സിനിമാറ്റോഗ്രാഫി – മോഹന്‍ പൂവത്തിങ്കല്‍..

  337

  സിനിമ എന്ന കലാരംഗത്തെ സ്‌നേഹിക്കുന്നവരണ് നമ്മിലധികം പേരും. എന്നാല്‍ സിനിമാ സംവിധാനത്തിന്റെ സാങ്കേതികതയെ കുറിച്ച് പലര്‍ക്കും അധികം അറിവുണ്ടാകണമെന്നില്ല. കലയും സാങ്കേതികതയും ഇഴകി ചേര്‍ന്ന ഒരു കലാ രൂപമാണ് സിനിമ. കഥ, തിരക്കഥ, സംഭാഷണം, തിരക്കഥ ബ്രേക്ക് ഡൗണ്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങി അനവധി കടമ്പകള്‍ പിന്നിട്ടാണ് കാമറക്കു മുന്നില്‍ കലാകരന്മര്‍ എത്തുന്നത്. ഏതേത് സമയത്ത് ഏതേത് കലാകരന്മാര്‍ സെറ്റില്‍ ഉണ്ടായിരിക്കണം എന്നെക്കെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. എങ്കില്‍ മാത്രമേ ചിത്രീകരണം സുസാദ്ധ്യമാകൂ.

  വെറും സ്റ്റാര്‍ട്ട്റണ്ണിംഗ്ആക്ഷന്‍കട്ട് എന്നതല്ല ഒരു സിനിമ. ചിത്രീകരണം കഴിഞ്ഞാല്‍ എഡിറ്റിംഗ് എന്ന കടമ്പയും കടന്നാണ് പ്രക്ഷകരുടെ മുന്നില്‍ ഒരു ചിത്രം എത്തുന്നത്. ഇന്ന് പള്ളിഅമ്പല നാടകങ്ങളില്‍ അഭിനയിച്ചവര്‍ വെറുതെ ഫിലിം ഇന്‍ഡസ്ട്രിയിലാണ് പണി എന്ന് പറയുന്നവര്‍ക്കും ഈ മേഖലയെ കുറിച്ച് സാമാന്യം അറിവ് നേടണം എന്ന ആവശ്യമുള്ളവര്‍ക്കും ഈ ലേഖന പരമ്പര ഉപകരിക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സംവിധനാം, തരക്കഥ, എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തിടങ്ങി വിഷയങ്ങളുടെ സമഗ്രമായ പഠനമാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്. പ്രതികരണം അനുസരിച്ചായിരിക്കും അടുത്ത ലേഖനം പ്രസിദ്ധികരിക്കുക. പഠന വിഷയമായതുകൊണ്ട് അധികം വായനക്കാര്‍ ഉണ്ടാകാനിടയില്ല എന്ന് വിശ്വസിക്കുന്നു. ഒരുപാട് സമയം എടുത്തും ഒത്തിരി കഷ്ടപ്പെട്ടുമാണ് ആദ്യഘട്ടം തന്നെ തരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വായനക്കാരില്ലായെങ്കില്‍ തുടര്‍ന്ന് എഴുതുന്നതല്ല. ഈ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് തുടര്‍പഠനം ചെയ്യാന്‍ ഞാന്‍ സൗകര്യം ചയ്തു തരുന്നതാണ്.

  ഒരു നാടകത്തില്‍ ഒരു കഥാപാത്രം സ്റ്റേജില്‍ കയറിയാല്‍ സ്വതന്ത്രനാണ്. ആ കഥാ പാത്രത്തെ നിയന്തിക്കുവാന്‍ ആര്‍ക്കും കഴിയില്ല. ചിത്രീകരണ മേഖലയിലില്‍ ഒരു കഥാപാത്രം സംവിധായകന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഒരോ ഫ്രെയിമും നിശ്ചയിക്കുന്നത് സംവിധായകന്‍ മാത്രമാണ്. ഒരു കഥാപാത്രം ഫ്രെയിമിന്റെ പുറത്തു പോകാതെ അഭിനയിക്കേണ്ടത് ഓരോ കഥാപാത്രത്തിന്റേയും ഉത്തരവാദിത്വവും കൂടിയാണ്. അങ്ങിനെ അഭിനയിക്കുവാന്‍ ഏറെ ബുദ്ധിമുട്ടു് ഉണ്ട്താനും. സങ്കീര്‍ണ്ണതകൊണ്ട് നിറഞ്ഞു നില്‍ക്കുന്ന സിനിമ ലോകത്തെ സംസ്‌കരിച്ച് എടുക്കുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടതുണ്ട്.

  ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഫിലിം എന്നൊക്കെ നാം കേട്ടിരിക്കും. ഫീച്ചര്‍ ഫിലിം എന്ന് പറഞ്ഞാല്‍ രണ്ടു രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു മുഴുനീളചിത്രം എന്നര്‍ത്ഥം. ഫിക്ഷന്‍ ചിത്രം എന്ന്കൂടി പറയും.

  ഷോട്ട്: ഒരു കാമറയുടെ തുടര്‍ച്ചയായുള്ള ഒരറ്റ ഓട്ടത്തില്‍ നിറുത്താതെയുള്ള അതായത് സ്റ്റാര്‍ട്ട് മുതല്‍ കട്ട് അഥവ ഓഫ് ചെയ്യുന്നതുവരെയുള്ളതിനെ ഒരു ഷോട്ട് എന്ന് പറയുന്നു.

  ഫ്രെയിം: കാമറ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിറുത്തുന്നതുവരെയുള്ള ഘട്ടത്തിനെ ഷോട്ട് എന്ന് പറയും എന്ന് പറഞ്ഞുവല്ലോ. അങ്ങിനെ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ 24 ഫ്രെയിമാണ് ഒരു സെക്കന്റില്‍ കൂടി കടന്നു പോകുന്നത്. 24ല്‍ ഒരു ഭാഗത്തിനെ ഒരു ഫ്രെയിം എന്ന് പറയുന്നു. 35mm ഫിലിമില്‍ 1 അടിയില്‍ 16 ഫ്രെയിമം ഉണ്ടായിരിക്കുന്നതാണ്. ഒരു ഫ്രെയിമില്‍ ഫ്രെയിം ലൈന്‍, ഹോള്‍ഡര്‍, പെര്‍ഫെക്ഷന്‍, സൗണ്ട് ട്രാക് എന്നിവ ഉണ്ടായിരിക്കും. ( ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാത്തതില്‍ ക്ഷമിക്കുമല്ലോ).

  ഫ്രെയിം ഹൈറ്റ്: രണ്ടു ഫ്രെയിം ലൈനിന്റെ ഇടയിലുള്ള ഛായയുടെ ഉയരത്തിനെ ഫ്രെയിം ഹൈറ്റ് എന്ന് പറയുന്നു.

  പിക്ച്ചര്‍ ഫ്രെയിം: ചിത്രം നിറഞ്ഞു നില്‍ക്കുന്ന ഭാഗത്തിനെ picture frame എന്ന് പറയുന്നു.

  ഒരു നല്ല സംവിധായകന്‍: ഒരു പൂര്‍ണ്ണ ജ്ഞാനിയും, നല്ല സംഘാടകനും, അഭിനയേതാവും ആയിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നവ നും, സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവനും, അനുസരിക്കുന്നവനും, താഴ്മയും, വിനയവും ഉള്ളവനും ആയിരിക്കണം. രംഗങ്ങള്‍ മുന്‍കൂട്ടി വിഷ്വലൈസ് ചെയ്യുവാന്‍ കഴിവുള്ളവനായിരിക്കണം. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനായിരിക്കണം. സാങ്കേതിക പരിജ്ഞാനം ഉള്ളവനായിരിക്കണം. ചിത്രകല, സംഗീതം, ലൈറ്റിംഗ്, കാമറ, സൈക്കോളജി, ഫിലോസഫി തുടങ്ങീ വിഷയങ്ങളില്‍ നിപുണനായിരിക്കണം.

