ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ഇന്ത്യൻ ചലച്ചിത്രനടിയാണ് ഹൻസിക മോട്വാനി. ഹൻസിക ജനിച്ചത് മുംബൈയിലാണ്. സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നത് മുംബൈയിൽ നിന്നാണ്. ഹൻസികക്ക് തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. പിതാവ് പ്രദീപ് മോട്വാനി, ഒരു ബിസ്സിനസ്സുകാരനും, മാതാവ് മോന മോട്വാനി ഒരു ഡെർമറ്റോളജിസ്റ്റുമാണ്.ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീടങ്ങോട്ടു താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ഹൻസിക ഇപ്പോൾ വിവാഹത്തിന് ഒരുങ്ങുകയാണ് മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്. രണ്ട് വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. .ഡിസംബറില്‍ ജയ്പൂരില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹം നടക്കുക. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ഹന്‍സികയുടെ ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിനുള്ള ലഹങ്ക മേടിക്കാൻ താരത്തെ സഹായിക്കാം ഗൂഗിൾ പേ നമ്പർ അയക്കൂ എന്ന് പറഞ്ഞ ആരാധകന്റെ കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് മണി ബാഗിനുള്ളില്‍ എന്തോ തിരയുന്ന ഹന്‍സികയെയാണ് ചിത്രത്തില്‍ കാണാനാവുക. താന്‍ എന്താണ് ചെയ്യുന്നതെന്നും താരം ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.‘വിവാഹത്തിന് ധരിക്കാനുള്ള ലഹങ്ക വാങ്ങാനുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്’ എന്നാണ് ഹന്‍സിക ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നടിയുടെ രസകരമായ പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ‘ഗൂഗിള്‍ പേ നമ്പര്‍ അയക്കൂ സഹായിക്കാം…’ എന്നിങ്ങനെയാണ് ചില രസകരമായ കമന്റുകള്‍.