ശ്രീലങ്കയിലെ ദേശിയ ദിനപത്രമാണ് മൗഭിമാ (Mawbima). ഡെങ്കി പനി നിവാരണത്തിൽ ഇവർ കൊണ്ടുവന്ന നൂതനാശയം വ്യത്യസ്തമാണ് .ഈ പത്രം വായിച്ചാല്‍ കൊതുക് കടിക്കില്ല..!!!

അറിവ് തേടുന്ന പാവം പ്രവാസി

30 ,000 പേരെ ബാധിച്ച ഡെങ്ക് പനി ശ്രീലങ്കയിലെ പേടി സ്വപ്നമായിരുന്നു. ഡെങ്കി പനി ശ്രീലങ്കയില്‍ കാട്ടുതീപ്പോലെ പടരുന്ന സാഹചര്യത്തിലാണ് ദേശീയ ദിന പത്രമായ മൗഭിമാ (Mawbima) കൊതുകിനെ തുരത്തുന്ന പത്രവുമായി രംഗത്തെത്തിയത് .അവരുടെ അച്ചടി മഷി ‘സിട്രോനെല്ല’ (പുൽത്തൈലം) എന്ന ചേരുവ ചേര്‍ത്ത ശേഷം പത്രം അച്ചടിക്കുന്നത് . ഈ ചേരുവ മഷിയില്‍ ചേര്‍ന്ന് ഉണ്ടാകുന്ന മണം മൂലം പിന്നെ പത്രം വായിക്കുന്നവരുടെ അടുത്തേക്ക് ഒരു കൊതുകും വരില്ല.. സിട്രോനെല്ല എന്ന ചേരുവ കൊതുകളെ ഓടിക്കാന്‍ നല്ല ബെസ്റ്റ് മരുന്നാണ് എങ്കിലും, പേപ്പറില്‍ ഇതു പുരട്ടിയുള്ള പരീക്ഷണം ഇതാദ്യമായിയാണ് നടത്തിയത് . സംഗതി ഹിറ്റ് ആയിയെന്നു തന്നെ പറയാം, കൊതുകിനെ ഓടിക്കുന്ന പത്രം ഇറക്കിയ വകയില്‍ മൗഭിമായുടെ വായനക്കാരില്‍ 30% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഭൂരിപക്ഷം ആളുകളും അതിരാവിലെയും , വൈകുന്നേരവുമാണ് പത്രം വായിക്കാറുള്ളത്. ഈ സമയത്തു തന്നെയാണ് കൊതുകുകളുടെ വിളയാട്ടവും. ഇത് കൂടാതെ പ്രധാന ബസ് സ്റ്റോപ്പുകളിൽ എല്ലാം സിട്രോനെല്ല അടങ്ങിയ പോസ്റ്ററുകളും ഒട്ടിച്ചു. പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്ന യഥാർത്ഥ പത്ര ധർമം ഇത് ആണ് എന്ന് സാമുഹ്യ മദ്ധ്യമങ്ങൾ ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നുണ്ട്.

Leave a Reply
You May Also Like

വടംവലിയുടെ ചരിത്രം

രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് വടംവലി (Tug of war, tug o’ war) എന്നറിയ പ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്

ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകമായി കണക്കാക്കപ്പെടുന്ന പുസ്തകമേത്?

വോയ്‌നിച്ചിന്റെ കയ്യെഴുത്തു പ്രതി ആണ് ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ പുസ്തകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. 240 പേജുകൾ ഉള്ള ഈ പുസ്തകം ഇപ്പോൾ യേൽ യൂണിവേഴ്സിറ്റിയിലെ അപൂർവ പുസ്തകങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലൈബ്രറിയിലാണുള്ളത്

അന്ധവിശ്വാസമെന്ന് യുക്തിചിന്ത തള്ളിക്കളയുമ്പോഴും, മന്ത്രവാദക്കളങ്ങളില് തിരി തെളിഞ്ഞുകൊണ്ടിരിക്കുന്നു

പ്രകൃതിയോട് മല്ലടിച്ച് സംസ്കാരം കെട്ടിപ്പെടുത്ത മനുഷ്യന് പലപ്പോഴും അജ്ഞാതമായ ഏതൊക്കെയോ ദുരൂഹശക്തികള്ക്ക് മുന്നില് അടിയറവ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയില് അവന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭക്തി-ഭയ-ബഹുമാനങ്ങളുടെ ആകത്തുകയാണ് മന്ത്രവാദമെന്ന് ചുരുക്കത്തില് വിവക്ഷിക്കാം.

ഒമാനി ഖൻജാർ – പ്രൗഢിയുടെയും ചരിത്രത്തിന്റെയും അടയാളം

ഇന്ത്യയുമായി ഏറെ സഹകരണത്തിൽ കഴിയുന്ന രാജ്യമായ ഒമാനിന്റെ ദേശീയ ചിഹ്നമായ കഠാരിയെ (Khanjar) കുറിച്ചുള്ള ചരിത്രവും പ്രത്യേകതയെ കുറിച്ചൊരു കുറിപ്പ്‌.