ഉണ്ണിമേനോനെ അറിയാത്തവർ ആയി ആരെങ്കിലുമുണ്ടോ ..അത്രമാത്രം പ്രതിഭ തെളിയിച്ച ഗായകനാണന് അദ്ദേഹം. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം പാടിയിട്ടുണ്ട് അദ്ദേഹം . നമ്പലാട്ട് നാരായണൻകുട്ടി മേനോൻ എന്നാണു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. തമിഴ്,തെലുങ്ക്,മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ഗാനങ്ങൾ ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തിൽ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992 ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ “പുതു വെള്ളൈ മഴൈ…” എന്ന ഗാനമായിരുന്നു.

എന്നാലിപ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ്ചർച്ചാ വിഷയം. മലയാള സിനിമയിൽ ഏവരുടെയും പ്രിയങ്കരിയായ യുവ അഭിനേത്രി കൈക്കുഞ്ഞായിരുന്നപ്പോൾ ഉണ്ണിമേനോൻ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധനേടുകയാണ്. നമ്മുടെയൊക്കെ ഇഷ്ടനായിക കൈക്കുഞ്ഞായിരുന്നപ്പോൾ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഉണ്ണിയുടെ ഭാര്യയും അമ്മ ഗംഗയും കുഞ്ഞ് മമ്തയും ഉള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു “Golden Memories : നമ്മുടെയൊക്കെ ഇഷ്ടനായിക മംമ്ത മോഹൻദാസ് കൈക്കുഞ്ഞായിരുന്നപ്പോൾ എടുത്ത ഒരു ചിത്രം . രണ്ടാമത്തെ ചിത്രത്തിൽ എന്റെ ഭാര്യ സഷിലക്കൊപ്പം കുഞ്ഞു മംമ്തയും അമ്മ ഗംഗയും . 1985ൽ ബഹറിനിൽ”

Leave a Reply
You May Also Like

യൂറോപ്പിലൊരു വഴിയോരത്ത് രാജാവിന്റെ മകൻ വിശ്രമിക്കുകയാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രണവ് മോഹൻലാൽ പങ്കുവച്ച ചില ചിത്രങ്ങളാണ്. അദ്ദേഹം ഒരു ദീർഘയാത്രയിൽ…

“എല്ലാവരും ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങിയ പാർട്ടിയിൽ നിന്ന് – ഞങ്ങളുടെ പ്രണയകഥ വികസിക്കുന്നു”

തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ അഭിനയത്തിന് പേരുകേട്ട നടിയാണ് അമല പോൾ. 2009-ൽ നീലത്താമര എന്ന…

സെന്ന ഹെഗ്‌ഡെ തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം സംവിധാനം ചെയ്ത ‘1744 White Alto’ ഒഫീഷ്യൽ ട്രെയിലർ

സെന്ന ഹെഗ്‌ഡെ തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം സംവിധാനം ചെയ്ത ‘1744 White Alto’ ഒഫീഷ്യൽ ട്രെയിലർ.…

തീവ്രത കൂടിപ്പോയതിനാണോ അതോ കുറഞ്ഞു പോയതിനാണോ സെൻസർ ബോർഡ്‌ കത്തി വെച്ചത് ?

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന്…