സിനിമയും സെക്‌സും സമൂഹത്തിന്റെ കാഴ്ചപ്പാടും

997

Thozhuthuparambil Ratheesh Trivis

നിറയെ സെക്സ് …..സെക്സ് മാത്രം 

പ്രപഞ്ചത്തിലെ ഏറ്റവും വലിയ രസം ഏത് എന്ന് ചോദിച്ച പണ്ഡിതനോട് കന്യകയായ പെണ്ണ് പറഞ്ഞു ….

കാമരസം !!!!!

പണ്ഡിതനും ഉത്തരം കേട്ട മറ്റുള്ളവരും ഞെട്ടി …കന്യകയായ അവളെ കളിയാക്കി ,,,അവൾ കന്യകയല്ലെന്ന് മുദ്രകുത്തി കാമരസം ആണ് ഭൂമിയിലെ വലിയ രസമെന്ന് കന്യകയായ നീ എങ്ങനെ അറിഞ്ഞു എന്നൊക്കെ ചോദിച്ച് അവളെ ആക്ഷേപിച്ചു ,,,പരിഹസിച്ചു ,,,അപമാനം സഹിക്കാൻ വയ്യാതെ അവൾ ജീവനൊടുക്കി ….

മുകളിൽ പറഞ്ഞത് ഒരു പരാജയപ്പെട്ട മലയാളം ചിത്രത്തിലെ ഒരു രംഗം …..

കുട്ടേട്ടൻ ഒരു പെങ്കോന്തൻ ആയിരുന്നോ ????

കോഴി ആയിരുന്നോ ???

പല പുരുഷന്മാരെ പുൽകുന്ന സ്ത്രീയെ വേശ്യ എന്നും വെടി എന്നും പടക്കം എന്നും ഐറ്റം എന്നുമൊക്ക വിളിക്കുമ്പോൾ കുട്ടേട്ടനെ എന്ത് വിളിക്കണം എന്നറിയുന്നില്ല …..

കയ്യിൽ ഇഷ്ടം പോലെ കാശ് ,,,,ആവശ്യത്തിന് സൗന്ദര്യം ,,,അപ്പൊ പിന്നെ കുട്ടേട്ടന് ഏത് പെണ്ണിന്റെ പുറകെ നടന്നാൽ എന്താ ,,,അവളെ പുൽകിയാൽ എന്താ ,,,അതൊക്കെ കുട്ടേട്ടൻന്റെ വീരത്വം ആണ് ..

കുട്ടേട്ടൻ രസിച്ചിട്ടു ഒഴിവാക്കുന്നവരെ വേണമെങ്കിൽ നിങ്ങൾ വേശ്യ എന്നോ വെടിയെന്നോ വിളിച്ചോളൂ ,,,

അടുത്ത ഏതെങ്കിലും വീരപുരുഷന് ഒന്ന് മുട്ടി നോക്കുകയും ചെയ്യാം ,,,സുഖത്തിൽ ആറാടി നിങ്ങളുടെ വീരത്വം വാനോളം ഉയർന്നോട്ടെ ,,,,അവളിലെ വേശ്യയുടെ പെരുമ ഇനിയും വീരന്മാർ അറിയട്ടെ …

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കുട്ടേട്ടന്റെ ഭാര്യ പതിവ്രത ആയിരിക്കണം …കുട്ടേട്ടന്റെ കൊച്ചുകൊച്ചു വികൃതികൾ ഒന്നും അറിയാത്ത ,,അല്ലെങ്കിൽ അറിയാത്ത പോലെ പെരുമാറുന്ന പതിവ്രത …

ഇവിടെ കുട്ടേട്ടന് നല്ല ഭാര്യ ഇല്ലാഞ്ഞിട്ടാണോ കുട്ടേട്ടൻ വേലി ചാടുന്നത് ???

അതോ കുട്ടേട്ടന്റെ ഭാര്യക്ക് കുട്ടേട്ടനെ സുഖിപ്പിക്കാൻ കഴിയുന്നില്ലേ ???

കുട്ടികൾ ഇല്ലാത്തത് കൊണ്ട് കുട്ടേട്ടൻ പറന്നു പറന്ന് പരാഗണം നടത്താൻ തീരുമാനിച്ചതാണോ ???

മനുഷ്യനെ പടച്ച ദൈവം കുട്ടേട്ടന്റെ ജീനിൽ ഒളിപ്പിച്ച രഹസ്യം എന്തായിരിക്കും …

കുട്ടേട്ടനെ പോലെ തന്നെയാണോ എല്ലാവരും ??

കുട്ടേട്ടൻ ആഗ്രഹം പൂർത്തീകരിക്കാൻ ഇറങ്ങുമ്പോൾ മറ്റുള്ളവർ മനസ്സിലൊതുക്കി കഴിയുകയാണോ ??

