Connect with us

Entertainment

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Published

on

K T Manssor കഥയും തിരക്കഥയും തയ്യാറാക്കി സംവിധാനം ചെയ്ത ‘ഫയൽ ജീവിതം’ എന്ന ഷോർട്ട് മൂവി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയം എന്തായാലും അത് നമ്മുടെ നാടിൻറെ സാഹചര്യങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. തൊഴിൽ രാഹിത്യവും സ്വജനപക്ഷപാതവും വൈറ്റ് കോളർ ജോലിയോടുള്ള ആർത്തിയും കേരളത്തിൽ ഒരു പുതുമയൊന്നും ഇല്ലല്ലോ. വിദ്യാസമ്പന്നർ അവർ നേടിയ വിദ്യയ്ക്ക് അനുസരിച്ചല്ല ഇവിടെ ജോലി ചെയ്യുന്നത് എന്ന് നോക്കിയാൽ തന്നെ ഇവിടത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത നമുക്ക് മനസിലാക്കാം. ഇവിടെ സർക്കാർ ജോലിയോ മറ്റു വൈറ്റ് കോളർ ജോലികളോ ഒരു ലോട്ടറിയാകുന്നത് അതുകൊണ്ടാണ്. ഇതിന്റെ കൂടെയാണ് സ്വജനപക്ഷപാതം എന്ന ദുർഭൂതം കൂടി സാധാരണക്കാരന്റെ തലയിലേക്ക് പതിക്കുന്ന ശാപം ആകുന്നത് .

ഫയൽ ജീവിതത്തിനു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഈ കഥയിലെ കേന്ദ്രകഥാപാത്രം തികഞ്ഞ വിദ്യാസമ്പന്നൻ ആണ്. ആദ്ദേഹം ഒരു കോളേജ് അധ്യാപകൻ ആകാൻ ശ്രമിക്കുന്ന ആളുമാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ സ്വന്തം പിതാവിന് പോലും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അങ്ങനെയാണ് ‘ഒടുവിലത്തെ ‘ ആ ഇന്റർവ്യൂവിനു ഇറങ്ങിപുറപ്പെടുന്നത്. അതിലാകട്ടെ അദ്ദേഹം ശോഭിക്കുകയും ചെയ്തു. അച്ഛനെ ഹോട്ടൽ ജോലിയിൽ നിന്നും രക്ഷപെടുത്തി ഒരു ഹോട്ടൽ മുതലാളി ആക്കണം എന്നതായിരുന്നു പുള്ളിയുടെ പ്രധാന ആഗ്രഹവും. നിർഭാഗ്യമെന്നു തന്നെ പറയട്ടെ..അദ്ദേഹത്തിന് ആ ജോലി കിട്ടുന്നില്ല. സ്വജപക്ഷപാതം എന്ന ദുർഭൂതം അയാളുടെ പ്രതീക്ഷയ്ക്കു വിലങ്ങുതടിയാകുന്നത്. ആ ജോലി എമ്മെല്ലെയുടെ ഭാര്യക്ക് കിട്ടുന്നു. മരണത്തെ കുറിച്ച് ചിന്തിക്കുന്ന കഥാപാത്രം ഒടുവിൽ ജീവിക്കാൻ തന്നെ തീരുമാനിച്ചു വീട്ടിലേക്കു വരുന്നു. അച്ഛന്റെ ജോലി ചെയ്യാനായി അയാൾ പുറപ്പെടുന്നു.

കേരളത്തിൽ ഏതു സർക്കാർ വന്നാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഈ ഷോർട്ട് മൂവി മുന്നോട്ടു വയ്ക്കുന്ന ആശയം ഒരു ശരാശരി മലയാളിക്ക് അവന്റെ ജീവിതം തന്നെയാണ്. നമുക്ക് ചുറ്റും കൂലിപ്പണിയും ഹോട്ടൽ ജോലിയും ഓട്ടോ ഡ്രൈവർ ആയും ഒക്കെ ചെയ്തു കഷ്ടപ്പെടുന്നവർ പലരും വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടല്ല അത്തരം പാടുള്ള ജോലികൾ ചെയ്യേണ്ടിവരുന്നതെന്നു ഓർക്കണം. അവരുടെ പേരുകൾ എത്രയോ ഫയലുകളിൽ ഇരുട്ടിൽ പുതഞ്ഞു കിടക്കുന്നുണ്ടാകും..ഒരിക്കലും വരാത്ത ഊഴവും കാത്ത്.

Story,Screenplay,Dialogue & Direction | K T Manssor
Produced By | Shihab Galaxy
Asso.Director | M Ramesh Kumar
Dop | Latheef Marancherry
Sound Design & Final Edit | Suneesh Peruvayal
Makeup | Sudheer Kuttayi
First Cut | Carrot Film Academy
Design | Anil Chundale

 

 2,468 total views,  3 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement