ദശമൂലം ദാമു വരുന്നു, പക്ഷെ കൊണ്ടുവരുന്നവർ മുൻപ് പറഞ്ഞവർ അല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
353 VIEWS

മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന സിനിമ റിലീസ് ആയിട്ട് പത്തുപതിമൂന്നു വർഷങ്ങൾ കഴിയുന്നു. ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് ചട്ടമ്പിനാട്. എന്നാൽ ആ സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സൂരജ് വെഞ്ഞാറമ്മൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രമായിരുന്നു. ഇന്നും ട്രോളുകളിൽ ഇടംനേടുന്ന കഥാപാത്രം. ദാമുവിന്റെ ഭാവപ്രകടനങ്ങൾ ഇന്നും തരംഗമാണ്.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും ഷാഫിയും ചേർന്ന് ദശമൂലം ദാമു എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻപോകുന്നു എന്ന വാർത്ത നേരത്തെ പുറന്നുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ദശമൂലം ദാമു സംവിധാനം ചെയ്യാൻ പോകുന്നത് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന സിനിമ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണെന്നതാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഇപ്പോൾ ചെയുന്നത് കുഞ്ചാക്കോ ബോബൻ നായകനായ എന്ന താൻ കേസ് കൊട് എന്ന സിനിമയാണ്. ഈ സിനിമയ്ക്ക് ശേഷം ദശമൂലം ദാമുവിന്റെ വർക്കുകൾ തുടങ്ങുമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