റേപ്പ് ചെയ്തത് കൊണ്ട് റേപ്പ് ചെയ്തവനെ കൊണ്ട് കെട്ടിക്കുന്നു എന്ന നിലയിൽനിന്നും മലയാള സിനിമ മാറുന്നുണ്ട്

178

Fidha Thasni Salim

ചോല മൂവി കണ്ടപ്പഴാണ് നമ്മുടെ സിസ്റ്റത്തിന്റെ പ്രകടമായ രീതിയെ ശ്രദ്ധിക്കുന്നത്…
ശരിയാണ്, സോ കോൾഡ് കന്യകാത്വം അല്ലെങ്കിൽ ആദ്യമായി ശരീരത്തിൽ അനുവാദത്തോടെയോ അല്ലാതെയോ സ്പർശിക്കുന്ന വ്യക്തിക്ക് വേണ്ടി ജീവിതം മാറ്റി വെക്കുന്ന ഒരു തരം ടിപിക്കൽ സംരക്ഷണത്തിലെ അപാകതകൾ വളരെ വൈകിയാണെങ്കിലും സൂര്യനെല്ലിയും ഡൽഹിയും ഒക്കേത്തിനും ശേഷമെങ്കിലും നമ്മൾ തിരിച്ചറിഞ്ഞു തുടങ്ങീട്ടുണ്ട്….

Watch Clip from 'Chola', which won Nimisha and Joju State Awardsഹിറ്റ്ലർ സിനിമയിൽ നിന്ന് രജിഷ വിജയന്റെ സ്റ്റാൻഡ് അപ്പ് സിനിമയിലേക്കുള്ള ദൂരം കൊണ്ട് നമുക്ക് മനസിലാവുന്നത് സ്റ്റീരിയോടിപ്പിക്കൽ കൺവൻഷൻസിൽ നിന്നൊക്കെ ഈ തലമുറ മാറി നടക്കുന്നുണ്ട് എന്നത് തന്നെയാണ്… ഹിറ്റ്ലറിൽ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റി എല്ലാം ഉള്ളിലടക്കി ഏട്ടൻ പെങ്ങളെ കെട്ടിച്ചയക്കുന്നത് മാനം കവർന്നവന്റെ ഒപ്പമാണ്. കവർന്നവൻ കൊണ്ടൊക്കോട്ടെ 😏. അതേ ടിപ്പിക്കൽ സാധനം തന്നെയാണ് സ്റ്റാൻഡ് അപ്പ് മൂവിയിലും. റേപ്പ് ചെയ്തത് കൊണ്ട് റേപ്പ് ചെയ്തവനെ കൊണ്ട് കെട്ടിക്കാനൊരുങ്ങുന്നു, പക്ഷെ ട്വിസ്റ്റ്‌ എന്തെന്ന് വെച്ച റേപ്പിസ്റ്റിന്റെ പെങ്ങൾ മുൻകയ്യെടുത്ത് ആ പെൺകുട്ടിയുടെ കൂടെ നിന്ന് ആ കല്യാണം തടയുന്നു. പെൺകുട്ടി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവുന്നു… ഇത് രണ്ടും കാലഘട്ടങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും, യുക്തിരഹിതമായ തുടർച്ചകളുടെ വേരിന് തന്നെ വെട്ടുന്ന യുക്തിയുടെയും റിഫ്ലക്ഷൻ ആണ്…

ഇനി ചോല സിനിമയിലേക്ക് വന്നാൽ ഒരു തരത്തിൽ നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രത്തോട് ഏറെ സാമ്യം പുലർത്തിയിരുന്ന ഒരു സ്വഭാവത്തിനുടമ ആയിരുന്നു ഞാനും, അതേ സമയം തന്നെ അത്പോലെ ഒരുപാട് കുട്ടികൾ കണ്ടിഷനിംഗ്ന്റെ തകർച്ച കൊണ്ട് നമുക്ക് ചുറ്റിലും ഉണ്ട് താനും. ജോജുവിന്റെ കഥാപാത്രം നിമിഷയെ റേപ്പ് ചെയ്യുന്നു, അവൾക് അയാളോട് അതിന് മുൻപ് തന്നെ ദേഷ്യം ഉള്ളത് ചിത്രത്തിൽ വ്യക്തമാണ്. എന്നാൽ റേപ്പ് ചെയ്യപ്പെട്ട ശേഷം നിമിഷയുടെ കഥാപാത്രം അയാളോടുള്ള വെറുപ്പിനപ്പുറം അയാൾക്ക് മുന്നിൽ ഒരു അനുസരണ ഉള്ള പൂച്ചക്കുഞ്ഞിനെ പോലെ മാറുകയും എന്നാൽ വെറുപ്പും പേടിയും കൂടിയതായും കാണാം. ഇതിന്റെ ഒരു മാനിപ്പുലേറ്റഡ് വേർഷൻ ഓഫ് ടോക്ക് എന്തെന്ന് വെച്ചാൽ അവൾക് സുഖം പിടിച്ചപ്പോ പിന്നെയും അവൻ വിളിക്കുന്നിടത്ത് പോയി എന്നതാണ്.

ആ സംസാരം തന്നെയാണല്ലോ സൂര്യനെല്ലി കേസിലും കേട്ടത്. 45 ദിവസം കിട്ടിയിട്ടും എന്തെ രക്ഷപെടാഞ്ഞത് എന്ന്. അതിന്റൊക്കെ അടിസ്ഥാനം എന്നത് നേരത്തെ പറഞ്ഞ ആ വൃത്തികെട്ട ചിന്താഗതിയാണ് 😏😏😏.
സുഖം പിടിച്ചത് കൊണ്ടാണെന്ന് കരുതുന്നവരോട് ചോയ്ക്കട്ടെ. നമ്മൾ നമ്മളുടെ മക്കളേ എന്താണ് പറഞ്ഞുകൊടുത്ത് വളർത്തുന്നത്. “അത് നിന്റെ ഭർത്താവാണ്, അപ്പൊ അവൻ പറയുന്നത് കേട്ട് ജീവിക്കുക”. ഭാര്യ ഭർതൃ ബന്ധം എന്നത് ലൈംഗികതക്കുള്ള ലൈസെൻസ് ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന സമൂഹത്തിൽ ഭർത്താവ് എന്ന് പറയുമ്പോൾ ലൈംഗീകതക്ക് വേണ്ടി കണ്ടുപിടിക്കുന്ന സെർട്ടിഫൈഡ് ആളെന്ന് കൂടിയുള്ള ധാരണ പെണ്കുട്ടികളിലുണ്ടാകുന്നു. അപ്പൊ ശരീരത്തിൽ തൊടുന്നവനെ അനുസരിക്കുക എന്നതും ഒരിക്കൽ തൊട്ടാൽ അവനൊപ്പം ജീവിതം ഹോമിക്കുക എന്നതുപോലൊക്കെയുള്ള അബദ്ധധാരണകൾ സമൂഹം പെൺകുട്ടികളിൽ കുത്തിവെക്കുന്നുണ്ട്. അത്കൊണ്ട് മാത്രമാണ് മോശമായി പെരുമാറിയവന്റെ ഒപ്പം വീട്ടുകാരുടെ മാനത്തിന് വേണ്ടി കരഞ്ഞുകൊണ്ടെങ്കിലും ജീവിക്കാൻ സമ്മതിച്ചു കൊടുക്കുന്നത്…… അതുമല്ലെങ്കിൽ എല്ലാം നഷ്ടപെട്ടെന്ന തോന്നലിൽ മരവിച്ചു നിന്നുപോകുന്നതും അല്ലങ്കിൽ ആത്മഹത്യാ ചെയ്യുന്നതും…

ചോല സിനിമയിലുള്ളതുപോലെ തന്റെ വിർജിനിറ്റി എടുത്തവന്റെ പിന്നാലെ പിന്നീടുള്ള ജീവിതം വെറുപ്പോടെ ആണെങ്കിലും അയാൾ വിളിക്കുന്നിടത്തേക്ക് എന്ന രീതിക്ക് അവൾ നടന്ന് പോകുന്നത് സമൂഹത്തിന്റെ സോ കോൾഡ് സഹനം പഠിപ്പിക്കലിന്റെ മറ്റൊരു വേർഷൻ ആണ്. സൂര്യനെല്ലി കേസിലെ 45ദിവസവും ഇങ്ങനെ ഒരു മരവിക്കലിന്റെ പേരിലുള്ള കണക്കാണ്. അല്ലാതെ സുഖം പിടിച്ചിട്ടുള്ള ദിവസങ്ങളുടെ കണക്കല്ല.

