ബോളിവുഡിന്‍റെ മിന്നും താരങ്ങളായ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഫൈറ്റർ’ . ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഏരിയൽ ആക്ഷൻ ത്രില്ലറിൽ അനിൽ കപൂറും ശ്രദ്ധേയ വേഷത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു . നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മികച്ച പ്രതികരണം നേടിയിരുന്നു.

ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ മാഗ്നം ഓപ്പസ് ചിത്രമാണ് ‘ഫൈറ്റർ’. സിദ്ധാർഥ് ആനന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാൻ നായകനായി, തിയേറ്ററുകളില്‍ വെന്നിക്കൊടി പാറിച്ച ‘പഠാൻ’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.വരും വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഫൈറ്റർ’. റേഡിയോഗ്രാം സന്ദേശത്തിന്‍റെ രൂപത്തിലാണ് ടീസറിന്‍റെ റിലീസ് തീയതി പുറത്തുവന്നത്. ‘ടീസർ റിലീസ് ഡിസംബർ 8ന് രാവിലെ 11 മണിക്ക്’- റേഡിയോഗ്രാമിൽ പ്രേക്ഷകർക്കുള്ള ഒരു പ്രധാന സന്ദേശമെന്നോണം വ്യത്യസ്‌തമായ രീതിയിലാണ് തീയതി പുറത്തുവന്നത്.എയർ ഫോഴ്‌സ് ഉദ്യോ​ഗസ്ഥരായാണ് ഈ ചിത്രത്തില്‍ ദീപികയും ഹൃത്വിക് റോഷനും എത്തുന്നത്. പാറ്റി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്. മിന്നി എന്ന കഥാപാത്രമായി പദുക്കോണും എത്തുന്നു.ഹൃത്വിക് റോഷൻ നായകനാകുന്ന ആദ്യ 3ഡി ചിത്രം കൂടിയായിരിക്കും ഫൈറ്റർ.

ഏരിയൽ ആക്ഷൻ എന്‍റർടെയ്‌നറായ ‘ഫൈറ്റർ’ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25ന് 2D, 3D, IMAX 3D എന്നിവയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.’പഠാന്’ ശേഷം ഇത് രണ്ടാം തവണയാണ് ദീപിക പദുക്കോണും സിദ്ധാർഥ് ആനന്ദും കൈകോർക്കുന്നത്. തന്‍റെ സിനിമയിലെ സ്‌ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായിരിക്കുമെന്നും ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും ‘ഫൈറ്ററി’ലേതെന്നും സിദ്ധാർഥ് ആനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു.’ബാങ് ബാങ്’, ‘വാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൃത്വിക് റോഷനും സിദ്ധാര്‍ഥ് ആനന്ദും ‘ഫൈറ്ററി’ലൂടെ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ഇന്ത്യന്‍ സായുധ സേനയുടെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശ സ്‌നേഹത്തിനുമുള്ള ആദരവായാണ് ‘ഫൈറ്റർ’ ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

You May Also Like

മലയാളം സൂപ്പർ സ്റ്റാറുകളില്ലാത്ത ഓണം

മലയാളം സൂപ്പർ സ്റ്റാറുകളില്ലാത്ത ഓണം. രാംജിത് രാജ് ഇപ്രാവശ്യത്തെ ഓണം റിലീസിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ്…

തളത്തിൽ ശ്രീനിവാസന് 67-ാം പിറന്നാൾ

തളത്തിൽ ശ്രീനിവാസന് 67-ാം പിറന്നാൾ Saji Abhiramam തളത്തിൽ ദിനേശനായും എം എ ധവാനായും വിജയനായും…

ദി മാർവൽസ് : അമർ അക്ബർ അന്തോണിയെ അനുസ്മരിപ്പിക്കുന്ന മാർവലിന്റെ പുതിയ ചിത്രം, നൃത്തവും പാട്ടും ആക്ഷനും കോമഡിയും

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആരാധകർക്കായി ദീപാവലി ആരംഭിച്ചു. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോയായ മാർവൽ സൃഷ്ടിച്ച മാർവൽ…

പല സമയങ്ങളിലും ശ്വാസം എടുക്കാൻ വരെ മറന്നുപോകുന്ന തരത്തിലുള്ള രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം

Muhammed Sageer Pandarathil സ്കോട്ട് മാൻ സംവിധാനം ചെയ്ത ഫാൾ എന്ന ഹോളിവുഡ് ത്രില്ലർ ചിത്രത്തിൽ…