കേരളത്തിന്റെ അതിരുകളെ ഭേദിച്ചു വളരുന്ന താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. തെലുങ്കിലും തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിരിക്കുകയാണ് ഫഹദ്. പുഷ്പയ്ക്കു ശേഷം വിക്രമിലെ അഭിനയത്തിനും ഫഹദ് ഫാസിൽ പ്രശംസകൾ ഏറ്റുവാങ്ങുകയാണ് . നസ്രിയ ആകട്ടെ തന്റെ ആദ്യ തെലുങ്ക് ചിത്രമായ ‘അണ്ടെ സുന്ദരാകിനി’യുടെ ത്രില്ലിൽ ആണ്. സൂപ്പർതാരം നാനിയാണ് ചിത്രത്തിലെ നായകൻ. തന്റെ സിനിമാവഴികളിൽ ഫഹദിന്റെ പിന്തുണയുണ്ടെന്ന് നസ്രിയ തുറന്നുപറയുന്നു.
രണ്ടുപേരും അഭിനേതാക്കൾ ആയതുകൊണ്ടുതന്നെ പരസ്പരം മനസിലാക്കാൻ സാധിക്കുന്നു എന്നും നസ്രിയ പറയുന്നു. അണ്ടെ സുന്ദരാകിനിയ്ക്ക് വേണ്ടി താനും പുഷ്പയ്ക്ക് വേണ്ടി ഫഹദും ഒന്നിച്ചാണ് തെലുങ്ക് പഠിച്ചതെന്ന് നസ്രിയ പറയുന്നു. രണ്ടു സിനിമയുടെ ഷൂട്ടിങ്ങും ഹൈദരാബാദിൽ ആയിരുന്നു എന്നും നസ്രിയ പറയുന്നു. ഫഹദ് ഫാസിലിന്റെ വളർച്ചയെ കുറിച്ച് പറയുമ്പോൾ നസ്രിയ സന്തോഷവതിയാണ്. അതേക്കുറിച്ചു താരത്തിന് പറയാൻ എന്താണ് പറയാനുള്ളത്..നസ്രിയയുടെ വാക്കുകൾ
“വിക്രം സിനിമയുടെ പ്രമോഷനു വേണ്ടി ചെന്നൈയിലുണ്ടായിരുന്ന ദിവസമാണ് വിക്രം അവിടെ റിലീസാകുന്നത്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാൻ സാധിച്ചു. ഞാൻ വളരെ സന്തോഷവതിയാണ്. ഫഹദ് ആഗ്രഹിച്ച സ്ഥലങ്ങളിൽ അദ്ദേഹം എത്തിപ്പെടുന്നുണ്ട്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.” നസ്രിയയുടെ വാക്കുകൾ ഇങ്ങനെ.