നിരവധി തെലുങ്ക് ചിത്രങ്ങളിൽ മുൻനിര സ്വഭാവ നടിയായി അഭിനയിക്കുന്ന അനുസൂയ ഭരദ്വാജിന്റെ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.ടെലിവിഷനിൽ നിന്ന് വന്ന് വെള്ളിത്തിരയിലെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ടെലിവിഷനിൽ ന്യൂസ് റീഡറായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് പ്രോഗ്രാം അവതാരകയാവുകയും നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്യുകയും ചെയ്ത അനുസൂയ ഭരദ്വാജ് തെലുങ്ക് ആരാധകർക്കിടയിൽ വളരെ ജനപ്രിയയാണ്.
തെലുങ്ക് സിനിമാ വ്യവസായത്തിൽ, രംഗസ്ഥലം, യാത്ര, പുഷ്പ, എന്നീ മുൻനിര താരങ്ങൾ അഭിനയിച്ച നിരവധി ചിത്രങ്ങളിൽ തന്റെ കഴിവുറ്റ പ്രകടനം കാഴ്ചവച്ച താരം ഇപ്പോൾ പുഷ്പ 2 ൽ അഭിനയിക്കുന്നു. അനുസൂയ അടുത്തിടെ പ്രശസ്ത നടൻ വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗർ’ എന്ന ചിത്രത്തെ പരോക്ഷമായി വിമർശിക്കുകയും ആരാധകരുടെ രോഷത്തിന് കാരണമാവുകയും ചെയ്തു. അതോടെ വിജയ് ദേവരകൊണ്ടയുടെ ആരാധകർ അനസൂയയെ ‘അമ്മായി ’ എന്നാണ് വിളിച്ചത്.
നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരുമായി വാക് പോരിലാണ് അനസൂയ ഭരദ്വാജ്. അർജുൻ റെഡ്ഡിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നാലെയാണ് താരത്തെ ട്രോളുന്നത്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗർ എങ്ങനെ വിമർശിക്കപ്പെട്ടുവെന്ന് അനസൂയ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരാധകർ പ്രായത്തിന്റെ പേരിലുള്ള പരാമർശങ്ങളുമായി നടിയെ ആക്രമിക്കാൻ തുടങ്ങി. തനിക്കെതിരെയുള്ള നിരവധി ട്വീറ്റുകൾക്ക് താരം മറുപടി നൽകി. തന്റെ അവകാശങ്ങൾ എന്തെല്ലാമെന്ന് തനിക്ക് അറിയാമെന്നും, ഇതിനകം സൈബർ സെല്ലുമായി സംസാരിച്ചിട്ടുണ്ടെന്നും, മോശമായ ട്രോളുകൾക്കെതിരെ നടപടിയെടുക്കാൻ തുടങ്ങുമെന്നും അവർ വ്യക്തമാക്കി
അവർ തന്നെ ആൻഡി എന്നോ അമ്മായിയെ എന്നോ എന്ന് വിളിച്ചാൽ, അവരുടെ സോഷ്യൽ മീഡിയ പേജുകളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുമെന്ന് അനസൂയ മുന്നറിയിപ്പ് നൽകി. പ്രശ്നം ഒരു വഴിക്ക് ഒത്തുതീർപ്പായപ്പോൾ, ആരോ തന്റെ ഫോട്ടോകൾ മോർഫ് ചെയ്യുകയും അസഭ്യം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്നും അവർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ തരാം പരാതി നൽകി.അന്വേഷണം പുരോഗമിക്കുന്നതിനിടെ, ആന്ധ്രാപ്രദേശിലെ പസലപുഡി ഗ്രാമവാസിയായ രമാ വെങ്കിട്ടരാജുവാണ് മാറിടം കാണിച്ചുകൊണ്ടുള്ള നടിയുടെ അശ്ലീലചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് അടുത്തിടെ തെളിഞ്ഞിരുന്നു.
ഇതേത്തുടർന്ന് പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ലാപ്ടോപ്പിൽ ചില നടിമാരുടെ ഫോട്ടോകൾ മോർഫ് ചെയ്തിരിക്കുന്നത് കണ്ട് ഞെട്ടി. കൂടാതെ ഇത്തരമൊരു അനുചിതമായ പ്രവൃത്തിയിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. സംഭവം ഇപ്പോൾ വെളിച്ചത്തു വന്ന് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.