ArJun AcHu

ഫൈറ്റർ സിനിമ അന്നൗൻസ് ചെയ്തപ്പോ മുതൽ, എന്തിനു ഫസ്റ്റ് ടീസർ വന്നപ്പോ അതിലെ ഒരു സീൻ കണ്ടപ്പോ ഇനി പടം ടോപ് ഗൺ കോപ്പി ആയിരിക്കുമോ എന്നായിരുന്നു ചർച്ച. പോരാത്തതിന് ട്രൈലെർ കൂടെ വന്നപ്പോ ഇനി അമിത രാജ്യസ്നേഹവും ആകുമോ എന്നായിരുന്നു. പക്ഷെ ഈ പറഞ്ഞതിനെയെല്ലാം കുറച്ചു മാറ്റി പറയിപ്പിച്ചു എന്ന് വേണം പറയാൻ.

Fighter (2023)
Genre – Action

സ്റ്റോറിവൈസ് നോക്കിയാൽ ഇന്ത്യ vs പാക് സംഭവങ്ങൾ ആണ് ഇവിടെയും. ആർമി മാറി എയർ ഫോഴ്‌സ് ആയി എന്ന് മാത്രം. ഒരു പ്രതേക അവസരത്തിൽ ഒരു മിഷന് വേണ്ടി ഇന്ത്യൻ എയർ ഫോസിലെ ടോപ് ഏവിയേറ്റർസ് തയ്യാറെടുക്കുന്നതും പാക് അതിനെതിരെ അവരുടേതായ രീതിയിൽ പ്രതികരിക്കുന്നതും മറ്റുമൊക്കെയാണ് കഥ.

സത്യസന്ധമായി പറയട്ടെ, സിദ്ധാർഥ് ആനന്ദിന്റെ മുന്നത്തെ വാർ / പത്താൻ പോലെ ഒക്കെയൊന്നായിരുന്നു പ്രതീക്ഷിച്ചു പോയത്. എന്നാൽ കണ്ടു കഴിഞ്ഞപ്പോ അത്രക്കും പടം അതിനേക്കാളൊക്കെ നല്ലപോലെ ഇഷ്ടപെട്ടിട്ടുണ്ട്. കഥാപരമായി ഒരു ഫ്രഷ് ഐറ്റം ഒന്നുമല്ല. വേണമെങ്കിൽ ടോപ് ഗൺ 1 സിനിമയിലെ ആദ്യത്തെ ഒരു അര മണിക്കൂറിൽ നടക്കുന്ന ആ ഒരു ബേസിക് ഐറ്റം ഇവിടെ ഇന്ത്യൻ വേർഷൻ ആക്കിയെടുത്തു എന്നും പറയാം.

പക്ഷെ ഒരു തരത്തിൽ നോക്കിയ ഇങ്ങനെ ഒരു സിനിമ പിടിക്കണമെങ്കിൽ അങ്ങനെ ഒരു ബേസിക് ഐറ്റം തന്നെ വേണ്ടി വരും. അതിപ്പോ ആർമി വൈസ് പടം എടുത്താലും അങ്ങനെ വരൂ. പക്ഷെ ഇവിടെ ആ ബേസിക് പ്ലോട്ട് നല്ലപോലെ ഡെവലപ് ചെയ്യുന്നതിൽ വിജയിച്ചിട്ടുമുണ്ട്. കൂടാതെ ഇമോഷണൽ സീനുകളും കണക്ട് ചെയ്യാൻ സാധിക്കുകയും ചെയ്തു. ഓവർ ആയിട്ടു രാജ്യസ്നേഹം ഒന്നുമില്ലാതെ, കുറച്ചൊക്കെ പ്രവചനാതീതം ആയിരുന്നിട്ടു കൂടിയും രണ്ടേമുക്കാൽ മണിക്കൂറിനടുത് റൺ ടൈം ഉണ്ടായിട്ടുപോലും ഒരിടത്തും പടം ബോറടിപ്പിക്കുന്നില്ല എന്നതും ഒരു നല്ലകാര്യം തന്നെയാണ്.

സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിന്റെ മേക്കിങ് ആണ്. വിഎഫ്എക്‌സ് ഏറ്റവും മികച്ചതാണ്. ബിഗ് സ്‌ക്രീനിൽ ആ ഏരിയൽ ഫൈറ്റിങ് കാണാൻ ഒകെ എന്ത് കിടു ആയിരുന്നു. ചില ഏരിയൽ സീൻ ഒകെ പീക്ക് ഐറ്റം ആയിരുന്നു. എല്ലാം ആക്ഷൻ സീനുകൾ കിടു ആയിട്ടു തന്നെ എടുത്ത് വെച്ചിട്ടുണ്ട് 3D ആയിരുന്നു ഇവിടെ കണ്ടത്. നല്ല എക്സ്പീരിയൻസ് ഒന്നുമല്ലെങ്കിലും കൂടിയും ത്രീഡിയും നല്ലതായിരുന്നു എന്നും പറയും.

പതിവുപോലെ ഹൃത്വിക് ആകർഷകമാണ് . കഥാപാത്രങ്ങൾ എല്ലാരും അവരുടെ റോളുകൾ എല്ലാം നൈസ് ആകിയിട്ടുണ്ട്. വില്ലനും നൈസ് ആയിരുന്നു. നല്ല സംതൃപ്തി നൽകി . ഈ വക ഐറ്റം ഒകെ തീയേറ്ററിൽ തന്നെ കണ്ടു എക്സ്പീരിയൻസ് ചെയ്യേണ്ട കൂട്ടത്തിൽ ഉള്ളതാണ്. മിസ് ആകരുത്. ഒരു ഫ്രാഞ്ചൈസി ആയിട്ടാണ് ഇവർ പ്ലാൻ ചെയ്തതും അതിലെ ആദ്യത്തെ സിനിമയുമാണ് ഫൈറ്റർ. അടുത്തതും ഉടനെ തന്നെ അന്നൗൻസ് ചെയ്യുമെന്നും ഈ ലെവലിൽ തന്നെ അവർക്കു എടുക്കാൻ സാധിക്കുമെന്ന് കരുതുന്നു. റിലീസിന് മുന്നേ വലിയ രീതിക്കുള്ള, എന്താ പറയുന്നേ, ഒരു ഷാരൂഖ് സിനിമ വരുമ്പോ കിട്ടുന്ന കാണുന്ന രീതിക്കുള്ള ലെവൽ പ്രൊമോഷൻസ് ഇവിടെ കുറവാണു. പക്ഷെ ഇപ്പോ WOM നല്ലപോലെ കിട്ടുന്നുമുണ്ട്. Its indeed going to be a talking topic soon.

You May Also Like

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ‘ഗാർഡിയൻ ഏഞ്ചൽ’

” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു…

‘അനിമൽ’ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം വൈറലാകുന്നു

അനിമൽ’ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഒരു രംഗം വൈറലാകുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഈ…

56 കാരനായ അവിവാഹിത നടന്റെ പ്രണയക്കെണിയിൽ പൂജ ഹെഗ്‌ഡെ കുടുങ്ങി..? കാട്ടുതീ പോലെ പടരുന്ന വിവരം

തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ മുൻനിര നടിയായ പൂജ ഹെഗ്‌ഡെ 56 കാരനായ പ്രശസ്ത നടനുമായി…

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ‘ജനനം 1947 പ്രണയം തുടരുന്നു ‘

ഓസ്‌ട്രേലിയ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി ‘ജനനം 1947 പ്രണയം തുടരുന്നു ‘…