ഇതിനൊപ്പം ഞാൻ എന്റൊരു അനുഭവം കൂടി ചേർക്കുന്നു. എന്റെ ജീവിതത്തിൽ ഉണ്ടായത് മാരിറ്റൽ റേപ്പ് ആയത് കൊണ്ട് തന്നെ എന്റെ ഭർത്താവ് ആയിരുന്ന ആൾ, അയാൾക്കൊപ്പം എന്നെ അയക്കണം എന്ന ആവശ്യം പറയുകയും ശേഷം നടന്ന വാക്ക് തർക്കത്തിൽ എന്നെ അടിച്ച അടി വന്ന് ജനലിന്റെ ഗ്ലാസിൽ കൊണ്ട് പുള്ളിക്കാരന്റെ കൈ ഞരമ്പ് പൊട്ടി. ആളോടുള്ള ദേഷ്യവും ആളെന്നോട് കാണിച്ചിട്ടുള്ളതും ഒറ്റ നിമിഷം കൊണ്ട് മറന്ന് നടുറോഡിൽ ഇറങ്ങി നിന്ന് കിട്ടിയ വണ്ടി കൈ കാണിച് നിർത്തി ആളേം കേറ്റി കോട്ടയം മെഡിക്കൽ കോളേജ്ലേക്ക് പോയതും ഉള്ള ഒർണമെന്റ്സും കയ്യിലുള്ള പൈസേം എല്ലാം കൂടി ചിലവാക്കി 20 ദിവസത്തിന് മേലെ ആ കയ്യിന്റെ ഓപ്പറേഷന് കഴിഞ്ഞ ശേഷം പുള്ളിടെ ഒപ്പം ബൈസ്റ്റാൻഡറെ നിർത്താത്ത ഇടത്ത് പുറത്ത് ഞാൻ കാവലിരുന്നിട്ടും ഉണ്ട്. അപ്പഴൊക്കെയും വീട്ടിന്നുള്ള വിളിയിൽ എന്നോട് എല്ലാരും പറഞ്ഞു തരുന്നത് എനിക്ക് ആളു കാരണം സംഭവിച്ചതും ഞാൻ അനുഭവിച്ച വേദനകളും അങ്ങ് മറക്കാനും അതങ്ങ് പൊറുക്കാനും ഓന്റൊപ്പം തന്നെ തിരികെ പോയി ജീവിച്ചില്ലെലുണ്ടാകുന്ന നാണക്കേടും ആയിരുന്നു.

അയാൾ ഡിസ്ചാർജ് ആകുന്ന വരേയും ഹോസ്പിറ്റലിൽ കൂടെ നിന്നത് ഒരുപക്ഷെ ഈ പറഞ്ഞ പോലെ എന്റെ ശരീരത്തിനും പറയപ്പെടുന്ന കന്യകത്വത്തിനും ഞാൻ അന്ന് കൊടുത്തിരുന്ന മൂല്യം കാരണമാകാം, അല്ലെങ്കി കണ്ണിന്റെ മുന്നിൽ ഒരാൾ ചോര ഒലിപ്പിച് നിന്നത് കണ്ടപ്പോ ഉള്ള മനുഷ്വത്വവും ആകാം. പക്ഷെ അങ്ങനെയൊരു വ്യക്തിക്കൊപ്പം ശിഷ്ടകാലം ജീവിക്കാൻ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്. ഒരുപക്ഷെ എല്ലാവർക്കും അതിൽ നിന്ന് ഇറങ്ങി ഓടാനുള്ള ധൈര്യം ഉണ്ടായെന്നും വരില്ല.
സുഖം പിടിച് കൂടെ പോയി എന്ന് പറയുന്ന അല്ലെങ്കി രക്ഷപെടാൻ അവസരം ഉണ്ടായിട്ടും പിന്നേം അവിടെ തന്നെ നിന്നെങ്കി അവൾ ഒട്ടും മോശമല്ല എന്ന് പറഞ്ഞ് വെക്കുന്ന സമൂഹത്തിനോട് നിങ്ങൾ തന്നെ അല്ലെ ഒരു പെണ്ണിനെ അങ്ങനെ ഒരു മാരക അവസ്ഥയിലേക്ക് തള്ളിവിട്ടത്.

ആവശ്യമില്ലാത്ത കാര്യങ്ങൾക്കൊക്കെ ഗ്ലോറിഫിക്കേഷൻ കൊടുത്തും ആവശ്യമില്ലാത്തിടത്ത് സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ചും ഒരുമാതിരി വൃത്തികെട്ട അവസ്ഥയിലേക്ക് തള്ളിവിട്ട് കൊടുക്കുന്നതും, എന്തേലും സംഭവിച്ചാൽ അതും ആ പെണ്ണിന്റെ തലയിൽ വെച്ചു കൊടുക്കുന്ന ഒരുതരം വികൃതമായ ചിന്തയും, ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ളവർ മരിക്കണം എന്നൊക്കെ പറഞ്ഞ് വെക്കുന്നതും നിങ്ങളൊക്കെ തന്നല്ലേ.

മാറേണ്ടതൊക്കെ എഴുതിയോ പറഞ്ഞോ വിളിച്ചുകൂവിയോ മാറ്റാൻ തന്നെയാണ് ഉദ്ദേശം. മാറ്റെണ്ടതൊക്കെ മാറ്റി തന്നെ മുന്നോട്ട് പോണം. തലപ്പത്തിരിക്കുന്ന വിടുവായിത്തരം പറയുന്നവരോടും കൂടിയാണ്, പ്രായത്തിന് മൂത്തവർ പറയുന്ന പൊട്ടത്തരം കൂടി ചേർത്തിട്ടുള്ള ഈ ഒരു സിസ്റ്റം തത്കാലം ഇനിയും കണ്ണുമടച്ചു തുടർന്ന് കൊണ്ട് പോകാൻ ഇച്ചിരി എന്നല്ല നല്ല ബുദ്ധിമുട്ടുണ്ട് ♥️
മാറട്ടെ മാറിചിന്തിക്കട്ടെ ♥️