മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ബിജു നാരായണൻ. പത്തുവെളുപ്പിന്, കളഭം തരാം ഭ​ഗവാനെൻ മനസും തരാം, വെള്ളക്കല്ലിൽ, മുന്തിരിച്ചേലുള്ള, മാരിവില്ലിൻ ​ഗോപുരങ്ങൾ തുടങ്ങി നിരവധി ഗാനങ്ങൾ ആണ് ബിജു നാരായണൻ തന്റെ ഇമ്പമുള്ള ശബ്ദത്തിൽ മലയാളികൾക്ക് നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയിരു ദുരന്തമായിരുന്നു ഭാര്യയുടെ വിയോഗം. പതിനേഴാംവയസിൽ ആദ്യമായി കണ്ടുമുട്ടി പിന്നീട് പത്തുവർഷത്തെ പ്രണയത്തിനുശേഷമാണ് ബിജു നാരായണനും ശ്രീലതയും വിവാഹിതർ ആകുന്നത്. അർബുദത്തെ തുടർന്നായിരുന്നു ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. . 31 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭാര്യ വിടവാങ്ങിയപ്പോൾ ഉള്ള ആ ശ്യൂന്യതയ്ക്കു പകരം വയ്ക്കാൻ അദ്ദേഹത്തിന് ഒന്നുമില്ലായിരുന്നു. എന്നാൽ ഭാര്യയുടെ അവശേഷിച്ചിരുന്ന ഒരാഗ്രഹം പൂർത്തീകരിക്കാൻ തനിക്കായില്ല എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

“പതിനേഴാം വയസിലാണ് അവളെ ഞാൻ കണ്ടുമുട്ടിയത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായിരുന്നു അത്. പത്ത് വർഷക്കാലത്തെ പ്രണയതിനോടുവിൽ വിവാഹം. 31 വർഷമായി അവൾ എന്റെ കൂടെ തന്നെയായിരുന്നു. അവൾ പോയപ്പോഴുള്ള ഈ ശൂന്യത എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ല.അവസാന നാളുകളിൽ തൻറെ ഭാര്യ അനുഭവിച്ച വേദന കണ്ട് നിൽക്കാൻ ആയില്ല ആ സമയം അവൾ വേദനകളില്ലാത്ത ലോകത്തേക്ക് എൻറെ ശ്രീ പോകട്ടെ എന്നാണ് ഞാൻ പ്രാർഥിച്ചത് എന്നാണ് ബിജു നാരായണൻ പറഞ്ഞത് ‘ഒരിക്കലും ഒന്നും എന്നോട് അവൾ ആവശ്യപ്പെടാറില്ലായിരുന്നു. ഒരു കാര്യമൊഴിച്ചു. എനിക്ക് അത് അവൾക്ക് സാധിച്ചു കൊടുക്കാൻ കഴിയാത്തതിലാണ് വിഷമം.”

“കളമശ്ശേരിയിൽ പുഴയോരത്ത് ഞങ്ങൾക്ക് വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അവിടെ വെച്ചാണ് നടത്തുന്നത്. അന്ന് അവൾ എന്നോട് പറഞ്ഞു എല്ലാ ഗായകരുടെയും കൂടെ നിന്ന്‌ ഒരു ഫോട്ടോയെടുക്കണമെന്ന്. പക്ഷെ ഞാൻ ആ കാര്യം മറന്നുപോയി. എല്ലാവരും പോയപ്പോഴാണ് ഓർമ വന്നത്. അടുത്ത തവണ എന്തായാലും എടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു. പക്ഷെ അപ്പോഴേക്കും അവൾ പോയി. അതിന് ശേഷം മൂന്നു മാസങ്ങൾക്ക് ശേഷമാണ് അവൾക്ക് കാൻസർ ആണെന്നറിയുന്നത്. അവൾ അനുഭവിച്ചിരുന്ന ആ വേദന എനിക്ക് കണ്ടു നിൽക്കാൻ വയ്യായിരുന്നു. അതുകൊണ്ട് വേദന ഇല്ലാത്ത ഒരു ലോകത്തേക്ക് അവൾ പോവട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു” – ബിജു നാരായണൻ പറഞ്ഞു

Leave a Reply
You May Also Like

ഭാര്യ മരിച്ചുപോയ ആണുങ്ങളുടെ ആശ്രമം എവിടെയാണ് ?

Vino John സിനിമാ പരിചയം : Water 2005/Hindi ദീപാ മേത്തയുടെ “Elements trilogy” ലെ…

സിക്സ് പാക് അല്ല കേട്ടോ ! ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി ടിക്‌ടോക് താരം സോഫിയ അൻസാരി

ഫോട്ടോ ഷൂട്ടുകളുടെ കേന്ദ്രമാണ് സോഷ്യൽ മീഡിയ. വളരെ വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഒരു മത്സരമെന്നോണം…

അങ്ങനെയായിരുന്നെങ്കിൽ അത് മമ്മൂട്ടിയുടെയും വി കെ പ്രകാശിന്റെയും കരിയറിൽ ഒരു വഴിത്തിരിവായി മാറുമായിരുന്നു

Bineesh K Achuthan 2010 – ന് ശേഷം മലയാള സിനിമയിൽ ഒരു നവതരംഗം ആഞ്ഞടിക്കുകയുണ്ടായി.…

വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു

വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു സൽമാൻ ഖാനെതിരെ വധഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ…