ഒരു പെണ്ണ് കാലിന്മേൽ കാലുവച്ചു ഇരുന്നതിൽ അസഹിഷ്ണുത പൂണ്ട അ.ഭാ.സ വാദികളുടെ കമന്റുകളാണ്

168

ഒരു സർജറി കഴിഞ്ഞേ പിന്നെ ഒറ്റ സ്ട്രെച്ചിൽ കുറേ നേരം ഇരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സിലെ ഒരു മണിക്കൂറിനിടയിൽ ഞാൻ പലപ്പഴായും രണ്ട് കാലും മാറി മാറി പൊക്കി വെച്ചിരിക്കാറുണ്ടായിരുന്നു. ഫസ്റ്റ് ഇയർ വെച്ച് അത് ബഹുമാനസൂചകമല്ലെന്നും ആ ഇരുപ്പ് ഒഴിവാക്കണമെന്നും ഒരു മിസ്സ്‌ പറഞ്ഞപ്പഴും ഇപ്പഴും വീട്ടിൽ ഈ കാര്യം പറയുമ്പഴും ഞാൻ പറഞ്ഞു വെച്ചൊരു കാര്യം ഉണ്ട്.

ബഹുമാനം എന്നത് കുമ്പിട്ടു കൂനി ബോഡി ലാംഗ്വേജിൽ ഒക്കെ മാറ്റം വരുത്തി നിലപാടുകൾ ഒളിപ്പിച്ചൊക്കെ വെച്ച് കാണിക്കേണ്ട ഒന്നല്ലെന്നും, എന്റെ ബോഡി ഏത്‌ സോണിലാണോ കംഫോട് ആ സോണിൽ നിന്ന് എന്നോട് മാറാൻ പറയുന്നതും അതിലേക്ക് കൈ കടത്തുന്നതും എന്റെ സ്വാതന്ത്ര്യം റദ്ദ് ചെയ്യുന്നതാണ് എന്നും. എന്നെ എന്റെ കംഫോര്ട്ടിലേക്ക് വിടുക എന്നതും ഒരു രാഷ്ട്രീയമാണല്ലോ. പക്ഷെ അതിനെന്തോ പൊതുവെ എനിക്ക് അഹങ്കാരി പട്ടമാണ് കിട്ടാർ.

പക്ഷെ ഞാനിന്നും അന്നും എന്നും പറയുന്നു അതുമൊരു രാഷ്ട്രീയമാണ്. നിലപാടാണ്. കാല് പൊക്കി ഇരുന്നത് കൊണ്ട് എന്ത് റെസ്‌പെക്ട് ആണ് പൊട്ടി വീഴാറു. പൊതുവെ ഏറെ നേരം ഇരിക്കാനുള്ള പ്രശ്നം ആണ് എനിക്ക് കാല് കാലിന്മേൽ കയറ്റി വെച്ചിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. എങ്കിലും നീളക്കുറവായത് കൊണ്ട് രണ്ട് കാലും തറയിൽ ഉറപ്പിച്ചു വെക്കൽ ബുദ്ധിമുട്ടാകുന്ന, ഏറെ ഇരിക്കേണ്ടാത്ത സമയത്തും ഞാൻ ഇങ്ങനെയാണ് ഇരിക്കുക. ഇരിക്കുന്നതിൽ പോലും റെസ്‌പെക്ട് എന്നതിനപ്പുറം അവിടെ മൂന്ന് ആണുങ്ങൾക്ക് മുന്നിൽ അങ്ങനെ ഇരുന്നു എന്നത് തന്നെയാണ് ഇവിടുത്തെ പ്രശ്നം…

ഇനി ഒരാൾക്ക് ബോഡിക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിൽ തന്നെയും അവർ അവർക്കിഷ്ടമുള്ളപോലെ ഇരിക്കുന്നതിന് നിങ്ങക്കെന്താണ്. ഇതിലൊക്കെ എവിടെയാണ് സ്വാതന്ത്ര്യം. അറ്റ്ലീസ്റ്റ് ഇരിക്കാൻ പോലും അവകാശമില്ലെന്ന് പറഞ്ഞു വെക്കുന്ന ഇത്പോലെ ഉള്ള ഇടങ്ങളിൽ ആണോ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു എന്ന് വന്ന് മെഴുകാറുള്ളത് . 😂😂 ഐറണി കെട്ടിത്തൂങ്ങി ചാവുന്നത് ലൈവ് ആയിട്ട് കാണേണ്ടി വരുന്നു.