  ഫ്രെയിം കോമ്പിനേഷന്‍, ലൈറ്റിംങ്ങ്, മഖത്തെ ഭാവ പ്രകടനം, സംഭാഷണം, പ്രധാനവും, അപ്രധാനവും ആയ കഥാ പാത്രങ്ങളേയും, അവരുടെ ഓരോ ചലനങ്ങളേയും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒരേ സമയം വീക്ഷിക്കുവാന്‍ കഴിവുളളവനായിരിക്കണം. നല്ല ഓര്‍മ്മശക്തിയുള്ളവനായിരിക്കണം. കഥാ പാത്രങ്ങളേയും, സാഹിത്യത്തേയും, നിഷ്പക്ഷമായി കാണുകയും, ഒന്നിനും അമിത പ്രാധാന്യം കൊടുക്കാതിരിക്കുകയും, ഒന്നിനോടും കൂടുതല്‍ അടുപ്പവും, വാത്സല്യവും കാണിക്കാതിരിക്കുകയും ചെയ്യണം. പ്രധാന കഥാപാത്രത്തിനു പ്രാധാന്യം കൊടുക്കുന്ന അവസരത്തില്‍ സപ്പോര്‍ട്ടിംഗ് കഥാപാത്രത്തിനു പ്രധാന കഥാപാത്രത്തിനേക്കാള്‍ സൗന്ദര്യമോ, മേയ്ക്കപ്പോ, ലൈറ്റിങ്ങോ പാടില്ലാത്തതാകുന്നു.

  സീക്ക്വന്‍സ്: ഒരു നോവലിലെ ഒരു അദ്ധ്യായത്തിനു തുല്യം. തിരക്കഥയിലെ പൂര്‍ണ്ണത ഉള്‍കോള്ളുന്ന ഒരു കഥാ ഭാഗം.

  സീന്‍: നോവലിലെ ഖണ്ഡികക്കു തുല്യം. അനവധി സീനുകള്‍ ചേര്‍ന്ന് ഒരു സീക്ക്വന്‍സ് ഉണ്ടാകുന്നു.

  സ്റ്റുഡിയോ: ചലചിത്രത്തിന് ആവശ്യമായസജ്ജീകരണങ്ങളോടുകൂടിയ ഉപകരണ സ്ഥാപനത്തിന് സ്റ്റുഡിയോ എന്ന് പറയപ്പെടുന്നു.

  ഷൂട്ടിംഗ്: കാമറ ഉപയോഗിച്ച് ചിത്രം എടുക്കുന്നതിന് ഷൂട്ടിംഗ് എന്ന് പറയുന്നു.

  സെറ്റ്: യഥാര്‍ത്ഥമായ കെട്ടിടങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവക്കു പകരമയി തുണി, കടലാസ്സ്, പള്‍പ്പ്, കാര്‍ഡ് ബോര്‍ഡ് തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ചു വെയ്ക്കുന്നവയാണ് സെറ്റ് എന്ന് പറയപ്പെടുന്നത്.

  ലൊക്കേഷന്‍: സ്റ്റുഡയോക്കു വെളിയിലായി തിരഞ്ഞടുക്കുന്നു സ്ഥലം.

  എക്‌സപോസ്: പ്രകാശം കടക്കാതിരിക്കുവാനുള്ള ക്രമീകരണം തുറന്നു കൊടുത്ത് പ്രകാശ രശ്മികള്‍ ഛായഗ്രഹണത്തിനുള്ള ഫിലിമില്‍ പതിപ്പിക്കുന്നതിനു എക്‌സ്‌പോസ് എന്ന് പറയുന്നു.

  ലെന്‍സ്: മദ്ധ്യഭാഗം കനം കൂടിയും അറ്റം കനം കുറഞ്ഞും ഇരിക്കുന്ന സ്പടിക നിര്‍മ്മിതം. ഫിലിമിലേക്കുള്ള പ്രകാശം കടന്നു പോകുന്നത് ഇതു വഴിയാണ്.

