ഒരിക്കൽ തന്നെ മാറ്റി നിർത്താൻ കാരണമായ ലുക്കും ശരീരവും ഇന്ന് തുണയായി എന്ന് സുദേവ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
551 VIEWS

സുദേവ് നായർ അഭിനയത്തികവുള്ള ഒരു നടനാണ്. മികച്ചനടനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം വാങ്ങിയ നടൻ.  വര്ഷങ്ങള്ക്കു മുൻപ് മഹാനഗരമായ മുംബൈയിലേക്ക്‌ വണ്ടികയറുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ മലയാള സിനിമയിൽ ഒരു സ്ഥാനമായിരുന്നു സ്വപ്നം . ഇന്നത് നേടിയെടുത്തു എന്നുതന്നെ പറയാം. ഏറ്റവുമൊടുവിൽ റിലീസ് ആയ ഭീഷ്മപർവ്വത്തിലെ വില്ലൻ വേഷം സുദേവിനെ കൂടുതൽ പ്രശസ്തനാക്കുകയാണ്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ പഠിച്ചു തെളിഞ്ഞ കലാകാരനായ സുദേവ് ഇപ്പോൾ പറയുന്നത് പണ്ട് രൂപം കൊണ്ട് തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തി എന്നുതന്നെയാണ്. മലയാളിയുടെ പ്രധാന സംഗതിയായ മീശയും ആ ലുക്കും ഇല്ലാത്തതുകൊണ്ടുതന്നെ മലയാളത്തിൽ സാധ്യത കുറവെന്ന് പലരും പറഞ്ഞു. അങ്ങനെ അവസരം തേടിയെത്തിയ കൊച്ചിയിൽ നിന്നും തിരികെ മുബൈയിലേക്കു വണ്ടികയറി. പിന്നീടാണ് മൈ ലൈഫ് പാർട്ടണറിൽ അഭിനയിക്കുന്നതും ആ ചിത്രത്തിലെ അഭിനയത്തിന് സംസഥാന സർക്കാർ പുരസ്‌കാരം ലഭിക്കുന്നതും. എന്നാൽ ഇപ്പോൾ മലയാളി ലുക്ക് ഇല്ലാത്തത് ഭാഗ്യമായാണ് താൻ കരുതുന്നതെന്നും തന്റെ പേഴ്‌സണാലിറ്റിക്ക് അനുസരിച്ചുള്ള വേഷങ്ങൾ ലഭിക്കുന്നുണ്ട് എന്നും സുദേവ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി