മറ്റൊരു നായകനും പറയാത്ത വാക്കുകൾ പറഞ്ഞു കയ്യടി നേടുകയാണ് ബോളീവുഡിന്റെ സഞ്ജയ് ദത്ത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
284 VIEWS

മറ്റൊരു നായകനും പറയാത്ത വാക്കുകൾ പറഞ്ഞു കയ്യടി നേടുകയാണ് ബോളീവുഡിന്റെ സഞ്ജയ് ദത്ത് . പ്രായമായെങ്കിൽ നടൻമാർ പ്രായം അറിഞ്ഞു അഭിനയിക്കണമെന്നു സഞ്ജയ് ദത്ത് പറഞ്ഞു. പ്രായം കുറഞ്ഞ നായികമാർക്കൊപ്പം പ്രണയരംഗങ്ങളിൽ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു സഞ്ജയ് ദത്ത് ഇങ്ങനെ മറുപടി നൽകിയത്. കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സഞ്ജയ് ദത്ത് ഇത്തരമൊരു അഭിപ്രായം വെളിപ്പെടുത്തിയത്.

നടൻമാർ സ്വന്തം പ്രായം അംഗീകരിക്കണമെന്നും കഥ ആവശ്യപ്പെടുന്നില്ലെങ്കിൽ എന്തിനാണ് ചെറുപ്പക്കാരനായി അഭിനയിക്കുന്നതെന്നും ചെറുപ്പക്കാരുടെ റോളുകൾ യുവതാരങ്ങൾ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്റെ ഈ പ്രായത്തിൽ എനിക്ക് ആലിയയുമായി പ്രണയരംഗത്തിൽ അഭിനയിക്കാൻ സാധിക്കില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ഏപ്രിൽ 14 ന് റിലീസ് ചെയുന്ന കെജിഎഫ് ചാപ്റ്റർ 2 ൽ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിൽ ആണ് താരം.

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച