“ആമാശയത്തിൽ തട്ടുന്ന തരം ലിംഗം വേണമത്രേ നിലപാടുള്ള പെണ്ണിനെ അടക്കാൻ”

1311

Fidha Thasni Salim എഴുതുന്നു 

ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താന്ന് വെച്ചാൽ ഒരു ബിറ്റർ സെക്ഷുവൽ എക്സ്പീരിയൻസ് ഉണ്ടായ ശേഷവും ജീവിച്ചിരിക്കുക എന്നതാണ് 💔

വല്ലപ്പോഴുമാണ് ഓർമ വരുന്നതെങ്കിൽ ചിലപ്പോ വേണ്ടപ്പെട്ട ഒരാളോട് ഒന്ന് കരഞ്ഞിട്ടെങ്കിലും തരണം ചെയ്യാം. പക്ഷെ ആ സംഭങ്ങളെ ഓർമിപ്പിക്കുന്ന സിറ്റുവേഷൻ മാത്രമാണ് ചുറ്റിലും ഉള്ളതെങ്കിലോ.
ഒരിക്കൽ പോലും ഒരിക്കൽ പോലും ഒരിക്കൽ പോലും ചിന്തിച്ചതല്ല. 2012 ൽ ഡൽഹി പെൺകുട്ടിയുടെ വാർത്ത വായിച്ചപ്പോഴൊ അതിന്റെ ന്യൂസ്‌ കണ്ടപ്പൊഴോ പോലും അന്നേരത്തെ ഞെട്ടലൊഴിച്ച് പിന്നെയതിനെ കുറിച്ച് ഓർത്തിട്ട് കൂടിയില്ല.

കഴിഞ്ഞ കുറേ ഏറെ നാളുകളായി ഇപ്പൊ അതിനെ കുറിച്ച് മാത്രമേ ഉള്ളൂ ഓർമ. കുറച്ച് മുന്നേ ഒരു സുഹൃത്ത് മെൻഷൻ ചെയ്ത പോസ്റ്റിലെ കമന്റ് കണ്ടു. അപ്പൊ മുതൽ മൈൻഡ് ഔട്ട്‌ ആയതാണ്. പഴയ കാലത്തിലേക്ക് പോയതാണ്. ഒരു പക്ഷെ എഴുതി കഴിഞ്ഞാലെങ്കിലും തിരികെ വരാൻ കഴിഞ്ഞുവെങ്കിലോ എന്ന് കരുതി എഴുതുന്നതാണ്. കമന്റ് ഇങ്ങനെ ആയിരുന്നു
“ആമാശയത്തിൽ തട്ടുന്ന തരം ലിംഗം വേണമത്രേ നിലപാടുള്ള പെണ്ണിനെ അടക്കാൻ”
എത്ര മൃഗീയമായ ചിന്തയാണ് അല്ലെ. ഒരു പെണ്ണിനെ കുറിച്ച് ഒരു പെണ്ണിന്റെ ശരീരത്തെ കുറിച്ച് നിങ്ങൾ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്. ഒരുപെണ്ണിന്റെ സമ്മതം ഇല്ലാതെ അതങ്ങട് ഉള്ളിലേക്ക് പ്രവേശിക്കുമ്പോ നിങ്ങളൊക്കെ കാണുന്ന പോൺ വീഡിയോസിലെ നായികമാരെ പോലെ അവര് നടിച്ചു കാണിക്കുന്നത് പോലെ അത്തരത്തിലുള്ള എക്സ്ട്രീം അനുഭൂതിയാണ് ലഭിക്കുന്നതെന്നോ.

