ഒരുകാലത്ത് തമിഴിന്റെ രോമാഞ്ചമായിരുന്ന മോഹൻ വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
278 VIEWS

1980 -90 കാലങ്ങളിൽ തമിഴിൽ റൊമാന്റിക് ഹീറോയുടെ പരിവേഷത്തിൽ അഭിനയിച്ചു യുവതയുടെ മനംകവർന്ന നടനാണ് മോഹൻ. ഒന്നര ദശാബ്ദത്തോളം അദ്ദേഹം അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു . ഇപ്പോഴിതാ പതിനാലു വർഷത്തിന് ശേഷം മോഹൻ തിരിച്ചുവരവ് നടത്തുന്നു. അദ്ദേഹം നായകനായ ‘ഹരാ ‘ എന്ന സിനിമ റിലീസ് ആകാൻ ഒരുങ്ങുകയാണ് .വിജയ് ശ്രീ ജി ആണ് ഹരാ സംവിധാനം ചെയ്യുന്നത്. താടിവെച്ച്, കണ്ണട ധരിച്ച ലുക്കിലാണ് ചിത്രത്തിൽ മോഹൻ എത്തുന്നത്.

1980-ൽ റിലീസ് ചെയ്ത മൂടു പനി എന്ന ചിത്രത്തിലൂടെ സിൽവർ ജൂബിലി സ്റ്റാർ എന്ന വിശേഷണം ലഭിച്ച മോഹൻ, ബാലു മഹേന്ദ്ര സംവിധാനം ചെയ്ത കോകില എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തിയത്. മോഹൻ ഒടുവിൽ തമിഴിൽ അഭിനയിച്ചത് 2008-ൽ സുട്ട പഴം എന്ന ചിത്രത്തിലാണ് . തുടർന്നദ്ദേഹം 2009-ൽ ​ഗൗതം എന്ന കന്നഡ ചിത്രത്തിലും 2016-ൽ അബ്ബായിതോ അമ്മായി എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു. എന്തായാലും ‘ഹരാ’യുടെ ടീസറിന് വമ്പിച്ച വരവേൽപാണ്‌ ലഭിക്കുന്നത്. തമിഴിൽ ഒരുകാലത്തു ശക്തമായ ആരാധകവൃന്ദം ഉണ്ടായിരുന്ന മോഹന്റെ വരവ് ആകാംക്ഷയോടെയാണ് തമിഴ് സിനിമാ ലോകം കാണുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്