Josemon Vazhayil

കുഞ്ചനും മമ്മൂട്ടിയുമായുള്ള സുഹൃത്ബന്ധം ഒരുപക്ഷെ അവർ ഒരുമിച്ചുള്ള ആദ്യസിനിമയായ 1981ലെ അഹിംസ മുതലോ, അല്ലെങ്കിൽ 1982 ൽ ഐ. വി. ശശിയുടെ സിന്ദൂരസന്ധ്യയ്ക്ക് മൗനം മുതൽ തുടങ്ങിയതാവാം. മമ്മൂട്ടി തൻ്റെ പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്ന് ഇളംകുളത്തെ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ സന്തോഷത്തിനൊപ്പം സങ്കടപ്പെട്ട വ്യക്തിയാണ് കുഞ്ചൻ. കാരണം പനമ്പിള്ളിനഗറിലെ കുഞ്ചൻ്റെ അയൽവാസിയായിരുന്നു മമ്മൂട്ടി. എന്തിനേറെ പറയുന്നു… മമ്മൂട്ടിയുടെ പനമ്പിള്ളിനഗറിലെ വീടിനുള്ള സ്ഥലം കണ്ടെത്തികൊടുത്തത് പോലും കുഞ്ചനായിരുന്നു.

 

കുഞ്ചനെക്കുറിച്ചോർക്കുമ്പോൾ എൻ്റെ മനസിൽ ഓടിയെത്തുന്നത് കൂടുതലും മമ്മൂട്ടിക്കൊപ്പം വന്ന വേഷങ്ങളാണ്… അത് ചിലത് വളരെ ചെറിയ റോളുകളാവാം. കാർണിവൽ സിനിമയിലെ കാബറെ ഡാൻസർ ഇന്നും ചിരി ഉണർത്തുന്നതാണ്. കോട്ടയം കുഞ്ഞച്ചനിലെ ആ പരിഷ്കാരിയെ ‘ഇസ്റ്റപ്പെറ്റോ‘ എന്ന് ചോദിക്കേണ്ട ആവശ്യമേ ഇല്ലല്ലോ…!! അഴകിയ രാവണനിലെ സംഗീതജ്ഞനെ മറക്കാൻ കഴിയുമോ…!! വാത്സല്യംത്തിലെ ദിവാകരൻ്റെ ഭവ്യത. ഗ്യാംഗ്സ്റ്റാറിനെക്കുറിച്ചോർക്കാൻ താല്പര്യമില്ലാ എങ്കിലും, അതിലെ കുഞ്ചൻ്റെ വേറിട്ട ഗെറ്റപ്പ് ഓർക്കാതിരിക്കാൻ തരമില്ല. അങ്ങനെ പിന്നെ ഇപ്പോൾ പുഴുവിലെ പോൾ വർഗീസ് വരെയെത്തി നിൽക്കുന്നു. ഇതു കൂടാതെ പല വേഷങ്ങളും കുഞ്ചൻ്റെതായി എടുത്ത് പറയാവുന്നതുണ്ട്. ഉദാഹരണമായി ഏയ് ഓട്ടോയിലെ രമണൻ.

 

മമ്മൂട്ടിയേക്കാൾ ഒരു വയസിനു ഇളയതാണ് കുഞ്ചൻ. 1951ൽ മമ്മൂട്ടിയും 1952ൽ കുഞ്ചനും. എന്നാൽ സിനിമയിൽ മമ്മൂട്ടിയേക്കാൾ മുൻപേ വന്നത് കുഞ്ചൻ ആയിരുന്നു. 1969 ൽ റസ്റ്റ്ഹൗസ് എന്ന സിനിമയിലൂടെ കുഞ്ചൻ വന്നപ്പോൾ, മമ്മൂട്ടി വന്നത് 1971ൽ അനുഭവങ്ങൾ പാളിച്ചകളിലെ വേഷത്തിലൂടെയും.

 

കുഞ്ചൻ്റെ പേരിൽ പലയിടത്തും രേഖപ്പെടുത്തിയിട്ടൂള്ള ആദ്യസിനിമ 1965ൽ ഇറങ്ങിയ ‘ജീവിതയാത്ര‘ ആണെങ്കിലും, കുഞ്ചൻ്റെ വാക്കുകളിൽ അദ്ദേഹത്തിൻ്റെ ആദ്യസിനിമ ‘റസ്റ്റ്ഹൗസ്‘ ആണ്. അതിനു മുൻപ് ഒരു ഡോക്യുമെൻ്ററിക്ക് വേണ്ടീ മാത്രമാണ് കുഞ്ചൻ ക്യാമറക്ക് മുന്നിൽ നിന്നിട്ടുള്ളത്. ‘റസ്റ്റ് ഹൗസ്‘നു മുൻപായി കുഞ്ചൻ്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘ജീവിതയാത്ര, ദാഹം, പെണ്മക്കൾ‘ എന്നിവയിൽ പറഞ്ഞിരിക്കുന്ന കുഞ്ചൻ അക്കാലത്തെ മറ്റേതോ കുഞ്ചൻ ആവണം. കാരണം, 1974 ൽ ‘നഗരം സാഗരം‘ത്തിൻ്റെ സമയത്താണ്, അതുവരെ മോഹൻ എന്ന പേരായിരുന്നയാൾക്ക് കുഞ്ചൻ എന്ന പേര് തിക്കുറിശ്ശി സുകുമാരന്‍ നായർ ഇട്ട് കൊടുത്തത്. അതുവരെയുള്ള എല്ലാ സിനിമകളിലും കുഞ്ചൻ്റെ പേര് മോഹൻ എന്നാണ് എഴുതികാണിക്കുന്നത്. (എന്നാൽ 1965ലെ ‘ദാഹം‘ എന്ന സിനിമയിൽ കുഞ്ചൻ എന്നൊരു നടൻ്റെ പേര് എഴുതി കാണിക്കുന്നുണ്ട്. എന്നാൽ അത് ഈ കുഞ്ചൻ അല്ലാ എന്നത് 100% ഉറപ്പാണ്).

 

എന്തായാലും… മമ്മൂട്ടിയുടെ ‘കോട്ടയം കുഞ്ഞച്ചൻ‘ൻ്റെ രണ്ടാം ഭാഗം ഉണ്ടായാൽ, അതിൽ ഉണ്ടാവുമെന്ന് കരുതി കാത്തിരിക്കുന്ന ഒരു സീനാണ്, ആ പരിഷ്കാരിയെ വീണ്ടും കാണുന്ന കോട്ടയം കുഞ്ഞച്ചൻ. അങ്ങനെ വന്നാൽ ‘ഇസ്റ്റപ്പെറ്റോ‘ എന്ന് ചോദിക്കേണ്ടി വരില്ലാ ഉറപ്പ്…!!

 

Leave a Reply
You May Also Like

പുതിയ അവതാരം എത്തി

മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ ബിജോ. നിമിഷയെന്നും…

രജനികാന്തിന്റെ ജീവചരിത്രം സിനിമയാകുന്നു (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

ബോളിവുഡ് നിർമ്മാതാവായ സജിത്ത് നദിയാവാല രജനികാന്തിനെ കണ്ടത് രജനികാന്തിന്റെ ബയോപിക് നിർമ്മിക്കാനുള്ള ചർച്ചകൾ നടത്താനായിരുന്നു എന്നും, അതിന് രജനികാന്ത് സമ്മതിക്കുകയും ചെയ്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഹിറ്റ് മേക്കർ ശശികുമാർ നടനായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ 

Roy VT ഹിറ്റ്മേക്കർ ശശികുമാർ നടനായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ  ഈ ചിത്രത്തിൽ കാണുന്ന പോലീസുകാരന്റെ…

പഴയ സിനിമയാണെന്ന പഴഞ്ചൻ ന്യായവും പറഞ്ഞ് ഈ പടം കാണാതെ വിട്ടാൽ ഒരുഗ്രൻ ക്ലാസ്സിക്കാണ് നിങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നത് !

The Sting (1973) Jaseem Jazi പഴയ സിനിമയാണെന്ന പഴഞ്ചൻ ന്യായവും പറഞ്ഞ് ഈ പടം…