കുട്ടേട്ടന്റെ അതേ പാത പിന്തുടരുന്ന ഒരു വയസ്സനെയും (തിലകൻ )ചിത്രത്തിൽ കാണാം ..

അതിൽ നിന്നും കൊതിക്കു നോ വയസ്സ് എന്ന അനുമാനത്തിൽ എത്തുന്നു …

ഒരുപിടി തവിട് കൈകൊണ്ട് കൂട്ടിപ്പിടിക്കാൻ ആവതുള്ള വരെയും ഉള്ളിലുള്ള കാമം തലപൊക്കും എന്ന് വേണമെങ്കിൽ കരുതാം ….

കുട്ടേട്ടന്റെ യാത്ര ഇനിയും തുടരും എന്ന തരത്തിൽ കുട്ടേട്ടൻ അവസാനിക്കുമ്പോൾ,,, കുട്ടേട്ടനെ പോലെയുള്ള ആളുകളെ കൂട്ടത്തിൽ കാണുമ്പോൾ എല്ലാം ഈ ചോദ്യങ്ങൾ ബാക്കി ….

കുട്ടേട്ടനെ പോലെ ആളുകൾ ഉണ്ടാകുമോ ???

ഉണ്ടല്ലോ ,,,,

മലബാറിലെ ഒരു ഇലക്ട്രോണിക് ഹോൾസെയിൽ ഡീലർ ആയ ഹക്കീം ഭായ് …ബീവിയും രണ്ട് പിള്ളേരും ഉണ്ട് ,,,തൃശ്ശൂരിലെ ബിസിനെസ്സ്കാരൻ എമേഴ്സൺ ,,,പാലക്കാട്ടെ ഹൈദർ ,,,

മൂവരും കൂട്ടുകാർ ആണ് ,,,ആറു മാസം കൂടുമ്പോൾ ഒരു ബിസിനെസ്സ് ട്രിപ്പ്‌ ഉണ്ട് ,,,ചൈനക്ക് ഐറ്റം എടുക്കാൻ ,,,രണ്ടുമൂന്നു പാർട്ണർമാർ ചേർന്ന് ഒരുമിച്ചാൽ കുറച്ചധികം ഐറ്റംസ് ഇമ്പോർട് ചെയ്യാൻ പറ്റും ….

അങ്ങനെയാണ് വെപ്പ് ….

പക്ഷെ മിക്കവാറും വിമാനം പറന്നിറങ്ങുന്നതു സുവർണഭൂമി എയർപോർട്ടിൽ ആയിരിക്കും ..അവിടുന്ന് പിന്നെ പട്ടായ ,,,

പട്ടായ …..

അമർ അക്ബർ അന്തോണിയിലെ ചെറുപ്പക്കാർ എന്തുകൊണ്ട് പട്ടായ പോകുക എന്നത് ജീവിതാഭിലാഷമായി കൊണ്ട് നടക്കുന്നു ..ഇന്ത്യയിൽ കിട്ടാത്ത എന്താണ് അവിടെ കിട്ടുന്നത് ,,,,

അവിടെ കടലിന്റെ നീലനിറം കാണാൻ ആണോ പോകുന്നത് ???

നീലനിറമുള്ള കടലിനേക്കാൾ കൂടുതൽ ബിക്കിനിയിട്ട പെണ്ണിനെ കാണാം ,,,അത് മാത്രമാണോ ????

അല്ല മസ്സാജ് ചെയ്യാം …

ഒന്ന് മസാജ് ചെയ്യാൻ പട്ടായ വരെ പോണോ ???വേറെ എന്തെങ്കിലും നടക്കുമോ ???

വേറെ എന്താ നടക്കേണ്ടത് ???

അല്ല നമ്മടെ കൂടെ ഒരു പെണ്ണൊക്കെ വന്നിട്ട് ,,,അങ്ങനെ ,,,പട്ടായ എത്തിയാലും ചിലർക്ക് പറയാൻ നാണം ….

സെക്സ് ചെയ്യണോ ???

വേണം ….

പിന്നെന്താ തുറന്നു പറഞ്ഞാല് ???

അല്ല പെട്ടെന്ന് അങ്ങനെ പറഞ്ഞാൽ ???

നിങ്ങൾ ഇവിടെ വന്നത് അതിന് വേണ്ടിയല്ലേ ???

അതേ ???

പിന്നെന്താ ചോദിക്കാൻ മടി ???

ഇവിടെ ഇഷ്ടം പോലെ രതിശാലകളും നിങ്ങൾക്കിഷ്ടപ്പെട്ട പെണ്ണുങ്ങളും ഉണ്ട് ,,,നിങ്ങടെ നാട്ടിൽ നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്ത ,,അല്ലെങ്കിൽ കിട്ടാത്ത ഒരു സുഖത്തിനു വേണ്ടി ഇങ്ങോട്ട് വന്നിരിക്കുന്നു ,,,പിന്നെയും മടിയോ ???

യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിച്ചത് കണ്മുന്നിൽ കിട്ടിയിട്ടും നിങ്ങൾക്ക് അത് വേണം എന്ന് പറയാൻ നാണം തോന്നുന്നത് ഇത്ര നാളും നിങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചട്ടക്കൂട് തന്നെയാണ് ,,,

മനസ്സിൽ ആയിരം വട്ടം പുൽകിയ പെണ്ണിനെ നാലാളുടെ മുന്നിൽ പെങ്ങൾ ആണെന്ന് പറയാൻ പഠിപ്പിച്ച സംസ്കാരം ….അങ്ങനെ ഉള്ളിലുള്ളത് തുറന്നു പറയാത്തിടത്തോളം നിങ്ങൾ വിളിക്കുന്ന ഓരോ പെങ്ങൾ വിളിയിലും നിങ്ങൾ അവളെ ചതിച്ചു കൊണ്ടിരിക്കുന്നു …

ഇനി അഥവാ അവൻ അവളോട്‌ പറയാൻ നിന്നാലോ ,,,അവന്റെ അതേ ആഗ്രഹം ഉള്ളിലൊതുക്കിയവർ സദാചാര പോലിസ് ആകും ,,,അടിച്ചവന്റെ ഊപ്പാട് ഇളക്കും ,,,അവസാനം ഒരു ഡയലോഗ് വേറെ ,,,,

“”നിനക്കൊക്കെ അമ്മേം പെങ്ങളെയും തിരിച്ചറിയാൻ പാടില്ലെടാ “””

പകിട എന്ന സിനിമയിൽ ബിജുമേനോൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,,,,

പുറം രാജ്യത്തൊക്കെ ഒരു പ്രായപൂർത്തിയായ ഒരു പയ്യനോ പെണ്ണിനോ അങ്ങോട്ടുമിങ്ങോട്ടും ആഗ്രഹം തോന്നിയാൽ അവർ അത് തുറന്നു പറയും ,,,

ഇവിടെ ആയാലോ ,,,ആഗ്രഹം പറയുന്നതിന് പകരം അവനെ അല്ലെങ്കിൽ അവളെ ആയിരം വട്ടം മനസ്സിൽ ഇട്ടു ബലാത്സംഗം ചെയ്യും …..

ജനിച്ചു വീണത് മുതൽ ശീലിക്കുന്ന സംസ്കാരം പലപ്പോഴും മനസ്സിന്റെ ഇഷ്ടത്തിന് എതിരായി നീങ്ങുന്ന അവസ്ഥ ,,,,

കല്യാണം കഴിഞ്ഞ ആണിനും പെണ്ണിനും പോലും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമുള്ള സെക്സിനെ പറ്റി തുറന്നു പറയാൻ അനുവദിക്കാത്ത സംസ്കാരം ,,,,സ്വന്തം ഭർത്താവിനോട് തുറന്നു പറയാത്തത് പലപ്പോളും കേൾക്കാൻ കാമുകന്മാർ വരും ,,,ഭർത്താവറിയും ,,,ഡിവോഴ്സ് ,,,അല്ലെങ്കിൽ കത്തിക്കുത്തും കൊലപാതകം ,,,പെട്രോൾ ഒഴിച്ച് കത്തിക്കൽ ,,,,

ഇവിടെയാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ രസം കാമരസം ആണെന്ന് വിളിച്ചു പറഞ്ഞ കന്യകയെ ആക്ഷേപിച്ച സംസ്കാരം നാം മനസ്സിലാക്കേണ്ടത് ,,,

പ്രായപൂർത്തിയായവരിൽ കാണുന്ന കാമം ,,,സംസ്കാരം ആവശ്യപ്പെടുന്നതിനനുസരിച്ചു മാത്രമേ പുറത്ത് വരാൻ പാടുള്ളൂ ,,,,,,

രണ്ടര വയസ്സുള്ള കുട്ടി മുതൽ 80 വയസ്സുള്ള വൃദ്ധ വരെ ലൈംഗികമായി പീഡനത്തിരയാകുന്നതും കൊല്ലപ്പെടുന്നതും ഈ സംസ്കാരത്തിൽ ഒതുങ്ങി ജീവിക്കുന്ന കാരണം ആണെന്നതിൽ സമാധാനം ..

ഇത്തരത്തിൽ പീഡനങ്ങൾ കൂടിയപ്പോൾ സംവിധായകൻ രഞ്ജിത്ത് ഒരു സിനിമയിൽ പരാമര്ശിക്കുകയുണ്ടായി ,,,പുറം രാജ്യങ്ങളിലെ പോലെ മറയില്ലാത്ത ,,,ആവശ്യമുള്ളവർക്ക് സെക്സ് ചെയ്യാൻ പറ്റുന്ന രതിശാലകൾ ഇവിടെ തുടങ്ങാൻ പാടില്ലേ എന്ന് ,,,,

അതിന്റെ ഉത്തരവും സംസ്കാരം എന്ന പ്രഹസനം ആയിരുന്നു ആ സിനിമയിലും ….

