അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ.1994-ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ തന്റെ തൊഴിൽമേഖലയെ മാറ്റുകയാണുണ്ടായത്.
1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം. ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോൾ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ സിനിമ സാമ്പത്തികമായി ഒരു പരാജയമായിരുന്നു.
ഷങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ ഒരു വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു. ഐശ്വര്യ രണ്ട് വേഷങ്ങൾ ചെയ്ത ഈ സിനിമ രണ്ട് വർഷം കൊണ്ടാണ് പൂർത്തിയായത്. 1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതേ വർഷം പുറത്തിറങ്ങിയ താൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി. 2000-ൽ, ഐശ്വര്യ മൊഹബത്തേൻ, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രിയായി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.2010-ൽ രാവൺ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു.
ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. 2012-ല്‍, ഡെയ്ലി മെയിലിന് നല്കിയ അഭിമുഖത്തില്‍, ഐശ്വര്യയോട് തന്റെ ആദ്യ സ്ക്രീന്‍ ചുംബനത്തെക്കുറിച്ചുള്ള പ്രതികരണങ്ങളെക്കുറിച്ചും എന്താണ് അനുഭവിക്കേണ്ടി വന്നതെന്നും ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞു, ‘ഞാന്‍ ഒരിക്കല്‍ ധൂം സിനിമയില്‍ അത് വളരെ പ്രാധാന്യത്തോടെ ചെയ്തു, അത് അങ്ങനെയായിരുന്നു.നിങ്ങള്‍ ആശ്ചര്യപ്പെടും, അതായത്, രാജ്യത്തെ ചില ആളുകളില്‍ നിന്ന് എനിക്ക് രണ്ട് നോട്ടീസുകളും നിയമപരമായ അറിയിപ്പുകളും ലഭിച്ചു, ‘നിങ്ങള്‍ ഒരു മാതൃകയാണ്, നിങ്ങള്‍ ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണ്, നിങ്ങള്‍ സ്ക്രീനില്‍ ഇത് ചെയ്യുന്നത് അവര്‍ക്ക് സുഖകരമല്ല, പിന്നെ എന്തിനാണ് നിങ്ങള്‍ ചെയ്തത്?” എനിക്ക് അത്ഭുതമായിരുന്നു. ഞാനൊരു അഭിനേതാവാണ്.എന്റെ ജോലിയാണ ഞാന്‍ ചെയ്യുന്നത്.
ഒന്നോ രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമുള്ളൊരു രംഗത്തിന്റെ പേരില്‍ എന്നോട് വിശദീകരണം ചോദിക്കുകയാണ് ഐശ്വര്യ പറയുന്നു. അതേസമയം ധൂം 2 ന് മുമ്പ്, ശാരീരിക രംഗങ്ങളും ചുംബനവും സുഖകരമല്ലാത്തതിനാല്‍ ഐശ്വര്യ രണ്ട് ഹോളിവുഡ് ഓഫറുകള്‍ നിരസിച്ചിരുന്നു.അതിന് അവള് പറഞ്ഞു, ‘എന്റെ പ്രേക്ഷകര്‍ക്ക് പോലും ഞാന്‍ ഇത് ഓണ്‍സ്ക്രീനില്‍ ചെയ്യുന്നത് അത്ര സുഖകരമല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു… എന്നിട്ടും ഞാന്‍ പറഞ്ഞു, എനിക്ക് ഈ വഴിയിലൂടെ പോകണമെങ്കില്‍ ആദ്യം ഞങ്ങളുടെ സിനിമയില്‍ അത് ചെയ്യട്ടെ, ഒരു ഇന്ത്യന്‍ സിനിമയില്‍, എന്റെ എല്ലാ സംശയങ്ങളും ശരിയാണോ എന്ന് ഞാന്‍ നോക്കട്ടെ, തുടര്‍ന്നാണ് ധൂം 2 ചെയ്തതെന്നും താരം പറയുകയുണ്ടായി.