മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
308 VIEWS

മലയാളിയായ ആദ്യ ബോളിവുഡ് നടി- പത്മിനി

മലയാളിയായ ആദ്യ ബോളിവുഡ് നടി; റഷ്യൻ, ഫ്രഞ്ച്, സിംഹള എന്നീ വിദേശ ഭാഷാ സിനിമകളിലും അഭിനയിച്ച ആദ്യമലയാളി താരമാകാം, അവർ. നടി പത്മിനിയുടെ, 16-ാം ചരമവാർഷിക ദിനമാണ് ഇന്ന്.

തിരുവിതാംകൂർ സഹോദരിമാരിൽ ഏറ്റവും പ്രശസ്‌ത. മലയാളചലച്ചിത്രരംഗത്തും ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു – 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 50 ലധികം ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. (ജൂൺ 12, 1932 – സെപ്റ്റംബർ 24, 2006).

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളാ‍യിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് – അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ – ഡോ. പ്രേം ചന്ദ്രൻ. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ്‌ നൃത്തം അഭ്യസിച്ചത്. ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.