ബീരൻ – മലയാളം തുളു ഭാഷകളിൽ, കാസർകോട് ചിത്രീകരണം തുടങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
152 VIEWS

ബീരൻ – മലയാളം തുളു ഭാഷകളിൽ .കാസർകോട് ചിത്രീകരണം തുടങ്ങി.

പി.ആർ.ഒ- അയ്മനം സാജൻ

മലയാളം, തുളു ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുന്ന ബീരൻ എന്ന ചിത്രത്തിൻ്റെ പൂജയും, പോസ്റ്റർ പ്രകാശനവും കാസർകോട് നടന്നു. തുടർന്ന് ചിത്രീകരണം തുടങ്ങി. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഗോപി കുറ്റിക്കോൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. നിർമ്മാതാവ് മനോജ് ഗോവിന്ദൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ.മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ബീരൻ ,ഗോപി കുറ്റിക്കോൽ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സേതു പാലാഴി,ഡി.ഒ.പി -സജി നായർ, എഡിറ്റർ – ബാബുരാജ്, ഗാനരചന – സേതുമാധവൻ പാലാഴി ,സംഗീതം – പ്രശാന്ത് കൃഷ്ണ, കല – സുരേഷ് പണിക്കർ ,മേക്കപ്പ് -സുജിൽ ,വിജേഷ് ,പ്രൊഡക്ഷൻ കൺട്രോളർ- ബി.സി.കുമാരൻ, സ്റ്റിൽ – ദിനേശ് ഇൻസൈറ്റ്, ഡിസൈൻ – അതുൽ കോൾഡ്ബ്രൂ, പി.ആർ.ഒ- അയ്മനം സാജൻ.

 

കൈലേഷ്, ഐ.എം.വിജയൻ, മനോജ് ഗോവിന്ദൻ , മീര വാസുദേവ്, സന്തോഷ് കീഴാറ്റൂർ എന്നിവരോടൊപ്പം, തുളു സിനിമയിലെ ഹാസ്യ സാമ്രാട്ട് അരവിന്ദ് ബോളാറും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

 

തുളു ഭാഷയിൽ ബീര എന്ന പേരിലും, മലയാളത്തിൽ ബീരൻ എന്ന പേരിലും ആണ് ചിത്രം ചിത്രീകരിക്കുന്നത്. തെയ്യം കെട്ടാൻ ആഗ്രഹിച്ച ബധിരനും, മൂകനുമായ ബീരെക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളും, അത് മറികടക്കാൻ ശ്രമിക്കുന്ന ബീരെയുടെ പോരാട്ടവുമാണ് ബീരൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് .വ്യത്യസ്തമായ പ്രമേയവും, അവതരണവും കാഴ്ചവെക്കുന്ന ചിത്രമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.