  ട്രാന്‍സിഷന്‍: ഒരു സ്ഥലം, ഒരു കാലഘട്ടം, ഒരു കൂട്ടം സാഹചര്യം, ഇവയില്‍നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ ട്രാന്‍സിഷന്‍ എന്ന് പറയുന്നു. അതായത് ഒരു ഷോട്ടില്‍ നിന്നോ, ഒരു സീനില്‍ നിന്നോ, ഒരു സീക്ക്വന്‍സില്‍ നിന്നോ മറ്റൊന്നിലേക്കുള്ള മാറ്റം എന്നതാണ് ചലചിത്രത്തില്‍ ഇതിനര്‍ത്ഥം. സീനായലും, സീക്ക്വന്‍സായാലും രണ്ടും ഷോട്ടുകളാല്‍ നിര്‍മ്മിതമാണ്. ഈ മാറ്റങ്ങള്‍ ഉളവാക്കുന്നതിന് 2 വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളുണ്ട്. 1. ഓപ്റ്റിക്കല്‍സ് ഉപയോഗിച്ച്. 2. cut ഉപയോഗിച്ച്. Cut ഉപയോച്ചുള്ള മാറ്റം പെട്ടെന്നുള്ളതായിരിക്കുമ്പോള്‍, ഓപ്റ്റിക്കല്‍സിന്റെ സഹായത്തോടുകൂടിയുള്ള ട്രാന്‍സിഷന്‍ പതുക്കെയുള്ളതാകുന്നു.

  സ്‌ക്രിപ്റ്റ് ഒരിക്കലും ഒരു നടനോ നടിക്കോ വായിക്കുവനായിട്ട് കൊടുക്കരുത്. താരങ്ങള്‍ അതു കേട്ടാല്‍ അനുകരിക്കുവാന്‍ ശ്രമിക്കും. സംവിധായകന് താരത്തിനെകൊണ്ട് കഥാപാത്രത്തെ രൂപപ്പെടുത്തി കൃത്യമായ output ലഭിക്കാതെ വരും. അങ്ങിനെ വന്നാല്‍ തുടര്‍ന്നുള്ള വര്‍ക്കുകള്‍ (ചിത്രങ്ങള്‍) എല്ലാം ഒരുപോലെയായിരിക്കും. മിമിക്രി താരങ്ങള്‍ക്ക് അത് മുതല്‍കുട്ടാകുകയും ചെയ്യും.

  ഒരു ഡയറക്റ്റര്‍ ഒരിക്കലും ഒരു കാമറമാനോടോ, താരത്തിനോടോ, മറ്റു ടെക്‌നീഷ്യന്‍ സഹപ്രവര്‍ത്തകരോടോ ‘ഇന്നത് ഇന്നപോലെ ചെയ്യണം’ എന്ന് നിര്‍ദ്ദേശിക്കരുത്. സംവിധായകന് ഉദ്ദേശിച്ച ഫലം കിട്ടിയില്ലായെങ്കില്‍ ‘ഞാന്‍ ഇന്ന രീതിയാണ് ഉദ്ദേശിച്ചത്, അതുകൊണ്ട് ഒന്നുകൂടി ആവര്‍ത്തിക്കണം’ എന്ന് പറയണം. എങ്കില്‍ മാത്രമാണ് മറ്റുള്ളവരുടെ സംഭാവനയും കൂടി ഒരു ചലചിത്രത്തിന് ലഭ്യമാകുകയുള്ളൂ. ലൈറ്റിംഗ് പ്രത്യേക സ്ഥലത്തു വരണമെന്നോ, കാമറ ഇന്ന ആംഗിളില്‍ വെയ്ക്കണമെന്നോ നിര്‍ദ്ദേശിക്കരുത്. ഇതിന് അപവാദമയി പത്മരാജന്‍ സാറിനെപോലെയുളളവരുണ്ട്. അദ്ദേഹമാണ് എല്ലാം നിയന്ത്രിക്കുന്നത്. കാമറ ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനുമുള്ള ഒരു വ്യക്തിമാത്രമാണ് അദ്ദേഹത്തന് കാമറമാന്‍. അതിന് അവരൊക്കെ അതുല്യ പ്രതിഭാശാലികളായിരുന്നു. അത്യാവശ്യമെങ്കില്‍ മാത്രം സംവിധായകന്‍ അഭിനയിച്ചു കാണിച്ചുകൊടുക്കേണം.ഒരു ഡയറക്ടര്‍ക്ക് ഒബ്‌സര്‍വേഷനുള്ള കഴിവുണ്ടായിരിക്കണം. ഒരു വ്യക്തിയേയോ, ഒരു വസ്തുവിനേയോ, ഒരു സമൂഹത്തിനേയോ പാടേ നിരീക്ഷിക്കുവാനുള്ള ആര്‍ജ്ജവവും പാടവവും ഉണ്ടായിരിക്കണം. നല്ല ഏകാഗ്രത കൈവരിച്ചിരിക്കണം.

