ഓസ്കാർ ജേതാവും പ്രശസ്ത ശബ്ദലേഖകനുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായകനാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
233 VIEWS

ഓസ്കാർ ജേതാവും പ്രശസ്ത ശബ്ദലേഖകനുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായകനാകുന്നു. ‘ഒറ്റ’ എന്നു ചിത്രത്തിന്റെ പേര്. നായകന്മാർ ആയി വരുന്നത് ആസിഫ് അലിയും അർജുൻ അശോകനും . സത്യരാജ്, ശോഭന, രോഹിണി, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏപ്രിൽ 25ന് ചിത്രീകരണം ആരംഭിക്കുന്നു. പഴയകാല നായിക ജലജയുടെ മകൾ ദേവിയും റസൂൽ പൂക്കുട്ടിയുടെ സഹോദരനായ ബൈജു പൂക്കുട്ടിയും ഈ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നു. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സമറ്റോളിന്റെ സ്ഥാപകനായ എസ്. ഹരിഹരന്റെ ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും സംയുക്തമായാണ് നിർമ്മാണം. എസ്. ഹരിഹരന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉക്കൊണ്ടാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് . റഫീക്ക് അഹമ്മദിന്റെതാണു വരികൾ, സംഗീതം എം ജയചന്ദ്രൻ. ഛായാഗ്രഹണം അരുൺ വർമ്മ. പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽ ബാബു. എഡിറ്റർ: സിയാൻ ശ്രീകാന്ത്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