ഞാൻ പത്തിലോ മറ്റോ പഠിക്കുമ്പോ ആണ് അരുന്ധതി സിനിമ ഇറങ്ങുന്നത്. അതിൽ വില്ലൻ ഒരു ഡാൻസ് ടീച്ചറെ കുത്തിക്കീറിയ ശേഷം റേപ്പ് ചെയ്യുന്നു. ആ സീൻ മുറിച് മുറിച് ആണ് കണ്ടത്, അതിനിടയിൽ എപ്പഴോ കേട്ടൊരു ഡയലോഗ് ആണ് ചാവുമ്പോഴും വലിയ എന്തോ സന്തോഷം നേടി കൊണ്ട് മരിക്കുന്ന സ്ത്രീ എന്ന്.ഒരു മനുഷ്യജീവൻ പച്ചക്ക് നോവുമ്പഴും അതിനെ വെല്ലുന്ന തരത്തിൽ ഉയർന്നു നിക്കുന്ന ഒന്നാണ് ലൈംഗീക സുഖം എന്നാണോ നിങ്ങള്ടെ ധാരണ. സമ്മതം എന്ന് പറയുന്ന ഒരു സാധനം എന്താണെന്നറിയുമോ നിങ്ങൾക്. അതിന് പൂർണ്ണമനസ്സ് എന്നൊരു വലിയ ഘടകം ഉണ്ടെന്നറിയുമോ നിങ്ങൾക്. വഴിയേ പോകുന്ന ആരെ കണ്ടാലും മുടി കണ്ടാലും തുണി കൊണ്ട് മറച്ചു വെച്ചിരിക്കുന്ന ദേഹം കണ്ടാൽ പോലും വികാരം ഉണ്ടാകുന്ന ചില പുണ്ണ് പിടിച്ച മനുഷ്യരെ നിങ്ങളെ പോലെ അല്ല പെണ്ണിന്റെ (സമ്മതമില്ലാതെ ആൺകുട്ടികളെ ഉപയോഗിക്കുന്നവരോടും കൂടിയാണ് )രതി. കടന്ന് പിടിച് കൂടെ കിടത്തിയാൽ ദുഷ്ട്ടാ എന്ന് വിളിക്കുന്നതിൽ നിന്ന് ദുഷ്ടേട്ട എന്ന രീതിക്ക് പോകുന്നതാണ് പെണ്ണെന്ന് നിങ്ങൾ ഒരു കൂട്ടം ആളുകൾ സ്വയമങ്ങ് വരച്ചു വെച്ചതല്ലേ.

ഒരിക്കൽ ഒരു ആളിൽ നിന്ന് അത്തരം ഒരു മോശം അനുഭവം ഉണ്ടായാൽ ആ പെണ്ണ് പിന്നെ എങ്ങനെയാണെന്നറിയാമോ നിങ്ങൾക്. എല്ലാ ദിവസവും കുളിക്കുമ്പോഴൊ എല്ലാ മാസവും മുടങ്ങാതെ പീരീഡ്സ് വരുന്ന ഒരുവൾ ആണെങ്കിലൊ തന്റെ രഹസ്യഭാഗങ്ങൾ വൃത്തിയാക്കുമ്പോഴൊ അങ്ങനെ എപ്പോഴൊക്കെ സ്വന്തം ദേഹം കാണേണ്ട സാഹചര്യങ്ങൾ വരുന്നോ അപ്പോഴെല്ലാം സങ്കടവും ദേഷ്യവും അതിലുപരി പേടിയും കടന്ന് വരും. എന്നും കേൾക്കുന്ന ഓരോ പീഡനവാർത്തകളിലും അവള്ടെ മുഖം ചേർത്ത് വെക്കും, അങ്ങനെ എപ്പോഴൊക്കെ ഓർമ വരുന്നുവോ അപ്പോഴൊക്കെ നടന്ന് പോയത് ഓർത്ത് അന്നനുഭവിച്ച അതേ വേദന ഓരോ തവണയും അനുഭവിച്ച് കൊണ്ടേ ഇരിക്കും.