  OPTICAL TRANSITIONS: ഇതിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 1. Dissolve, 2. Wipe, 3. Fades. എന്നിവയാണവ.

  Cut: ഒരു ഷോട്ടില്‍ നിന്ന് മറ്റൊരു ഷോട്ടിലേക്കുള്ള തല്‍ക്ഷണ മാറ്റത്തെ Cut എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നു.

  Fade in: ഇണങ്ങിയ സ്‌ക്രീനില്‍ പ്രകാശം കൂടി കൂടി വന്ന് അവസാനം ഒരു ചിത്രം രൂപം കൊള്ളുന്നു. ഈ അനുഭവത്തിനാണ് Fade in എന്ന് പറയുന്നത്. ഒരു ഷോട്ടിന്റെ പ്രകാശ സാന്ദ്രത പൂജ്യത്തില്‍ നിന്ന് വര്‍ദ്ധിച്ച് സാധാരണ നിലയിലേക്ക് എ്തുന്ന രീതിക്ക് Fade in എന്ന് പറയാം. നാടകത്തിലെ തിരശ്ശീലക്ക് ഉപമിക്കാം.

  Fade out: ഒരു ഷോട്ടിന്റെ പ്രകാശ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് അല്‍പം പോലും ഇല്ലാതെയായി തീരുന്നതിന് fade out എന്ന് പറയന്നു.

  FADE ഉപയോഗിക്കുന്നതിനുള്ള നിയമം: രണ്ട് സീക്ക്വന്‍സികള്‍ക്കിടയില്‍ Fade ഉപയോഗിക്കാം. സ്ഥലത്തിനോ, സമയത്തിനോ അഥവ രണ്ടിനും കൂടി Fade ഉപയാഗിക്കാം. സമയം ദൈര്‍ഘ്യമുള്ളതാണെങ്കില്‍ വളരെ സാവധാനത്തിലുള്ള Fade ഉപയോഗിക്കാം. ഇടയ്ക്കുള്ള സമയം വളരെ കുറവാണെങ്കില്‍ വേഗതയുള്ള Fade ഉം ഉപയോഗിക്കാം.

  FADE ഉപയോഗിക്കുവാന്‍ പാടില്ലാത്തത്: 2 സീനുകള്‍ക്കിടയില്‍ Fade ഉപയോഗിക്കാതിരിക്കുക. പൂര്‍ണ്ണത ഉള്‍കൊള്ളുന്ന ഒരു കഥാ ഭാഗം കഴിഞ്ഞിട്ടില്ലാത്ത സമയത്ത് Fade പാടില്ല. സീക്ക്വന്‍സിനു മാത്രമേ Fade ഉപയോഗിക്കാവൂ.

  FADE ഉപയോഗിക്കുന്നതിനുള്ള മന: ശാസ്ത്രം: ഒരു FADE ന് മുന്നിലും, പിന്നിലുംസ്ഥലത്തിന് മാറ്റമില്ലെങ്കില്‍ കുറേ സമയം കടന്നു പോയി എന്നുള്ള തോന്നല്‍ FADE പ്രേക്ഷകനില്‍ ഉളവാക്കുന്നു. ഒരു FADE നു മുന്നിലും പിന്നിലും ലൊക്കേഷനു മാറ്റമുള്ളപ്പോള്‍ സ്ഥലത്തില്‍ വന്ന മാറ്രത്തിനോടൊപ്പം കാലവും കടന്നുപോയതായ ഒരു പ്രതീതി FADE സൃഷ്ടിക്കുന്നു.

