cinema
സഹോദരന് കണ്ണീരോടെ യാത്രാമൊഴി നൽകി ബിന്ദു പണിക്കർ

അപകടത്തിൽ മരിച്ച സഹോദരന് കണ്ണീരോടെ വിട്ടുനൽകി ബിന്ദു പണിക്കരും കുടുംബവും. ബൈക്കോടിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിന്ദു പണിക്കരുടെ സഹോദരൻ എം.ബാബുരാജ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു ബാബുരാജ് (52) . കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വരാപ്പുഴ പാലത്തിൽ വച്ച് അജ്ഞാത വാഹനം ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു. വടകര ദാമോദര പണിക്കരുടെയും നീനാമ്മയുടെയും മകനാണ്. ആർട്ടിസ്റ്റ് അജയൻ ആണ് സഹോദരൻ.
719 total views, 4 views today