സമൂഹത്തിലേക്കിറങ്ങാൻ പേടിയാകും. മുഖത്ത് നോക്കി സിമ്പതി കാണിക്കുന്നവരോട്, വിവരം തിരക്കുന്നവരോട്, പോയി കഴിയുമ്പോൾ പിന്നീന്ന് അടക്കം പറയുന്നെണ്ടെന്ന് മനസിലാവുമ്പോ, അതിനൊക്കെയും മേലെ കൂട്ടിനൊരാളെ സങ്കല്പിക്കുമ്പോഴൊക്കെയും പഴയ സംഭവങ്ങൾ ഓടി കേറി വരുന്ന അവസ്ഥയൊക്കെ, അതിനെയൊക്കെ എത്ര ലാഘവത്തോടെയാണ് നിങ്ങൾ പുച്ഛിച്ചു വിടുന്നത്. ഇത്തരം സാഹചര്യത്തിന് ശേഷം സ്വബോധത്തോടെ ജീവനോടെ ഇരിക്കുന്ന ഒരു മനുഷ്യൻ ആ അവസ്ഥ ആലോചിക്കാനോ അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനോ ഒന്നും നിങ്ങളെ കൊണ്ട് അത്ര എളുപ്പത്തിൽ സാധിക്കില്ല.

ചിന്തിക്കേണ്ട ഒരു കാര്യം ഉള്ളത് ഇന്ന് sexual abuse നെതിരെ നിൽക്കുന്ന ഏതൊരു മനുഷ്യനും ഉള്ളിൽ ഒരു കനൽ കൊണ്ട് നടക്കുന്നവരാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോ സംഭവങ്ങൾക്കും തങ്ങളുടെ മുഖത്തോട് സാമ്യം തോന്നുന്നവരോ അല്ലെങ്കിൽ താൻ തന്നെ അല്ലെ അതെന്ന് തോന്നുന്നവരുമാകും. സമ്മതം ഇല്ലാതെ അനുവാദം ഇല്ലാതെ തിരിച്ചറിവില്ലാത്ത പ്രായത്തിൽ എന്തൊക്കെയോ അവരോട് കാണിച്ചുകൂട്ടുമ്പോ അന്ന് മിണ്ടിയില്ലല്ലോ എന്ന് ചോദിക്കുമ്പോ എവിടെ മിണ്ടണം ആരോട് പറയണം എന്നറിയാതെ നിന്നപോയവരാണവർ, പറഞ്ഞാലും ഇല്ലെങ്കിലും ചാവുന്നതിനിപ്പുറം എപ്പഴെങ്കിലും ഒന്ന് പേടിപ്പിക്കാൻ പാകത്തിന് ആ സംഭവങ്ങൾ എല്ലാം കടന്നുവരികയും ചെയ്യും.

എന്ന്മാറും എന്നൊന്നും അറിയില്ല. ഇനിയുള്ള പെണ്കുഞ്ഞുങ്ങളും ആണ്കുഞ്ഞുങ്ങളുമെങ്കിലുമൊക്കെ ഈ ഒരു അവസ്ഥയിലേക്ക് വരാതിരിക്കട്ടെ. അങ്ങനെ പറയുമ്പഴും ഒരുപക്ഷെ ഇതെഴുതുമ്പോൾ പോലും എവിടെയോ ഏതോ ഒരു കുഞ്ഞ് sexual abuse ന് ഇര ആകുന്നുണ്ടാകും. ഇനി ഇതിനെ കുറിച്ചുള്ളതൊന്നും എഴുതരുതെന്ന് കരുതിയതാണ്. മാറുമായിരിക്കും, മാറട്ടെ . മനപ്പൂർവം ഉള്ള നോവിക്കലുകൾക്ക് പുറം പാടുകൾ മാഞ്ഞാലും അകംപാടുകളുടെ ആഴവും കുത്തിക്കെട്ടും അങ്ങനെ തന്നെ നില്കും. കൊന്നാൽ പോലും കുറച്ച് നേരത്തെ വേദനയേ ഉണ്ടാവുള്ളു.
പക്ഷെ