സ്റ്റാൻഡ് അപ്പ്‌ മൂവിയിൽ അത് വളരെ കൃത്യമായി കാണിച്ചിട്ടും ഉണ്ട്.
ഇന്നത്തെ ഒരു വിധി കേട്ടിട്ട് എഴുതാൻ തോന്നിയതാണ്. തൊലി തമ്മിൽ ഉരസാത്തത് കൊണ്ടും ഡ്രസ്സ്‌ കീറാതിരുന്നത് കൊണ്ടും പത്ത് വയസ്സ്കാരിക്ക് പേരക്ക കൊടുത്ത് അമ്മിഞ്ഞയിൽ പിടിക്കാൻ ശ്രമിച്ചത് sexual abuse ന്റെ ഗണത്തിൽ പെടുത്താനോ പോക്‌സോ ചുമത്താനോ സാധിക്കില്ലെന്ന് .കൂടുതൽ ഒന്നും പറയാനില്ല.


Dr. Shimna Azeez

12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല ‘മുല’ എന്ന്‌ തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത്‌ പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക്‌ കൂട്ടാനാവില്ലെന്ന്‌ മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്‌. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത്‌ വ്യക്‌തമാക്കിയത്.‌ വസ്‌ത്രത്തിനകത്ത്‌ കൈയിടുകയോ മുലയിൽ നേരിട്ട്‌ തൊടുകയോ ചെയ്യാത്തിടത്തോളം ഇത്‌ കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമം?

സ്‌ത്രീശരീരത്തോട്‌ അപമര്യാദയായി പെരുമാറി എന്ന വകുപ്പ്‌ നിലനിൽക്കെ തന്നെ, ഇത്‌ ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന്‌ പറയുന്നത്‌ എത്ര വലിയ അശ്ളീലമാണ്‌ ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച്‌ ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്‌? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്‌?

അനുവാദമില്ലാതെ മാറിന്‌ നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത്‌ എത്ര മണിക്കൂർ ആ അറപ്പ്‌ കരിഞ്ഞ്‌ പറ്റിക്കിടക്കുമെന്ന്‌, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ്‌ കിടക്കുമെന്ന്‌ ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന്‌ കാണൂലായിരിക്കും. വസ്‌ത്രത്തിന്‌ മേൽ മാത്രം തൊട്ടാൽ കുഞ്ഞ്‌ എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ…!