പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.1980 മുതൽ 1990 വരെ ചലച്ചിത്രരംഗത്ത് സജീവം.മംഗഭാനു എന്ന ഭാനുപ്രിയ മലയാളത്തിൽ ആകെ എട്ട് സിനിമകൾ ചെയ്തു.
1992-ൽ റിലീസായ മോഹൻലാൽ നായകനായ രാജശിൽപ്പിയാണ് മലയാളത്തിലെ ഭാനുപ്രിയയുടെ ആദ്യ സിനിമ. പിന്നീട് 1996-ൽ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും അഭിനയിച്ചു. ഹൃദയത്തിൽ സൂക്ഷിക്കാൻ 2005, മഞ്ഞു പോലൊരു പെൺകുട്ടി 2004, കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000, ഋഷ്യശൃംഗൻ 1997,കുലം 1997, അഴകിയ രാവണൻ 1996, ഹൈവേ 1995, രാജശിൽപ്പി 1992. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഭാനുപ്രിയ സിനിമ ലോകത്തിലേക്ക് വരുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ.
തന്റെ പ്രശസ്ത സിനിമകളിലെല്ലാം തന്നെ ഡാൻസിന്റെ ആസ്പദമാക്കിയുള്ള വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്. 1998-ൽ അമേരിക്കയിലെ കാലിഫോർണിയയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശളിനെ വിവാഹം ചെയ്തു. 2003-ൽ ഇവർക്ക് അഭിനയ എന്ന മകൾ ജനിച്ചു. പിന്നീട് 2005-ൽ വിവാഹമോചനം നേടിയെന്ന വാർത്തകൾ വന്നിരുന്നു, ഭർത്താവ് 2018ൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.20കാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. എന്നാലിപ്പോൾ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയല്ല ഭാനുപ്രിയയെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്നത് . ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഓർമക്കുറവ് നേരിടുന്നതായി ഭാനുപ്രിയ പറയുന്നു . ക്ലാസിക്കൽ നർത്തകിയായ ഭാനുപ്രിയ നൃത്തത്തിലും സജീവമല്ലാതായി. തനിക്ക് സംഭവിച്ചതെന്തെന്നു ഭാനുപ്രിയ വ്യക്തമാക്കുന്നു .
“എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല,’ ഭാനുപ്രിയ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് നടി. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണെന്ന് ഭാനുപ്രിയ വെളിപ്പെടുത്തി. അടുത്തിടെ ‘സില നേരങ്ങളിൽ സില മനിദർഗൾ’ എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നതായി ഭാനുപ്രിയ. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നതായും ഭാനുപ്രിയ. ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്തയും തെറ്റാണെന്ന് ഭാനുപ്രിയ. അദ്ദേഹം ഹൈദരാബാദിലും താൻ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്ന വാർത്തയിൽ സത്യമില്ലെന്നും ഭാനുപ്രിയ പറയുന്നു.