എക്കാലവും പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ കൊടുക്കുന്ന നടനാണ് മമ്മൂട്ടി. അതിലൂടെ എത്രയോ സംവിധായകർ സിനിമയുടെ ഉന്നതിയിലേക്ക് എത്തപ്പെട്ടിട്ടുമുണ്ട്. കഴിവുള്ളവരെ എന്നും അംഗീകരിക്കാൻ മമ്മൂട്ടി മടികാണിക്കാറില്ല. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘പുഴു’. അത് സംവിധാനം ചെയ്തതാകട്ടെ നവാഗത സംവിധായികയായ രത്തീന .

 

എന്തുകൊണ്ടാകും പുതുമുഖങ്ങൾക്ക് ഡേറ്റ് കൊടുക്കുമ്പോൾ മമ്മൂട്ടി എന്ന നടൻ ചിന്തിക്കുന്നത് ? രത്തീനയെ പോലുള്ള നവാഗതർക്ക് ഡേറ്റ് കൊടുക്കുമ്പോൾ രണ്ടാമതൊന്നു ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ്. മനോരമയ്ക്ക് അദ്ദേഹം കൊടുത്ത അഭിമുഖത്തിൽ ആണ് ഇങ്ങനെ പറഞ്ഞത്.

 

“ആർക്കും വരാം. ഇതുവരെ സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകർക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്. ഞാൻ തുടക്കകാലത്ത് അഭിനയിച്ചതിൽ ഭൂരിഭാഗവും പുതുമുഖ സംവിധായകരുടെ സിനിമയിലാണ്.”

“പുതുമയുണ്ടെന്നു തോന്നിയതുകൊണ്ടാണ് ‘പുഴു’വിൽ അഭിനയിച്ചത്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണു ചിത്രത്തിൽ. മുൻപും ഞാൻ അത്തരം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതൊന്നും തിരസ്കരിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകരിൽ എനിക്കും എന്നിൽ അവർക്കും വിശ്വാസമുണ്ട്. സിനിമ നല്ലതാണെങ്കിൽ ആളുകൾ ഏറ്റെടുക്കും”  . മമ്മൂട്ടി പറഞ്ഞു .

Leave a Reply
You May Also Like

ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞതെന്ന് ബിഗ് ബോസ് മത്സരാർത്ഥി

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയാണ് നിമിഷ. തന്റെ ജീവിതത്തിലെ തിക്തമായ അനുഭവങ്ങൾ തുറന്നുപറയുകയാണ്…

റോളക്‌സ് പുരാണം : ദക്ഷിണായണം

റോളക്‌സ് പുരാണം : ദക്ഷിണായണം Maathan Varkey ചുറ്റുമുള്ളവയിൽ സാദൃശ്യം കണ്ടെത്തുന്നത് ഒരു EVOLUTIONARY TRAIT…

എങ്ങനെയാണ് ഒന്നിലധികം ഐഡന്റിറ്റികൾ ദേശീയതയുടെ കോട്ടയായി മാറുന്നത് ?

Megha Pradeep എന്താണ് ഐഡന്റിറ്റി? ഒരു രാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒരാൾ അതിനെ എങ്ങനെ നിർവചിക്കും? എങ്ങനെയാണ്…

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ആഗസ്ത് 11…