ഗര്ഭകാലം ആസ്വദിക്കുന്നതായി ബിപാഷ ബസു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
40 VIEWS

അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബസുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2002ൽ വിക്രം ഭട്ട് സം‌വിധാനം ചെയ്ത രാസ് എന്ന സിനിമ ബിപാഷയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ഈ സിനിമ വ്യവസായികമായി ഒരു വൻ വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ‌ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു.”2006 ൽ ഓംകാര എന്ന സിനിമയിൽ ബീഡി എന്ന ഐറ്റം ഗാനത്തിൽ ഡാൻസ് ചെയ്തതും വൻ വിജയമായിരുന്നു.2008 ൽ അബ്ബാസ് മസ്താൻ തന്നെ സം‌വിധാനം ചെയ്ത റേസ് എന്ന സിനിമയിൽ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നടനും സുഹൃത്തുമായ ജോൺ ഏബ്രഹാമുമായുള്ള ബിപാഷയുടെ റിലേഷൻ ഷിപ്പും ഏറെ ചർച്ചയായിരുന്നു.

2016 ലാണ് നടൻ കരൺ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നടന്നത്. ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് ബിപാഷ ബസു. ‘എല്ലാ സമയത്തും നിങ്ങളെത്തന്നെ സ്നേഹിക്കുക’ എന്ന് അടിക്കുറുപ്പോടെ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം സമൂഹമാദ്ധ്യമത്തിൽ ബിപാഷ പങ്കുവച്ചു. അടുത്തിടെയാണ് താരം ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. നിറവയറുമായി കരണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

LATEST