ഐശ്വര്യ ലക്ഷ്മിയ്ക്കിത് നല്ല കാലമാണ്. പല വമ്പൻ പ്രൊജക്റ്റുകളിലും താരം അഭിനയിക്കുന്നു. ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് അമ്മു. ഗാർഹിക പീഡനത്തിനെതിരെ ഉറച്ച ശബ്ദമായി ചിത്രം എന്നാണു പ്രേക്ഷകരും നിരൂപരും ഒരുപോലെ അഭിപ്രായപ്പെട്ടത്. ആമസോൺ പ്രൈം ടൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ ആ ചിത്രത്തിൽ അഭിനയിക്കരുത് എന്ന് പലരും തന്നെ ഉപദേശിച്ചതായി തരാം പറയുന്നു. തെലുങ്കിൽ അത്തരമൊരു വേഷം ചെയ്താൽ പിന്നെ വേറൊരു സിനിമയ്ക്കും ഐശ്വര്യയെ വിളിക്കില്ല എന്ന് വരെ പലരും മുന്നയിപ്പ് നൽകിയെന്ന് തരാം പറയുന്നു. ‘അങ്ങനെയാണല്ലേ..’ എന്ന് ചോദിച്ചുകൊണ്ടാണ് ആ സിനിമയുടെ കരാറിൽ താൻ ഒപ്പുവച്ചതെന്നു ഐശ്വര്യ പറയുന്നു. അതുപോലെ മായാനദിയിൽ തന്നെ ആയിരുന്നില്ല ആദ്യം കാസ്റ്റ് ചെയ്തതെന്നും ആ വേഷം ചെയ്യാൻ താൻ വിധിക്കപ്പെട്ടതായിരുന്നു എന്നും അശ്വര്യ പറയുന്നു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ ആദ്യം തന്നെ തേടിവന്ന കഥാപാത്രം വാനതിയുടെ കഥാപാത്രം ആയിരുന്നു എന്നും പൂങ്കുഴലിയുടേതായിരുന്നില്ല എന്നും ഐശ്വര്യ പറയുന്നു.
**