അഞ്ചുവർഷം കൊണ്ട് 17 ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ തിളക്കത്തിൽ ആണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് ഇപ്പോഴും സിനിമയിൽ തിരക്കോട് തിരക്ക് തന്നെ. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം ഐശ്വര്യയ്ക്ക് തിരക്ക് തന്നെ. ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റവും ഉണ്ടാകാൻ സാധ്യതയുണ്ട്. സാധാരണ ഐശ്വര്യയുടെ കഥാപാത്രങ്ങൾ എല്ലാംതന്നെ ബോൾഡായ സിറ്റിഗേൾ കഥാപാത്രമാണ്. എന്നാൽ ഒടുവിൽ റിലീസ് ആയ ‘അർച്ചന 31 നോട്ടൗട്ട് ‘ എന്ന കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു. ഗ്രാമീണയായ ഒരു സ്‌കൂളധ്യാപിക ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ തന്മയത്വത്തോട് കൂടി തന്നെ താരം കൈകാര്യം ചെയ്തു. എന്നാൽ ഐശ്വര്യ ഒരു ഡോക്ടർ ആണ് എന്ന് എത്രപേർക്കറിയാം ? മെഡിസിൻ പ്രൊഫഷനിലേക്കു പോകുന്നില്ലേ എന്ന ചോദ്യത്തിന് ഐശ്വര്യ പറഞ്ഞ മറുപടി ഇതായിരുന്നു
“എന്റെ ശ്രദ്ധ മുഴുവൻ സിനിമയിലാണെന്നു അച്ഛനും അമ്മയ്ക്കും അറിയാം. അതിനാൽ മെഡിസിനിലേക്ക് തിരിയാൻ അവരിപ്പോൾ ഇപ്പോൾ നിർബന്ധിക്കാറില്ല. എങ്കിലും ഇടയ്ക്ക് അവർ ചോദിക്കാറുണ്ട്, മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന്. അത്തരം സംസാരങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ മാറി നിൽക്കാൻ കഴിയില്ലെന്ന് അവർക്ക് രണ്ടുപേർക്കും അറിയാം. സിനിമയിൽ നിന്നു മാറിനിൽക്കുന്ന സമയത്ത് ഡോക്ടർ ജോലിയിലേക്ക് മടങ്ങിപ്പോവുമെന്ന് അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട്.” താരം പറയുന്നു.