വിദ്യ ബാലൻ ഒരിക്കൽ പറഞ്ഞു ,,,,

ഓരോ പെണ്ണും ഒരു ആണിന്റെ നോട്ടം കൊതിക്കുന്നവൾ ആണെന്ന് ,,,,

ആ നോട്ടത്തിന്റെ അർത്ഥം എന്നത് ,,,

അവൾ അവൾക്കിഷ്ടപ്പെട്ട ഡ്രസ്സ്‌ ഇട്ടു പുറത്തേക്ക് എന്തെങ്കിലും ആഘോഷത്തിനോ മറ്റോ പോകുമ്പോൾ പ്രണയാർദ്രമായ ഒരു നോട്ടം…അത് കിട്ടേണ്ടത് അവളുടെ മുഖത്തേക്കും കണ്ണിലേക്കും ആകുന്നത് അവളെ കൂടുതൽ സന്തോഷിപ്പിക്കും എന്ന് ….

ഇന്ന് പല ഷോപ്പിംഗ് മാളുകളിലും നാട്ടിൻ പുറത്തുള്ള മിക്കവാറും പെൺകുട്ടികൾ ജോലിക്ക് ഉണ്ടാകും ,,,കമ്പനി പറഞ്ഞ ഡ്രസ്സ്‌കോഡിൽ ,,ഇറുകിയ ജീൻസും കോട്ടും എല്ലാം ധരിച്ചു നിക്കേണ്ടി വരും ,,,,സാധാരണ ചുരിദാർ ഇടുന്നവർ ജീൻസിട്ടാൽ ഇളക്കം വരുന്ന കുറച്ച് സംസ്കാരസമ്പന്നർ വന്നാലോ അവിടെ ,,,

നോട്ടത്തിന് പല ഭാവം ,,,പല രീതി ,,,മനസ്സുഖം വേറെ ,,,ആദ്യമായി അവളെ കാണുന്നതാണെങ്കിൽ പോലും പുറത്തെത്തി പറയും ,,,

ഹോ എന്തൊരു ഐറ്റമാടാ അത് ,,,,ഞാൻ പറഞ്ഞ സാധനം എടുത്ത് തരാൻ ഒന്ന് കുനിഞ്ഞു മോനെ ,,,ശരിക്കും കൺട്രോൾ പോയി ,,,,,

അതും ഒരു നോട്ടം തന്നെ ,,,വിദ്യ ജി വെറുക്കുന്ന നോട്ടം ,,,,

പക്ഷെ ആര് വെറുത്താലും ഞങ്ങളിങ്ങനാണ് ഭായ് എന്ന് പറയുന്ന സംസ്കാരസമ്പന്നർ ഉണ്ടാകും …

കുട്ടേട്ടൻ വീരനാകുമ്പോൾ കുട്ടേട്ടൻ നശിപ്പിച്ചവൾ വേശ്യയാകുന്നത് ആണ് സംസ്കാരം എങ്കിൽ ,,,,

കാമരസം ആണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ രസം എന്ന് വിളിച്ചു പറഞ്ഞ കന്യകയെ കല്ലെറിയുന്നതാണ് സംസ്കാരം എങ്കിൽ ,,,,,

നാലാള് കാൺകെ പെങ്ങളെ എന്ന് വിളിച്ച് ,,അന്തിയുറക്കത്തിന് മുന്നേ അവളെ മനസ്സിലിട്ട് രുചിക്കുന്നതാണ് സംസ്കാരം എങ്കിൽ ,,,,,

ഭാര്യാഭർത്താക്കന്മാർക്കു പരസ്പരം താല്പര്യം ഉള്ള സെക്സ് വെളിപ്പെടുത്താൻ പറ്റാത്തത് ആണ് സംസ്കാരം എങ്കിൽ ,,,,

പട്ടായയിൽ ചെന്നാലും പറയാൻ പാടാത്ത കാര്യമാണ് സെക്സ് എന്ന് ചിന്തിപ്പിക്കുന്നതാണ് സംസ്കാരം എങ്കിൽ ,,,,

മാറേണ്ടത് സംസ്കാരം അല്ല ,,,,മാറി നടക്കേണ്ട നമ്മൾ ആണ് ,,,മനുഷ്യൻ ഉണ്ടാക്കിയ സംസ്കാരം മനുഷ്യന്റെ യാത്രക്ക് അനുസരിച്ച് മാറാതെ പിന്നെ ..

Advertisements