മലയാളികളുടെ പ്രിയതാരം നടി മൈഥിലി വിവാഹിതയായി. 2009-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൈഥിലി ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണു യഥാർത്ഥ പേര്. പാലേരിമാണിക്യത്തിൽ മൈഥിലിയുടെ കഥാപാത്രത്തിന്റെ പേര് മാണിക്യം എന്നായിരുന്നു. ആ പേരിലും ആരാധകർ മൈഥിലിയെ വിളിക്കുന്നുണ്ട്. മൈഥിലിയുടെ വിവാഹം ഇന്ന് (വ്യാഴാഴ്ച) രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ . ഇന്ന് വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.