മഹേഷ് പി വിശ്വംഭരൻ

മെയ് 20-നു തിയേറ്റർ റീലീസായി എത്തുന്ന ചിത്രമാണ് “സൗദി വെള്ളക്ക”. ഏറെ കൗതുകം തോന്നുന്ന ടൈറ്റിലോടെ എത്തുന്ന ഈ ചിത്രം ഓരോ സിനിമാ ആസ്വാധകനും നല്ല ഒരു സിനിമാറ്റിക്ക് എക്സ്പ്പീരിയൻസ് ആയിരിക്കും എന്നത് അടിവരയിട്ട് ഉറപ്പിക്കാവുന്ന കാര്യം തന്നെയാണ്.

 

തരുൺ മൂർത്തി എന്ന യുവ സംവിധായകൻ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. സിനിമാ ആസ്വാദകരെ ഒരുപാടുകാലം തീയേറ്ററിൽ നിന്നും അകറ്റി നിർത്തിയ കോവിഡ് മഹാമാരിക്കിടെ തന്റെ ഒരു കൊച്ചു സിനിമയെ(ഓപ്പറേഷൻ ജാവ) സധൈര്യം തീയേറ്ററിൽ തന്നെ ഇറക്കി വിജയം കൊയ്തു മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് തരുൺ മൂർത്തി.

 

ആദ്യ സിനിമപോലെ തന്നെ മുൻവിധി കൂടാതെ ആളുകളെ വിസ്മയിപ്പിക്കാൻ തന്റെ രണ്ടാം സിനിമയുമായി അദ്ദേഹം വീണ്ടും എത്തുമ്പോൾ നമുക്ക് മറ്റൊരു സിനിമാ വിസ്മയം കൂടി പ്രതീക്ഷിക്കാം. ആദ്യ സിനിമപോലെ തന്നെ കഥയും സംവിധാന രീതിയും അനുയോജ്യമായ എഡിറ്റിംഗും ബിജിഎമ്മും മ്യൂസിക്കും കൊണ്ടു സമ്പന്നമായിരിക്കും സൗദി വെള്ളക്ക എന്ന രണ്ടാം സിനിമയും എന്നു അനുമാനിക്കാം.

ബിനു പപ്പു, ലുക്മാൻ, വിൻസി അലോഷ്യസ്, സുജിത് ശങ്കർ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങൾ ഉൾപ്പെടെ പ്രോമിസിംഗ്‌ ആയ നിരവധി അഭിനേതാക്കൾ ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. സംവിധായകൻ തന്നെ രചന നിർവഹിക്കുന്ന “സൗദി വെള്ളക്ക”

 

ഉർവശി തീയറ്റെർസിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് നിർമിക്കുന്നത്. ജിനു പികെ ആണ് പ്രൊഡക്ഷൻ കൺണ്ട്രോളർ. ശരൺ വേലായുധൻ കേമറ കൈകാര്യം ചെയ്യുന്ന ഈ സിനിമയിൽ നിഷാദ് യൂസഫ് എഡിറ്റിംഗും പാലീ ഫ്രാൻസിസ് സംഗീതവും നിർവഹിക്കുന്നു. ഓപ്പറേഷൻ ജാവയെ പോലെ “സൗദി വെള്ളക്ക”യും പത്തരമാറ്റു വിജയമാവട്ടെ. ഓരോ പുതിയ സിനിമ പ്രവർത്തകനും സിനിമ മോഹികൾക്കും ഒരു പ്രജോദനം ആയിരിക്കട്ടെ “സൗദിവെള്ളക്ക”.

Leave a Reply
You May Also Like

നിങ്ങളുടെ കമ്പ്യൂട്ടറിലെ “എഫ്2” കീയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍

എഫ്2 ഒരു എളുപ്പവഴിയാണ് അല്ലെങ്കില്‍ ഷോര്‍ട്ട്കട്ട്‌.! മൈക്രോസോഫ്റ്റ്‌ വേര്‍ഡില്‍ കട്ട്‌ കോപ്പി പേസ്റ്റ് ചെയ്യാന്‍ എഫ്2വിന് നിര്‍ണായകമായ സ്ഥാനമുണ്ട്.

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ് കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ് അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ് തരമായി.

ഏതോ അഞ്ജാത ശക്തി – തമാശക്കഥ

ഒരു ഇടിവെട്ട് കല്ല്യാണം,ഒരു മുസ്ലീം കല്യാണം, അവിടെ എങ്ങും മട്ടന്‍ ബിരിയാണിയുടെ കൊതിപ്പിക്കുന്ന മുട്ടന്‍ മണം.. ബാബു ന്റെ മുഖം സന്തോഷം കൊണ്ട് കറുത്തു,എന്റേം (ചുമന്നു എന്ന് പറയണംന്നുണ്ട്!) അവന്‍ പറഞ്ഞു, ഡാ അരുണേ നമുക്ക് കേറാം,എന്താ നിന്റെ അഭിപ്രായം?

ഒരു ചെളിക്കഥ

പ്രിയപ്പെട്ട രാഷ്ട്രീയ നേതാവേ ഞാന്‍ ചെളി, ഈ ഭൂമിയിലാണ് വാസം. വളരെ ഉന്നതമായ നിലയില്‍ ബഹുമാനിക്കപ്പെട്ടും, സ്നേഹിക്കപ്പെട്ടും, കൈകാര്യം ചെയ്യപ്പെട്ടും ഈ ഭൂമിയില്‍ കഴിഞ്ഞിരുന്നതാണ് ഞങ്ങളുടെ ചെളി വര്‍ഗ്ഗം. മനുഷ്യന്റെ ഉല്പത്തി മുതല്‍ ഞങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. കൊട്ടാരത്തിലും കുടിലിലും ഒരു പോലെ ഞങ്ങള്‍ പരിഗണിക്കപ്പെട്ടു. വളരെ സന്തോഷകരമായ നാളുകള്‍ ആയിരുന്നു ഞങ്ങളുടേത്.