  DISSOLVE or MIX: ഒരു ഷോട്ടിന്റെ പ്രകാസ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാകുന്നതിനേടൊപ്പം തന്നെ മറ്റൊരു ഷോട്ടിന്റെ പ്രകാശ സാന്ദ്രത കൂടിക്കൂടി വന്ന് സാധാരണ നിലയില്‍ എത്തുന്നതിന് DISSOLVE /MIX എന്ന് പറയുന്നു.

  DISSOLVE ഉപയോഗിക്കുന്നതെപ്പോള്‍: രണ്ട് സീനുകള്‍ക്കിടയില്‍ DISSOLVE ഉപയോഗിക്കുന്നു. FADE നെ അപേക്ഷിച്ച് DISSOLVE ഉപയോഗിക്കുന്നതിന് പൂര്‍ണ്ണത ഉള്‍കൊളളുന്ന ഒരു കഥാഭാഗം കഴിഞ്ഞിരിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. ഒരു സീക്ക്വന്‍സില്‍ തന്നെ പല DISSOLVE ആകാം. അല്‍പം സമയം കടന്നു പോയതിനേയോ, സ്ഥലത്തിന് മാറ്റം സംഭവിക്കുകയോ അഥവ രണ്ടിനേയും കൂടിയോ DISSOLVE പ്രതിനിധാനം ചെയ്യുമ്പോള്‍ FADE വേഗത കൂടിയതായാലും, കുറഞ്ഞതായാലും പ്രതിനിധാനം ചെയ്യുന്നത് വളരെ കൂടുതല്‍ സമയം കടന്നു പോയതേേിന, അല്ലങ്കില്‍ സ്ഥല മാറ്റത്തേയോ അഥവ രണ്ടിനേയും കുടിയാണ്. ഒരു ഖണ്ഡിക അവസാനിപ്പിച്ച് മറ്റൊരു പുതിയ ഖണ്ഡിക തുടങ്ങുന്നതുമായി DISSOLVE നെ താരതമ്യപ്പെടുത്താം. സ്ഥലത്തിനു മാറ്റവും, കടന്നുപോയ സമയം കുറവുമായിരിക്കുമ്പോള്‍ DISSOLVE ഉപയോഗിക്കുന്നതാണ് അഭികാമ്യം.

  DISSOLVE ഉപയോഗിക്കുവാന്‍ പാടില്ലാത്തത് എപ്പോള്‍: കാലത്തിനോ, സ്ഥലം, കാലം അവയ്ക്കു രണ്ടിനും കൂടിയോ വലിയ മാറ്റമുള്ളപ്പോള്‍ DISSOLVE ഉപയോഗിക്കാതിരിക്കുക.

  DISSOLVE മന: ശാസ്ത്രം. ഇത് ഒരു മാര്‍ദ്ദവമുള്ള മാറ്റമാണ്. ഈ മാറ്റം പരുക്കനോ, പെട്ടെന്നുള്ളതോ അല്ല. അതുളവാക്കുന്ന വികാരം FADE ഉളവാക്കുന്ന വികാരത്തോളം ശ്ീഘ്രഗതിയിലുള്ളതല്ല. പെട്ടെന്നുള്ള ഒരു DISSOLVE ആണെങ്കില്‍തന്നേയും ഒരു മൃദു ആയ ഒന്നല്ലാതിരിക്കാന്‍ പ്രയാസമാണ്.

  WIPE: വാര്‍ത്താ ചിത്രങ്ങളിലും, അപൂര്‍വ്വം ഫീച്ചര്‍ ഫിലിമുകളിലും ഉപയോഗിക്കുന്നു. സഞ്ചരിക്കുന്ന ഒരു മാര്‍ജിന്റെ സഹായത്തോടെ ഷോട്ടുകള്‍ക്ക് മാറ്റം സംജാതമാക്കപ്പെടുന്നതിന് WIPE എന്ന് പറയുന്നു.

  WIPE ന്റെ ഉപയോഗം: സ്വാഭാവികതയുടെ ആവശ്യം ഇല്ലാത്തപ്പോള്‍ WIPE ഉപയോഗിക്കുന്നു. ശ്ീഘ്രഗതിയിലുള്ള ഒരു മാറ്റം ആവശ്യമുള്ളപ്പോള്‍ ദൂഷ്യം ഇല്ല.