തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് രേഖ. വിന്‍സി അലോഷ്യസാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിതിന്‍ ഐസക് തോമസ് ആണ് രേഖ ഒരുക്കുന്നത്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് രേഖ തിയറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദി എസ്‌കേപ് മീഡിയം. മിലന്‍ വി എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റര്‍.കാസർഗോഡൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു തുടങ്ങുന്നത്. രേഖ പ്രേക്ഷകരെ നിരാശരാക്കില്ല എന്നാണു ചിത്രം കണ്ടവരുടെ അഭിപ്രായം
Sarath Appus
ക്രിസ്റ്റഫറും രോമാഞ്ചവും ഒക്കെ തീയേറ്ററിൽ തകർത്തോടുന്നതിനിടയിൽ ഇന്ന് ഞാനൊരു ചെറിയ സിനിമ കാണാനാനിടയായി.വിൻസി അലോഷ്യസ് നായികയായ “രേഖ”പ്രണയം എന്നത് ഏറെ സുന്ദരമായ ഒന്നാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒക്കെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്.ഇവിടെ രേഖ എന്ന പെൺകുട്ടിയും അർജുൻ എന്നൊരാളുമായി പ്രണയത്തിലാവുകയാണ്. എന്നാൽ പിന്നീടാണ് താൻ ചതിക്കപ്പെട്ടു എന്ന സത്യം അവൾ മനസ്സിലാക്കുന്നത്.ആ വഞ്ചന അവളെ ആകെ മാറ്റിമറിക്കുകയാണ്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ കഥാപശ്ചാത്തലം.ഈ സിനിമയുടെ നട്ടെല്ല് ഇതിന്റെ തിരക്കഥ തന്നെയാണ്. ഒട്ടും പ്രഡക്റ്റബിൾ അല്ലാത്ത കഥയെ മാക്സിമം ത്രില്ലിംഗ് ആയി തന്നെ അവതരിപ്പിക്കുകയാണ് സംവിധായകനായ ജിതിൻ ഐസക് തോമസ് ഈ സിനിമയിലൂടെ. അദ്ദേഹം തന്നെയാണ് സിനിമയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ രേഖയായി വിൻസി അലോഷ്യസ് ആണ് സിനിമയിൽ എത്തുന്നത്. പതിവുപോലെ തന്നെ വിൻസിയുടെ കരുത്തുറ്റ പ്രകടനം രേഖയിലും കാണാം… അർജുനായി അഭിനയിച്ച ഉള്ളിലാലുവും തന്റെ റോൾ ഗംഭീരമാക്കി.സിനിമാറ്റോഗ്രഫി, ബി ജി എം എന്നിവയും മനോഹരം.മൊത്തത്തിൽ പൂർണ്ണ സംതൃപ്തി തന്നെ സിനിമ എനിക്ക് സമ്മാനിച്ചു.തീർച്ചയായും ചിത്രം കണ്ടു നോക്കുക..രേഖ നിങ്ങളെ നിരാശരാക്കില്ല.