മേജർ രവിയുടെ മറ്റു പട്ടാള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രം സൈനികരുടെ വൈകാരിക തലങ്ങളെ സ്പർശിക്കുന്ന ചിത്രമായിരുന്നു. ഏറെ നിരൂപ പ്രശംസ നേടുകയും ചെയ്തു. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ഏറെ ആസ്വാദകരെ നേടിയ സംവിധായകനായ അൽഫോൻസ് പുത്രൻ പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യാൻ മേജർ രവിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാൻ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ വിവിധ സേനകളിലേക്ക് സൈനികരെ തിരഞ്ഞെടുക്കുന്ന അഗ്നിപഥ് എന്ന പുതിയ പദ്ധതി ചർച്ചാവിഷയമാകുന്ന അവസരത്തിൽ അൽഫോൻസ് പുത്രന്റെ അഭ്യർത്ഥനയും മേജർ രവിയുടെ മറുപടിയും മാധ്യമലോകത്ത് ചർച്ചയാകുകയാണ്. അൽഫോൻസ് പുത്രന്റെ വാക്കുകൾ ഇപ്രകാരമാണ് ,

‘‘മേജർ രവി സാർ.. ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാൻ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോൾ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫിസറിൽനിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉൾക്കാഴ്ചയാണ് ചിത്രം തന്നത്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാൻ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പർശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാൻ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളിൽനിന്ന് താങ്കൾക്ക് മനസിലാകും’’.

മേജർ രവി നൽകിയ മറുപടി

‘‘പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വർഷമായി ഞാൻ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടൻ തന്നെ വെളിപ്പെടുത്തും. നിങ്ങൾക്കും അത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാൻ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടൻ തന്നെ നമുക്ക് നേരിൽ കാണാം. ജയ്ഹിന്ദ്.’’

Leave a Reply
You May Also Like

മാധുരി ദീക്ഷിതിനോട് ബ്രാ ധരിച്ചു അഭിനയിക്കാൻ പറഞ്ഞപ്പോൾ സംഭവിച്ചതിനെ കുറിച്ചു സംവിധായകൻ ടിന്നു ആനന്ദ്

80 കളിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് നടൻ കൂടിയായ ടിന്നു ആനന്ദ്, ഇപ്പോൾ അദ്ദേഹം…

‘മച്ചാൻ്റെ മാലാഖ’ ബോബൻ സാമുവൽ അബാം മൂവീസ് ചിത്രം

മച്ചാൻ്റെ മാലാഖ ബോബൻ സാമുവൽ അബാം മൂവീസ് ചിത്രം സൗബിൻ ഷാഹിർ നമിതാ പ്രമോദ് എന്നിവരെ…

കെജിഎഫ് ചാപ്റ്റർ 2 എഡിറ്റ് ചെയ്ത പയ്യൻ വിവാഹപ്രായം പോലും തികയാത്തവൻ, അത്ഭുതംകൂറി സിനിമാലോകം

കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാൻ രണ്ടുദിവസം മാത്രം. അനുനിമിഷം ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ മാധ്യമങ്ങളിൽ…

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം…