എന്താണ് യോനീസങ്കോചം ?

862

Vaginismus അഥവാ യോനീസങ്കോചം . വളരെ അവിചാരിതമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് കേൾക്കുന്നത്. ഞാനുമായി വളരെ അധികം അടുത്ത് നിൽക്കുന്ന എന്തോ ഒന്നായി തോന്നിയത് കൊണ്ട് തന്നെ കുറച്ച് കൂടുതലായി അന്വേഷിച്ചറിയാൻ തുടങ്ങുന്നത്.കഴിഞ്ഞ കുറേ വർഷങ്ങൾ ആയി, എനിക്ക് ഉണ്ടായിട്ടുള്ള ഒരു സെക്ഷുവൽ അബ്യുസ്ന്റെ ബാക്കിയായിട്ട് ഞാൻ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത് ഏറ്റവുമധികമായി എന്റെ പിരീഡ്‌സ് ടൈമിൽ ആണ്. ഇടയ്ക്ക് വെച്ച് പിരീഡ്‌സ് കറക്ട് അല്ലാതെ ആകുകയും സ്കാൻ ചെയ്യുന്നത് വജയ്നയിലൂടെ വേണമെന്ന് ഡോക്ടർ Vaginismus - Wikipediaനിർദ്ദേശിക്കുകയുണ്ടായി..അതിനെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടും ഓൾറെഡി പേടിച്പോയത് കൊണ്ടും പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല.. വജൈന സംബദ്ധമായ എന്തേലും അസുഖമോ ട്രീറ്റ്മെന്റോ നേരിടേണ്ടി വന്നാൽ പൊതുവെ ഞാൻ വല്ലാതെ ഡിസ്‌കംഫോട് ആകാറുണ്ട്. അന്ന് സ്കാനിങ് നടക്കാതിരിക്കാൻ വേണ്ടിട്ട് പിന്നീട് ഹോസ്പിറ്റലിൽ പോകാതെ ഇരിക്കുകയും മറ്റൊരു ഗൈനകിനെ മാറ്റി കാണിക്കുകയും ചെയ്തിരുന്നു. പൊതുവെ എന്റെ ഈ പേടിയെ കുറിച്ചോ എനിക്കുണ്ടായ ഇൻസിഡന്റിനെ കുറിച്ചോ തുറന്ന് പറച്ചിലുകൾ കുറവാണ്, മാക്സിമം ഹൈഡ് ചെയ്ത് പിടിക്കാറാണ് പതിവ്.

പക്ഷെ കഴിഞ്ഞ കുറേ നാളുകളായി മെൻസ്ട്രൽ കപ്പ്‌ ഉപയോഗിക്കാൻ തുടങ്ങുമ്പോ അസഹനീയമായ വേദന ഉണ്ടാവുകയും ഇൻസെർഷൻ നടക്കാതെ പോകുകയും ആണ് ചെയ്യുന്നത്. പിരീഡ്‌സ് പോലും ശെരിയായ രീതിക്ക് മാനേജ് ചെയ്യാൻ പറ്റാതെ മെന്റലി ഫ്രസ്ട്രേറ്റഡ് ആകുന്ന ഒരു വ്യക്തിയാണ് ഞാൻ. പൊതുവെ ഡേറ്റ് അടുക്കാറാകുമ്പഴേ ടെൻഷനും പേടിയും കൂടുകയും അങ്ങേയറ്റം മൂഡ് സ്വിങ്സ്ന്റെ പിടിയിൽ പെട്ടുപോകുകയും ചെയ്യാറുണ്ട്. മൂട് വേരിയേഷൻ മനസിലാക്കാൻ വേണ്ടി ഞാനുപയോഗിക്കുന്ന മൂഡ് ഡയറിയിൽ നിന്നാണ് ഒരു മാസത്തിന്റെ പകുതിയോളം ഈ പ്രശ്നം കാരണം എനിക്ക് നഷ്ടമാകുന്നുണ്ടെന്ന് മനസിലാക്കിയത്.പഴയ ഇൻസിഡന്റ്ന്റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളാണ് എനിക്കുള്ളത് എന്ന് നല്ല ബോധ്യവുമുണ്ട്….പൊതുവെ ആശുപത്രി മണങ്ങളും അന്തരീക്ഷവും എന്നെ മെന്റലി ഇറിറ്റേറ്റ് ചെയ്യുന്നതിനാലും വീട്ടിൽ കറക്ട് ആയിട്ട് കാര്യം കൺവിൻസ് ചെയ്യാൻ കഴിയാത്തതിനാലും ഞാൻ ഇതുവരെ പ്രോപ്പർ ട്രീറ്റ്മെന്റ് ഒന്നും എടുത്തിട്ടില്ല…

ഇനി വിഷയത്തിലേക്ക് വരാം.. വജൈനിസ്മസ് എന്ന അവസ്ഥയിൽ നിന്ന് റിക്കവർ ആയ ഒരാൾ എന്ന നിലക്കെ അല്ല ഞാൻ ഇതെഴുതുന്നത്. വളരെ വൈകി അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞ, ഇപ്പഴും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് എഴുതണമെന്ന് തോന്നി…

*vaginismus എന്നാൽ എന്ത്?

അനൈശ്ചികമായിട്ട് വജൈനയുടെ ആന്തരികഭാഗത്തെ പെൽവിക് ഏരിയയിൽ ഉണ്ടാകുന്ന പേശികളുടെ ദൃഢത അല്ലെങ്കിൽ പേശിമുറുക്കവും രക്തസ്രാവവുമാണ് vaginismus എന്ന അവസ്ഥ… തികച്ചും മാനസികമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഉണ്ടാകുന്ന അനാരോഗ്യകരമായ മനഃപൂർവമല്ലാത്ത ഒരവസ്ഥയാണിത്…ഗൈനക്കോളജിസ്റ്റുകൾക്ക് പരിശോധന നടത്താൻ പോലും സാധിക്കാത്ത വിധം വേദന അനുഭവപ്പെടുന്നവരുണ്ട്. സ്വയം വിചാരിച്ചാൽ പോലും മാറാൻ സാധ്യത കുറവുള്ള ഒന്നും ശെരിയായ ട്രീറ്റ്മെന്റ് നടന്നില്ലെങ്കിൽ വഷളായിപ്പോകാവുന്ന ഒന്നുമാണ്.
*causes of vaginismus
ലൈംഗീകപരമായിട്ട് ചൂഷണം ചെയ്യപ്പെടുക, റേപ്പ് പോലെ വേദനാജനകമായ ക്രൈംന് ഇരയാകുക, പാസ്റ്റ് ഇൻസിഡന്റ്സ്കളിൽ നിന്നുള്ള ട്രോമാ, കുട്ടിക്കാലത്തോ മറ്റൊരു വജൈന മുറിയുകയോ മറ്റോ ചെയ്തിട്ടുണ്ടാവുക(അതിലൂടെ വജൈന റിലേറ്റഡ് ആയിട്ടുള്ള എന്ത് കാര്യവും വേദനയുള്ളതാണെന്ന് തെററിദ്ധരിക്കപ്പെടുക), സെക്സിനെ കുറിച്ച് കിട്ടുന്ന അബദ്ധധാരണകൾ(സെക്സ് സംഭവിച്ച ആളുകളിൽ നിന്ന് വേദനയാണെന്നോ ഒക്കെയുള്ള തെറ്റായ വിവരം, ഇവിടെയാണ് ശരിയായ ലൈംഗീകവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉണ്ടാകുന്നത്). ആർത്തവവിരാമത്തോട് കൂടി ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ.

*symptoms

വജൈനൽ എക്സാമിനേഷന്റെ ഭാഗമായിട്ടോ മറ്റോ വിരൽ കടത്തുമ്പോഴുണ്ടാകുന്ന അസഹ്യമായ വേദനയും സാധ്യമാകാതെ വരലും, പൊതുവെ സെക്സിലെ ആദ്യപെനിട്രേഷനിൽ വേദന അനുഭവപ്പെടാറുണ്ട്. പക്ഷെ എല്ലായ്‌പോഴും ഇതെ അവസ്ഥ തന്നെ തുടരുകയും ശെരിയായ പെനിട്രേഷൻ സംഭവിക്കാതിരിക്കുകയും ചെയ്യൽ, മെൻസ്ട്രൽ കപ്പ്‌, ടാമ്പൂൻ മുതലായ പിരീഡ്സ് സംബദ്ധമായ വസ്തുക്കളുടെ
ഇൻസെർഷൻ സമയത്ത് ഉണ്ടാകുന്ന വേദന(വേദന ഉണ്ടായാൽ പിന്നെ യാതൊരുവിധ ഇൻസെർഷനും നമ്മൾ മുതിരാറും ഇല്ലല്ലോ)

*treatment

തീർച്ചയായും ഈ അവസ്ഥ ട്രീറ്റബിൾ ആണ്, ക്യൂറബിൾ ആണ്. ചികിത്സ ചെയ്തിട്ടോ മാറിയിട്ടോ അതിന്റെ പരിസരത്തേക്ക് പോലും പോയിട്ടോ ഇല്ല എന്ന് ആദ്യമേ പറയട്ടെ. എങ്കിലും മെഡിക്കൽ എക്സ്പീരിയൻസ്ട് ആയിട്ടുള്ള കുറേ ആളുകളോട് സംസാരിച്ച് നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് എഴുതുന്നത്. നല്ലോരു ഗൈനകിന്റെ consultation കൊണ്ടും സൈക്കോതെറാപ്പി ആവശ്യമായി വരുന്ന സാഹചര്യമായതിനാൽ നല്ല ഒരു സൈക്കോളജിസ്റ്ന്റെയോ/സൈക്കാട്രിസ്റ്റിന്റെയോ സഹായത്തോടെ പൂർണമായും ഓവർകം ചെയ്യാം. കൗൺസിലിംഗ്, പങ്കാളിയുടെ മാനസികവും ശാരീരികവുമായ പിന്തുണ, ലോക്കൽ അനസ്തേഷ്യ, സൈക്കോ തെറാപ്പി എന്നിവയിലൂടെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കാവുന്നതാണ്. ഇത് കൂടാതെ കെഗൽ വ്യായാമങ്ങൾ പെൽവിക് ഭാഗത്തെ മസിലുകളെ സഹായിക്കുന്ന വ്യായാമങ്ങളും എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം.♥️